- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോഹിങ്ക്യ മുസ്ലീങ്ങൾക്ക് ഐക്യ ദാർഢം പ്രഖ്യാപിച്ച് എസ്.ഡി.പി.ഐ ഇന്ന് റോഹിങ്ക്യ ദിനമായി ആചരിക്കും
കോഴിക്കോട്: മ്യാന്മർ ഭരണകൂടത്തിന്റെ ക്രൂരതക്കിരയായി വംശഹത്യ നേരിടുന്ന റോഹിങ്ക്യ മുസ്ലിംകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എസ്.ഡി.പി.ഐ ഇന്ന് സെപ്റ്റംബർ 8 വെള്ളി റോഹിങ്ക്യ ദിനമായി ആചരിക്കും. മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രകടനങ്ങളും ഐക്യദാർഢ്യ സംഗമങ്ങളും സംഘടിപ്പിക്കും. മ്യാന്മറിൽ സൈന്യം മുസ്ലിംകൾക്ക് നേരെ ക്രൂരമായ നരഹത്യ നടത്തിക്കൊണ്ടിരിക്കുമ്പോൾ അവിടെ സന്ദർശിച്ച് പുതിയ സഹകരണ കരാറുകളിൽ ഒപ്പിടുന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മുസ്ലിം വംശവെറിക്ക് പിന്തുണ പ്രഖ്യാപിക്കുകയാണ് ചെയ്തത്. രാജ്യത്ത് അഭയാർത്ഥികളായി കഴിയുന്ന നാൽപതിനായിരത്തോളം റോഹിങ്ക്യരെ നാട് കടത്താനുള്ള സർക്കാർ തീരുമാനത്തെ ശക്തമായി അപലപിക്കുന്നു. വംശവെറിയും വംശഹത്യയും ലോക മനുഷ്യാവകാശ സംഘടന നിയമവിരുദ്ധമായി പ്രഖ്യാപിച്ചിട്ടുള്ളതാണ്. അഭയാർത്ഥികളെ അവരുടെ ജീവനും സ്വാതന്ത്ര്യത്തിനും ഭീഷണിയുള്ള നാട്ടിലേക്ക് നിർബന്ധപൂർവ്വം തിരിച്ചയക്കുന്നത് രാജ്യാന്തര നിയമങ്ങളുടെ ലംഘനവുമാണ്. മ്യാന്മർ ജനസംഖ്യയുടെ പതിനഞ്ച് ശതമാനം വരുന്ന മുസ്ലിംകളെ
കോഴിക്കോട്: മ്യാന്മർ ഭരണകൂടത്തിന്റെ ക്രൂരതക്കിരയായി വംശഹത്യ നേരിടുന്ന റോഹിങ്ക്യ മുസ്ലിംകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എസ്.ഡി.പി.ഐ ഇന്ന് സെപ്റ്റംബർ 8 വെള്ളി റോഹിങ്ക്യ ദിനമായി ആചരിക്കും. മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രകടനങ്ങളും ഐക്യദാർഢ്യ സംഗമങ്ങളും സംഘടിപ്പിക്കും.
മ്യാന്മറിൽ സൈന്യം മുസ്ലിംകൾക്ക് നേരെ ക്രൂരമായ നരഹത്യ നടത്തിക്കൊണ്ടിരിക്കുമ്പോൾ അവിടെ സന്ദർശിച്ച് പുതിയ സഹകരണ കരാറുകളിൽ ഒപ്പിടുന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മുസ്ലിം വംശവെറിക്ക് പിന്തുണ പ്രഖ്യാപിക്കുകയാണ് ചെയ്തത്. രാജ്യത്ത് അഭയാർത്ഥികളായി കഴിയുന്ന നാൽപതിനായിരത്തോളം റോഹിങ്ക്യരെ നാട് കടത്താനുള്ള സർക്കാർ തീരുമാനത്തെ ശക്തമായി അപലപിക്കുന്നു. വംശവെറിയും വംശഹത്യയും ലോക മനുഷ്യാവകാശ സംഘടന നിയമവിരുദ്ധമായി പ്രഖ്യാപിച്ചിട്ടുള്ളതാണ്.
അഭയാർത്ഥികളെ അവരുടെ ജീവനും സ്വാതന്ത്ര്യത്തിനും ഭീഷണിയുള്ള നാട്ടിലേക്ക് നിർബന്ധപൂർവ്വം തിരിച്ചയക്കുന്നത് രാജ്യാന്തര നിയമങ്ങളുടെ ലംഘനവുമാണ്. മ്യാന്മർ ജനസംഖ്യയുടെ പതിനഞ്ച് ശതമാനം വരുന്ന മുസ്ലിംകളെ ക്രൂരമായി ആക്രമിച്ചും കടുത്ത നിയമങ്ങൾ ചുമത്തിയും ഇല്ലാഴ്മ ചെയ്യാനുള്ള നീക്കം തീവ്ര ബുദ്ധിസ്റ്റുകളും സൈന്യവും ചേർന്ന് നടത്തി കൊണ്ടിരിക്കുകയാണ്.
ഏഴാം നൂറ്റാണ്ടിലാണ് ആദ്യ റോഹിങ്ക്യ സംഘം മ്യാന്മറെന്ന പഴയ ബർമ്മയിലെത്തിയത്. മ്യാന്മറിന്റെ പടിഞ്ഞാറൻ തീരപ്രദേശമായ റക്കാൻ സ്റ്റേറ്റിൽ ഭൂരിപക്ഷം വരുന്ന രോഹിങ്ക്യ ജനത ലോകത്ത് തുല്യതയില്ലാത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് അനുഭവിക്കുന്നത്. 1942 മുതൽ 1992 കാലയളവിനുള്ളിൽ ഏഴ് ലക്ഷത്തിലധികം മുസ്ലിംകളെ ഔദ്യോഗികമായി നാട് കടത്തിയിട്ടുണ്ട്. അനൗദ്യോഗിക കണക്ക് ഇതിലുമെത്രയോ അധികമാണ്. 1982ൽ കുടിയേറ്റക്കാരെന്ന് മുദ്രകുത്തി റോഹിങ്ക്യകളുടെ പൗരത്വം റദാക്കിയതോടെ അവരുടെ ദുരിതം വർധിച്ചു.
വിദ്യാഭാസത്തിനും തൊഴിലിനും അവകാശം നിഷേധിക്കപ്പെട്ടു. ജനസംഖ്യ നിയന്ത്രിക്കുന്നതിന് പുരുഷന്മാരുടെ വിവാഹപ്രായം മുപ്പത് വയസും സ്ത്രീകളുടെത് ഇരുപത്തിയഞ്ച് വയസുമാക്കി നിയമം കൊണ്ട് വന്നു. മത ചടങ്ങുകൾ കുറ്റകരമായി പ്രഖ്യാപിച്ചു.
കഴിഞ്ഞ ഓഗസ്റ്റ് 27 ന് ആരംഭിച്ച കണ്ണിൽ ചോരയില്ലാത്ത ക്രൂരതകൾ സൈന്യം തുടരുന്ന പശ്ചാത്തലത്തിൽ യു.എന്നിന്റെ അഭ്യർത്ഥന പോലും അവഗണിക്കുന്ന മ്യാന്മർ ഭരണകൂടത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്ന് വരേണ്ടതുണ്ട്.