- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ്.ഡി.പി.ഐ കാവലാൾ ജാഥ ഓഗസ്റ്റ് 15 ന്
കോഴിക്കോട്: ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ എഴുപതാം വാർഷിക ദിനത്തിൽ കാവലാൾ ജാഥ നടത്തുവാൻ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. സ്വാതന്ത്ര്യത്തിന് കാവലൊരുക്കുക, ദേശദ്രോഹികളെ ചെറുക്കുക എന്ന സന്ദേശം നൽകി പഞ്ചായത്ത് തലങ്ങളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. വൈദേശിക ശക്തികളുടെ ഭരണത്തിൻ കീഴിൽ വിവരണാതീതമായ പീഡനങ്ങളും യാതനകളും സഹിച്ച് മാതൃ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പൊരുതി വീരചരമം പ്രാപിച്ച മുഴുവൻ പൂർവ്വികർക്കും അന്ന് ആദരാജ്ഞലികൾ അർപ്പിക്കും. ഏഴുപതിറ്റാണ്ടു പിന്നിടുമ്പോഴും സ്വാതന്ത്ര്യത്തിന്റെ അർഥ വ്യാപ്തി എല്ലാ വിഭാഗം ജനങ്ങൾക്കും തുല്ല്യമായി ലഭ്യമാക്കാൻ രാജ്യത്തെ ഭരണ സംവിധാനത്തിന് സാധ്യമായിട്ടില്ല.എല്ലാ ജാതി മത വിഭാഗങ്ങൾക്കും തുല്ല്യമായ പരിരക്ഷയും, അവസര സമത്വവും പ്രദാനം ചെയ്യുന്ന രാജ്യത്തിന്റെ ഭരണഘടന പോലും സംഘപരിവാര സംഘടനകളുടെ അജണ്ടകൾക്കു മുന്നിൽ അവഹേളിക്കപ്പെടുകയാണ്. രാജ്യത്തിന്റെ സ്വാതന്ത്ര്യം വർഗ്ഗീയ ഫാഷിസത്തിന്റെ കരാളഹസ്തങ്ങളിൽ അമരുന്നത് തടയാൻ എല്ലാ മതേതര വിശ്വാസികളും ഒന്നിക
കോഴിക്കോട്: ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ എഴുപതാം വാർഷിക ദിനത്തിൽ കാവലാൾ ജാഥ നടത്തുവാൻ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. സ്വാതന്ത്ര്യത്തിന് കാവലൊരുക്കുക, ദേശദ്രോഹികളെ ചെറുക്കുക എന്ന സന്ദേശം നൽകി പഞ്ചായത്ത് തലങ്ങളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
വൈദേശിക ശക്തികളുടെ ഭരണത്തിൻ കീഴിൽ വിവരണാതീതമായ പീഡനങ്ങളും യാതനകളും സഹിച്ച് മാതൃ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പൊരുതി വീരചരമം പ്രാപിച്ച മുഴുവൻ പൂർവ്വികർക്കും അന്ന് ആദരാജ്ഞലികൾ അർപ്പിക്കും.
ഏഴുപതിറ്റാണ്ടു പിന്നിടുമ്പോഴും സ്വാതന്ത്ര്യത്തിന്റെ അർഥ വ്യാപ്തി എല്ലാ വിഭാഗം ജനങ്ങൾക്കും തുല്ല്യമായി ലഭ്യമാക്കാൻ രാജ്യത്തെ ഭരണ സംവിധാനത്തിന് സാധ്യമായിട്ടില്ല.എല്ലാ ജാതി മത വിഭാഗങ്ങൾക്കും തുല്ല്യമായ പരിരക്ഷയും, അവസര സമത്വവും പ്രദാനം ചെയ്യുന്ന രാജ്യത്തിന്റെ ഭരണഘടന പോലും സംഘപരിവാര സംഘടനകളുടെ അജണ്ടകൾക്കു മുന്നിൽ അവഹേളിക്കപ്പെടുകയാണ്. രാജ്യത്തിന്റെ സ്വാതന്ത്ര്യം വർഗ്ഗീയ ഫാഷിസത്തിന്റെ കരാളഹസ്തങ്ങളിൽ അമരുന്നത് തടയാൻ എല്ലാ മതേതര വിശ്വാസികളും ഒന്നിക്കേണ്ടതുണ്ടെന്ന് യോഗം ആവശ്യപ്പെട്ടു.
യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് പി.അബ്ദുൽ മജീദ് ഫൈസി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ മൂവാറ്റുപുഴ അഷ്റഫ് മൗലവി, തുളസീധരൻ പള്ളിക്കൽ, ജനറൽ സെക്രട്ടറിമാരായ എം.കെ മനോജ്കുമാർ, അജ്മൽ ഇസ്മായിൽ, സെക്രട്ടറിമാരായ റോയ് അറക്കൽ, പി.കെ ഉസ്മാൻ, സെക്രട്ടറിയേറ്റ് അംഗംങ്ങളായ അഡ്വ.കെ.എം അഷ്റഫ്, പി.അബ്ദുൽ ഹമീദ് മാസ്റ്റർ, കെ.കെ അബ്ദുൽ ജബ്ബാർ എന്നിവർ സംസാരിച്ചു.