- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നഷ്ടമായത് രാഷ്ട്രീയ കേരളത്തിലെ നർമ്മരസത്തെ: പി.അബ്ദുൽ മജീദ് ഫൈസി
കോഴിക്കോട്: എൻ.സി.പിയുടെ സംസ്ഥാന പ്രസിഡന്റ് ഉഴവൂർ വിജയന്റെ നിര്യാണത്തിൽ എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി.അബ്ദുൽ മജീദ് ഫൈസി അനുശോചനം രേഖപ്പെടുത്തി. കേരള രാഷ്ട്രീയത്തിൽ നർമ്മരസത്തിലൂടെ സമകാലിക രാഷ്ട്രീയ വിമർശനം നടത്തിയ വ്യക്തിത്വത്തിനുടമയായിരുന്നു ഉഴവൂർ വിജയൻ. തന്റെ സ്വതസിദ്ധമായ പ്രഭാഷണശൈലി രാഷ്ട്രീയ എതിരാളികളുടെപോലും പ്രശംസ പിടിച്ച് പറ്റാൻ കാരണമായിട്ടുണ്ട്. അദ്ദേഹത്തിന്റെ വിയോഗത്തിൽ സഹപ്രവർത്തകരുടെയും കുടുംബത്തിന്റെയും ദുഃഖത്തിൽ എസ്.ഡി.പി.ഐയും പങ്ക് ചേരുന്നതായി മജീദ് ഫൈസി അറിയിച്ചു.
കോഴിക്കോട്: എൻ.സി.പിയുടെ സംസ്ഥാന പ്രസിഡന്റ് ഉഴവൂർ വിജയന്റെ നിര്യാണത്തിൽ എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി.അബ്ദുൽ മജീദ് ഫൈസി അനുശോചനം രേഖപ്പെടുത്തി. കേരള രാഷ്ട്രീയത്തിൽ നർമ്മരസത്തിലൂടെ സമകാലിക രാഷ്ട്രീയ വിമർശനം നടത്തിയ വ്യക്തിത്വത്തിനുടമയായിരുന്നു ഉഴവൂർ വിജയൻ.
തന്റെ സ്വതസിദ്ധമായ പ്രഭാഷണശൈലി രാഷ്ട്രീയ എതിരാളികളുടെപോലും പ്രശംസ പിടിച്ച് പറ്റാൻ കാരണമായിട്ടുണ്ട്. അദ്ദേഹത്തിന്റെ വിയോഗത്തിൽ സഹപ്രവർത്തകരുടെയും കുടുംബത്തിന്റെയും ദുഃഖത്തിൽ എസ്.ഡി.പി.ഐയും പങ്ക് ചേരുന്നതായി മജീദ് ഫൈസി അറിയിച്ചു.
Next Story