കോഴിക്കോട് : പി.ഡി.പി. സംസ്ഥാന വൈസ് പ്രസിഡന്റ് സുബൈർ സ്വബാഹിയുടെ ആകസ്മിക മരണത്തിൽ എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി. അബ്ദുൽ മജീദ് ഫൈസി അതിയായ ദുഃഖം രേഖപ്പെടുത്തി. അവർണപക്ഷ രാഷ്ട്രീയത്തിന് കരുത്തുപകർന്ന നേതാവായിരുന്നു സുബൈർ സബാഹി. പിന്നാക്ക-ദലിത് ജനതയുടെ അവകാശങ്ങൾക്കുവേണ്ടി എക്കാലവും പ്രവർത്തിച്ച അദ്ദേഹത്തിന്റെ വേർപാട് വേദനാജനകമാണ്.