- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വാതന്ത്ര്യ ദിനാഘോഷത്തിലെ ചട്ടലംഘനം: മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും എസ്.ഡി.പി.ഐ പരാതി നൽകി
തിരുവനന്തപുരം: സർക്കാർ നിയന്ത്രണത്തിലുള്ള പാലക്കാട് കർണ്ണകിയമ്മൻ സ്‌കൂളിൽ ചട്ടം ലംഘിച്ച് ആർ.എസ്.എസ് സർ സംഘ്ചാലക് മോഹൻ ഭഗവത് ദേശീയ പതാക ഉയർത്തുകയും ശേഷം ദേശീയ ഗാനത്തിന് പകരം വന്ദേമാതരം ആലപിക്കുകയും ചെയ്ത സംഭവത്തിൽ സർക്കാർ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ മനോജ്കുമാർ മുഖ്യമന്ത്രി പിണറായി വിജയനും ഡി.ജി.പി ലോക്നാഥ് ബഹറക്കും പരാതി നൽകി. സർക്കാർ നിയന്ത്രണത്തിലുള്ളതോ സർക്കാരിന്റെ സാമ്പത്തിക സഹായം ലഭിക്കുന്നതോ ആയ സ്‌കൂളുകളിൽ ദേശീയ പതാക ഉയർത്തേണ്ടത് പ്രധാന അദ്ധ്യാപകനോ ജനപ്രതിനിധിയോ ആയിരിക്കണമെന്ന കേരള വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം സ്‌കൂൾ അധികൃതർ ലംഘിച്ചിരിക്കുകയാണ്. മുൻകൂട്ടി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ജില്ലാ മജിസ്ട്രേറ്റ് കൂടിയായ കലക്ടർ ചട്ടം ചൂണ്ടിക്കാട്ടി നൽകിയ ഉത്തരവ് അവഗണിച്ച്കൊണ്ടാണ് ചട്ടലംഘനം നടന്നിരിക്കുന്നത്. ദേശീയ പതാക ഉയർത്തിയതിന് ശേഷം ദേശീയ ഗാനം ആലപിക്കുന്നതിന് പകരം വന്ദേമാതരം ആലപിച്ചത് 1971 ലെ പ്രിവൻഷൻ ഓഫ് ഇൻസൽട്ട് ടൂ നാഷണൽ ഹോണർ ആക്
തിരുവനന്തപുരം: സർക്കാർ നിയന്ത്രണത്തിലുള്ള പാലക്കാട് കർണ്ണകിയമ്മൻ സ്‌കൂളിൽ ചട്ടം ലംഘിച്ച് ആർ.എസ്.എസ് സർ സംഘ്ചാലക് മോഹൻ ഭഗവത് ദേശീയ പതാക ഉയർത്തുകയും ശേഷം ദേശീയ ഗാനത്തിന് പകരം വന്ദേമാതരം ആലപിക്കുകയും ചെയ്ത സംഭവത്തിൽ സർക്കാർ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ മനോജ്കുമാർ മുഖ്യമന്ത്രി പിണറായി വിജയനും ഡി.ജി.പി ലോക്നാഥ് ബഹറക്കും പരാതി നൽകി.
സർക്കാർ നിയന്ത്രണത്തിലുള്ളതോ സർക്കാരിന്റെ സാമ്പത്തിക സഹായം ലഭിക്കുന്നതോ ആയ സ്‌കൂളുകളിൽ ദേശീയ പതാക ഉയർത്തേണ്ടത് പ്രധാന അദ്ധ്യാപകനോ ജനപ്രതിനിധിയോ ആയിരിക്കണമെന്ന കേരള വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം സ്‌കൂൾ അധികൃതർ ലംഘിച്ചിരിക്കുകയാണ്. മുൻകൂട്ടി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ജില്ലാ മജിസ്ട്രേറ്റ് കൂടിയായ കലക്ടർ ചട്ടം ചൂണ്ടിക്കാട്ടി നൽകിയ ഉത്തരവ് അവഗണിച്ച്കൊണ്ടാണ് ചട്ടലംഘനം നടന്നിരിക്കുന്നത്. ദേശീയ പതാക ഉയർത്തിയതിന് ശേഷം ദേശീയ ഗാനം ആലപിക്കുന്നതിന് പകരം വന്ദേമാതരം ആലപിച്ചത് 1971 ലെ പ്രിവൻഷൻ ഓഫ് ഇൻസൽട്ട് ടൂ നാഷണൽ ഹോണർ ആക്ട് പ്രകാരം നിയമ വിരുദ്ധമായ പ്രവർത്തിയാണ്. ഇത് ദേശീയ പതാകയോടുള്ള അവഹേളനമാണെന്നും അദ്ദേഹം പരാതിയിൽ ചൂണ്ടിക്കാട്ടി.
അതിന് നേതൃത്വം നൽകിയ ആർ.എസ്.എസ് സർ സംഘ് ചാലക് മോഹൻ ഭഗവതിന് എതിരേയും സ്‌കൂൾ മാനേജ്മെന്റിനെതിരേയും നിയമ നടപടി സ്വീകരിക്കണം. നിയമത്തിന് മുന്നിൽ ഓരോ ഇന്ത്യക്കാരനും സമന്മാരാണ്. അതിനാൽ മുഖം നോക്കാതെ തന്നെ ഉചിതമായ നിയമ നടപടി അടിയന്തിരമായി കൈക്കൊള്ളണമെന്നും എം.കെ.മനോജ് കുമാർ ആവശ്യപ്പെട്ടു