- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേവികുളം സബ് കലക്ടറെ മാറ്റിയത് കയ്യേറ്റക്കാരെ സഹായിക്കാൻ: പി. അബ്ദുൽ മജീദ് ഫൈസി
കോഴിക്കോട്: ദേവികുളം സബ്കലക്ടർ ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയ കാബിനറ്റ് തീരുമാനം കയ്യേറ്റ മാഫിയകളെ സഹായിക്കാനാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി. അബ്ദുൽ മജീദ് ഫൈസി. മൂന്നാറിൽ 22 സെന്റ് ഭൂമിയും അതിലെ ഹോംസ്റ്റേയും ഏറ്റെടുക്കുന്ന ഹൈക്കോടതി ഉത്തരവ് വന്ന പിറ്റേ ദിവസം തന്നെ കാബിനറ്റ് കൂടി ദേവികുളം സബ്കലക്ടറെ മാറ്റിയത് ആരെ സഹായിക്കാനാണെന്നത് പകൽ പോലെ വ്യക്തമാകുന്നുണ്ട്. ഈ തീരുമാനത്തിലൂടെ ഇടതുപക്ഷ സർക്കാർ കുത്തകകൾക്കൊപ്പമാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്.ദേവികുളം സബ്കലക്ടറുടെ നടപടി ശരിവെക്കുന്നതാണ് ഹൈക്കോടതി ഉത്തരവ്. ഈ ഉത്തരവിന്റെ പശ്ചാത്തലത്തിൽ കൂടുതൽ ഒഴിപ്പിക്കൽ നടപടിയുമായി സബ്കലക്ടർ മുന്നോട്ട് പോകുമെന്നിരിക്കെ അത് ഒഴിവാക്കുന്നതിന് വേണ്ടിയാണ് തിരക്ക് പിടിച്ച് അദ്ദേഹത്തെ മാറ്റിയതെന്ന് മനസിലാക്കാൻ സാമാന്യ ബുദ്ധിമതി. ഒഴിപ്പിക്കൽ നടപടി നിയമമനുസരിച്ചാണെന്നും അല്ലാത്ത ഒരു തീരുമാനവും ശരിയല്ലെന്നും നിലപാടെടുത്ത സിപിഐ ക്ക് ഈ വിഷയത്തിൽ ജനങ്ങളോട് എന്താണ് പറയാനുള്ളതെന്ന് വ്യക്തമാക്കണം. കയ്യ
കോഴിക്കോട്: ദേവികുളം സബ്കലക്ടർ ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയ കാബിനറ്റ് തീരുമാനം കയ്യേറ്റ മാഫിയകളെ സഹായിക്കാനാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി. അബ്ദുൽ മജീദ് ഫൈസി. മൂന്നാറിൽ 22 സെന്റ് ഭൂമിയും അതിലെ ഹോംസ്റ്റേയും ഏറ്റെടുക്കുന്ന ഹൈക്കോടതി ഉത്തരവ് വന്ന പിറ്റേ ദിവസം തന്നെ കാബിനറ്റ് കൂടി ദേവികുളം സബ്കലക്ടറെ മാറ്റിയത് ആരെ സഹായിക്കാനാണെന്നത് പകൽ പോലെ വ്യക്തമാകുന്നുണ്ട്.
ഈ തീരുമാനത്തിലൂടെ ഇടതുപക്ഷ സർക്കാർ കുത്തകകൾക്കൊപ്പമാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്.ദേവികുളം സബ്കലക്ടറുടെ നടപടി ശരിവെക്കുന്നതാണ് ഹൈക്കോടതി ഉത്തരവ്. ഈ ഉത്തരവിന്റെ പശ്ചാത്തലത്തിൽ കൂടുതൽ ഒഴിപ്പിക്കൽ നടപടിയുമായി സബ്കലക്ടർ മുന്നോട്ട് പോകുമെന്നിരിക്കെ അത് ഒഴിവാക്കുന്നതിന് വേണ്ടിയാണ് തിരക്ക് പിടിച്ച് അദ്ദേഹത്തെ മാറ്റിയതെന്ന് മനസിലാക്കാൻ സാമാന്യ ബുദ്ധിമതി. ഒഴിപ്പിക്കൽ നടപടി നിയമമനുസരിച്ചാണെന്നും അല്ലാത്ത ഒരു തീരുമാനവും ശരിയല്ലെന്നും നിലപാടെടുത്ത സിപിഐ ക്ക് ഈ വിഷയത്തിൽ ജനങ്ങളോട് എന്താണ് പറയാനുള്ളതെന്ന് വ്യക്തമാക്കണം.
കയ്യേറ്റക്കാരെ സംരക്ഷിക്കാനുള്ള മുഖ്യമന്ത്രിയുടെ നീക്കം അപഹാസ്യമാണ്. സ്വദേശി, വിദേശി കുത്തകകൾ കൈവശം വെച്ചനുഭവിക്കുന്ന ലക്ഷകണക്കിന് ഏക്കർ ഭൂമി നിയമാനുസൃത മാർഗ്ഗങ്ങളിലൂടെ തിരിച്ച് പിടിക്കേണ്ടതിനു പകരം ഭൂമാഫിയകളേയും, കയ്യേറ്റക്കാരേയും, പ്രകൃതി ചൂഷകരേയും വഴിവിട്ട് സഹായിക്കാനാണ് സി.പി.എം സർക്കാർ ശ്രമിക്കുന്നത്. ഇത്തരം കുത്തക പ്രീണന നിലപാട് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി