- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുപ്രീംകോടതി വിധി കർണാടക സർക്കാരിനേറ്റ തിരിച്ചടി: എസ്.ഡി.പി.ഐ
തിരുവനന്തപുരം: അബ്ദുൽ നാസർ മഅദനിയോട് കർണാടക സർക്കാർ പുലർത്തിയ സമീപനം ഭരണകൂട ഭീകരത രാജ്യത്ത് അതിശക്തമായി തുടരുന്നതിന്റെ പ്രത്യക്ഷ തെളിവാണെന്നും, കർണാടക സർക്കാരിന്റെ മനുഷ്യത്വ വിരുദ്ധ നിലപാടിനേറ്റ തിരിച്ചടിയാണെന്നും എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡണ്ട് മൂവ്വാറ്റുപുഴ അഷ്റഫ് മൗലവി പ്രസ്താവിച്ചു. സുരക്ഷാ ചെലവ് മഅദനി വഹിക്കണമെന്ന സുപ്രിം കോടതി ഉത്തരവിന്റെ മറപിടിച്ച് ഭീമമായ തുക ആവശ്യപ്പെട്ട് യാത്ര മുടക്കാനാണ് കർണാടക സർക്കാർ ശ്രമിച്ചതെന്ന് ഇപ്പോൾ വ്യക്തമായിരിക്കുകയാണ്. കർണാടക പൊലീസ് ആവശ്യപ്പെട്ട പതിനഞ്ച് ലക്ഷത്തോളം രൂപ സുപ്രീം കോടതി ഇടപെട്ടപ്പോൾ ഒരു ലക്ഷത്തി പതിനെട്ടായിരം രൂപയായി കുറച്ചത് കോൺഗ്രസിന്റെ നയവൈകല്യം പ്രകടമാക്കുന്നു. പീഡിതരോടും ന്യൂനപക്ഷങ്ങളോടും ഐക്യപ്പെടാൻ വൈമനസ്യം പ്രകടിപ്പിക്കുന്ന കോൺഗ്രസ് ഭരണകൂടങ്ങൾ പാർട്ടിയുടെ അന്ത്യകൂദാശ ഒരുക്കുകയാണ്. സംഘപരിവാർ ഭരണകൂടം മനുഷ്യാവകാശങ്ങളെയും പൗരാവകാശങ്ങളെയും കവർന്നെടുക്കുന്ന വർത്തമാനകാല സാഹചര്യത്തിൽ, മതേതരത്വത്തിന്റെ പക്ഷത്ത് നിൽക്കുമെന്ന് പ്രതീക്ഷ
തിരുവനന്തപുരം: അബ്ദുൽ നാസർ മഅദനിയോട് കർണാടക സർക്കാർ പുലർത്തിയ സമീപനം ഭരണകൂട ഭീകരത രാജ്യത്ത് അതിശക്തമായി തുടരുന്നതിന്റെ പ്രത്യക്ഷ തെളിവാണെന്നും, കർണാടക സർക്കാരിന്റെ മനുഷ്യത്വ വിരുദ്ധ നിലപാടിനേറ്റ തിരിച്ചടിയാണെന്നും എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡണ്ട് മൂവ്വാറ്റുപുഴ അഷ്റഫ് മൗലവി പ്രസ്താവിച്ചു.
സുരക്ഷാ ചെലവ് മഅദനി വഹിക്കണമെന്ന സുപ്രിം കോടതി ഉത്തരവിന്റെ മറപിടിച്ച് ഭീമമായ തുക ആവശ്യപ്പെട്ട് യാത്ര മുടക്കാനാണ് കർണാടക സർക്കാർ ശ്രമിച്ചതെന്ന് ഇപ്പോൾ വ്യക്തമായിരിക്കുകയാണ്. കർണാടക പൊലീസ് ആവശ്യപ്പെട്ട പതിനഞ്ച് ലക്ഷത്തോളം രൂപ സുപ്രീം കോടതി ഇടപെട്ടപ്പോൾ ഒരു ലക്ഷത്തി പതിനെട്ടായിരം രൂപയായി കുറച്ചത് കോൺഗ്രസിന്റെ നയവൈകല്യം പ്രകടമാക്കുന്നു. പീഡിതരോടും ന്യൂനപക്ഷങ്ങളോടും ഐക്യപ്പെടാൻ വൈമനസ്യം പ്രകടിപ്പിക്കുന്ന കോൺഗ്രസ് ഭരണകൂടങ്ങൾ പാർട്ടിയുടെ അന്ത്യകൂദാശ ഒരുക്കുകയാണ്.
സംഘപരിവാർ ഭരണകൂടം മനുഷ്യാവകാശങ്ങളെയും പൗരാവകാശങ്ങളെയും കവർന്നെടുക്കുന്ന വർത്തമാനകാല സാഹചര്യത്തിൽ, മതേതരത്വത്തിന്റെ പക്ഷത്ത് നിൽക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടവരുടെ ഭാഗത്ത് നിന്നും ഇത്തരം സമീപനമുണ്ടായത് പൊതുസമൂഹത്തെ കൂടുതൽ ആശങ്കപ്പെടുത്തുന്നതാണെന്നും അഷ്റഫ് മൗലവി പറഞ്ഞു.