- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളാവുക; എസ്.ഡി.പി.ഐ
ഭീതിതമായ തരത്തിൽ പടർന്ന് പിടിച്ചുകൊണ്ടിരിക്കുന്ന പനിയെയും മറ്റു സാംക്രമിക രോഗങ്ങളെയും പ്രതിരോധിക്കുന്നതിന് സംസ്ഥാന സർക്കാരിന്റെ തീരുമാനപ്രകാരം നടന്നുവരുന്ന ശുചീകരണ പ്രവർത്തനങ്ങളിൽ പാർട്ടി പ്രവർത്തകരുടെയും മുഴുവൻ ജനങ്ങളുടെയും പൂർണ്ണ പങ്കാളിത്തമുണ്ടാകണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുൽ മജീദ് ഫൈസി ആഹ്വാനം ചെയ്തു. ജീവിതശൈലീ രോഗങ്ങൾക്ക് പുറമെ കാലാവസ്ഥ വ്യതിയാനവും പരിസര മലിനീകരണവും മലയാളികളെ മാരകമായ രോഗങ്ങൾക്കടിമയാക്കി കൊണ്ടിരിക്കുകയാണ്. സർക്കാർ വളരെ വൈകി മാത്രം ഉണരുന്ന പതിവ് തെറ്റിക്കുന്നില്ല. സംസ്‌കാര സമ്പന്നരും വൃത്തിയുള്ളവരുമെന്ന് കേരളത്തിന് പുറത്തുള്ളവർ വിചാരിക്കുന്ന നമ്മളെ കൊതുക് പനി ജീവനെടുത്തു കൊണ്ടിരിക്കുന്നുവെന്നത് എത്ര നാണക്കേടാണ്. അനാവശ്യമായി വെള്ളം കെട്ടിക്കിടന്ന് കൊതുക് ഉത്പാദനത്തിനുള്ള സാധ്യതകൾ ഇല്ലാതാക്കുകയാണ് പരമപ്രധാനം. ജനവാസ കേന്ദ്രങ്ങളിലുള്ള കാട് വെട്ടിത്തെളിച്ചും ആശുപത്രികൾ, മറ്റു സർക്കാർ സ്ഥാപനങ്ങൾ, പൊതുനിരത്തുകൾ എന്നിവിടങ്ങൾ വൃത്തിയാക്കിയും രോഗങ്ങളുടെ വ്യാപനം ത
ഭീതിതമായ തരത്തിൽ പടർന്ന് പിടിച്ചുകൊണ്ടിരിക്കുന്ന പനിയെയും മറ്റു സാംക്രമിക രോഗങ്ങളെയും പ്രതിരോധിക്കുന്നതിന് സംസ്ഥാന സർക്കാരിന്റെ തീരുമാനപ്രകാരം നടന്നുവരുന്ന ശുചീകരണ പ്രവർത്തനങ്ങളിൽ പാർട്ടി പ്രവർത്തകരുടെയും മുഴുവൻ ജനങ്ങളുടെയും പൂർണ്ണ പങ്കാളിത്തമുണ്ടാകണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുൽ മജീദ് ഫൈസി ആഹ്വാനം ചെയ്തു.
ജീവിതശൈലീ രോഗങ്ങൾക്ക് പുറമെ കാലാവസ്ഥ വ്യതിയാനവും പരിസര മലിനീകരണവും മലയാളികളെ മാരകമായ രോഗങ്ങൾക്കടിമയാക്കി കൊണ്ടിരിക്കുകയാണ്. സർക്കാർ വളരെ വൈകി മാത്രം ഉണരുന്ന പതിവ് തെറ്റിക്കുന്നില്ല. സംസ്‌കാര സമ്പന്നരും വൃത്തിയുള്ളവരുമെന്ന് കേരളത്തിന് പുറത്തുള്ളവർ വിചാരിക്കുന്ന നമ്മളെ കൊതുക് പനി ജീവനെടുത്തു കൊണ്ടിരിക്കുന്നുവെന്നത് എത്ര നാണക്കേടാണ്.
അനാവശ്യമായി വെള്ളം കെട്ടിക്കിടന്ന് കൊതുക് ഉത്പാദനത്തിനുള്ള സാധ്യതകൾ ഇല്ലാതാക്കുകയാണ് പരമപ്രധാനം. ജനവാസ കേന്ദ്രങ്ങളിലുള്ള കാട് വെട്ടിത്തെളിച്ചും ആശുപത്രികൾ, മറ്റു സർക്കാർ സ്ഥാപനങ്ങൾ, പൊതുനിരത്തുകൾ എന്നിവിടങ്ങൾ വൃത്തിയാക്കിയും രോഗങ്ങളുടെ വ്യാപനം തടയാൻ മുന്നിട്ടിറങ്ങുക. വാർഡ് മെമ്പർമാരുമായോ തദ്ദേശ സ്ഥാപനങ്ങളുമായോ ബന്ധപ്പെട്ട് കൂട്ടായ പ്രവർത്തനങ്ങളിൽ പങ്കാളികളാവുകയും പാർട്ടി ഘടകങ്ങൾ സ്വന്തമായി നിർവ്വഹിക്കുകയും ചെയ്യാം. ഓരോരുത്തരും അവരവരുടെ പ്രദേശത്ത് ഒരു ദിവസമെങ്കിലും രംഗത്തിറങ്ങണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.