- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിനായകന്റെ മരണം: ഉത്തരവാദികളായ പൊലീസുകാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം: എസ്.ഡി.പിഐ
തിരുവനന്തപുരം: തൃശൂരിൽ മോഷണ കുറ്റമാരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്തതിൽ മനം നൊന്ത് ദുരൂഹ സാഹചര്യത്തിൽ ആത്മഹത്യ ചെയ്ത ദലിത് വിദ്യാർത്ഥി വിനായകന് ക്രൂര മർദ്ദനമേറ്റിരുന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്ന സാഹചര്യത്തിൽ മരണത്തിനുത്തരവാദികളായ പൊലീസുകാർക്കെതിരെ നടപടിയെടുക്കണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി പി.കെ ഉസ്മാൻ. പൊലീസ് മർദ്ധനമേറ്റതാണ് വിനായകന്റെ മരണ കാരണമെന്ന് കുടുംബം നേരത്തേ ആരോപിച്ചിരുന്നു. അത് ശരിവെക്കുന്നതാണ് ഇപ്പോൾ പുറത്തു വന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട്. വിനായകന്റെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ മാരകമായി മുറിവേറ്റതായും, തലയ്ക്കും കാലിനും നെഞ്ചിനും ഗുരുതരമായി മർദ്ധനമേറ്റെന്നും പോസ്റ്റ്മോർട്ട് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ദലിത് വിദ്യാർത്ഥിയായ വിനായകന്റെ മരണത്തിനുത്തരവാദികളായ പൊലീസ് ഉദ്ദ്യോഗസ്ഥർക്കെതിരെ പട്ടികജാതി പീഡന നിരോധന നിയമ പ്രകാരം കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും പി.കെ ഉസ്മാൻ ആവശ്യപ്പെട്ടു.
തിരുവനന്തപുരം: തൃശൂരിൽ മോഷണ കുറ്റമാരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്തതിൽ മനം നൊന്ത് ദുരൂഹ സാഹചര്യത്തിൽ ആത്മഹത്യ ചെയ്ത ദലിത് വിദ്യാർത്ഥി വിനായകന് ക്രൂര മർദ്ദനമേറ്റിരുന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്ന സാഹചര്യത്തിൽ മരണത്തിനുത്തരവാദികളായ പൊലീസുകാർക്കെതിരെ നടപടിയെടുക്കണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി പി.കെ ഉസ്മാൻ.
പൊലീസ് മർദ്ധനമേറ്റതാണ് വിനായകന്റെ മരണ കാരണമെന്ന് കുടുംബം നേരത്തേ ആരോപിച്ചിരുന്നു. അത് ശരിവെക്കുന്നതാണ് ഇപ്പോൾ പുറത്തു വന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട്. വിനായകന്റെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ മാരകമായി മുറിവേറ്റതായും, തലയ്ക്കും കാലിനും നെഞ്ചിനും ഗുരുതരമായി മർദ്ധനമേറ്റെന്നും പോസ്റ്റ്മോർട്ട് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ദലിത് വിദ്യാർത്ഥിയായ വിനായകന്റെ മരണത്തിനുത്തരവാദികളായ പൊലീസ് ഉദ്ദ്യോഗസ്ഥർക്കെതിരെ പട്ടികജാതി പീഡന നിരോധന നിയമ പ്രകാരം കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും പി.കെ ഉസ്മാൻ ആവശ്യപ്പെട്ടു.