കോഴിക്കോട്: സർക്കാർ നിയന്ത്രണത്തിലുള്ള പാലക്കാട് കർണ്ണകിയമ്മൻ സ്‌കൂളിൽ ചട്ടം ലംഘിച്ച് ആർ.എസ്.എസ് സർ സംഘ്ചാലക് മോഹൻ ഭഗവത് ദേശീയ പതാക ഉയർത്തുകയും ദേശീയ ഗാനത്തിന് പകരം വന്ദേ മാതരം ആലപിക്കുകയും ചെയ്ത സംഭവം രാജ്യത്തിന്റെ ഭരണഘടനയോടും നീതിന്യായ വ്യവസ്ഥയോടുമുള്ള വെല്ലുവിളിയാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി.അബ്ദുൽ മജീദ് ഫൈസി.

സർക്കാർ നിർദേശിക്കുന്ന ചട്ടങ്ങളും കലക്ടർ രേഖാമൂലം നൽകിയ മുന്നറിയിപ്പും കാറ്റിൽ പറത്തി നാഷണൽ ഫൽഗ് കോഡിന്റെ ലംഘനം നടത്തിയ ആർ.എസ്.എസ് നേതാവ് മോഹൻ ഭഗവതിനും ആർ.എസ്.എസ് അജണ്ടകൾ നടപ്പിലാക്കാൻ കൂട്ടു നിന്ന സ്‌കൂൾ മാനേജ്മെന്റിനുമെതിരേ കേസെടുത്ത് ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.