- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വേങ്ങര: ബദൽ രാഷ്ട്രിയത്തിനുള്ള അംഗീകാരം; എസ്.ഡി.പി.ഐ
കോഴിക്കോട് : വേങ്ങര ഉപതിരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐക്ക് ലഭിച്ച പിന്തുണ ബദൽ രാഷ്്ട്രീയത്തിനുള്ള അംഗീകാരമാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയേറ്റ്. പരമ്പരാഗത രാഷ്്ട്രീയ വിശ്വാസത്തിനപ്പുറത്തേക്ക് ജനപക്ഷ രാഷ്്ട്രീയത്തെ തിരിച്ചറിയാനും അംഗീകരിക്കാനും ജനങ്ങൾ തയ്യാറാകുന്നുവെന്നുള്ളത് ശുഭ സൂചനയാണ്. ഇടത്-വലത് മുന്നണികളുടെ ഫാഷിസ്റ്റ്-കോർപ്പറേറ്റ് പ്രീണന രാഷ്്ട്രീയത്തെ ജനങ്ങൾ തിരസ്കരിച്ച് തുടങ്ങിയിരിക്കുന്നു. ഫാഷിസത്തെ പ്രതിരോധിക്കുന്നതിൽ പരിമിതികളില്ലാത്ത രാഷ്്ട്രീയ മുന്നേറ്റമാണ് രാജ്യത്തിന്റെ ഭാവി നിർണയിക്കുക. എസ്.ഡി.പി.ഐ ബിജെപിയെക്കാൾ മുന്നിൽ വന്നത് ബിജെപി പ്രസിഡന്റിനെ മാത്രമല്ല ഇടത്-വലത് മുന്നണി നേതാക്കന്മാരെയും അസ്വസ്ഥപ്പെടുത്തുന്നത് ആശ്ചര്യജനകമാണ്. ഇടതു-വലതു മുന്നണികൾക്കും ബിജെപിക്കുമെതിരായി ഉയർന്നുവരുന്ന രാഷ്്ട്രീയ മുന്നേറ്റത്തെ താറടിക്കാനും തളർത്താനുമുള്ള ശ്രമങ്ങൾ സജീവമാണ്. ഇത് തിരിച്ചറിയാൻ ജനാധിപത്യവിശ്വാസികൾ തയ്യാറാവണം. എസ്.ഡി.പി.ഐ മുന്നോട്ടുവെക്കുന്ന ബദൽ രാഷ്്ട്രീയത്തെ പിന്തുണച്ച വേങ്ങരയ
കോഴിക്കോട് : വേങ്ങര ഉപതിരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐക്ക് ലഭിച്ച പിന്തുണ ബദൽ രാഷ്്ട്രീയത്തിനുള്ള അംഗീകാരമാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയേറ്റ്. പരമ്പരാഗത രാഷ്്ട്രീയ വിശ്വാസത്തിനപ്പുറത്തേക്ക് ജനപക്ഷ രാഷ്്ട്രീയത്തെ തിരിച്ചറിയാനും അംഗീകരിക്കാനും ജനങ്ങൾ തയ്യാറാകുന്നുവെന്നുള്ളത് ശുഭ സൂചനയാണ്. ഇടത്-വലത് മുന്നണികളുടെ ഫാഷിസ്റ്റ്-കോർപ്പറേറ്റ് പ്രീണന രാഷ്്ട്രീയത്തെ ജനങ്ങൾ തിരസ്കരിച്ച് തുടങ്ങിയിരിക്കുന്നു. ഫാഷിസത്തെ പ്രതിരോധിക്കുന്നതിൽ പരിമിതികളില്ലാത്ത രാഷ്്ട്രീയ മുന്നേറ്റമാണ് രാജ്യത്തിന്റെ ഭാവി നിർണയിക്കുക.
എസ്.ഡി.പി.ഐ ബിജെപിയെക്കാൾ മുന്നിൽ വന്നത് ബിജെപി പ്രസിഡന്റിനെ മാത്രമല്ല ഇടത്-വലത് മുന്നണി നേതാക്കന്മാരെയും അസ്വസ്ഥപ്പെടുത്തുന്നത് ആശ്ചര്യജനകമാണ്. ഇടതു-വലതു മുന്നണികൾക്കും ബിജെപിക്കുമെതിരായി ഉയർന്നുവരുന്ന രാഷ്്ട്രീയ മുന്നേറ്റത്തെ താറടിക്കാനും തളർത്താനുമുള്ള ശ്രമങ്ങൾ സജീവമാണ്. ഇത് തിരിച്ചറിയാൻ ജനാധിപത്യവിശ്വാസികൾ തയ്യാറാവണം. എസ്.ഡി.പി.ഐ മുന്നോട്ടുവെക്കുന്ന ബദൽ രാഷ്്ട്രീയത്തെ പിന്തുണച്ച വേങ്ങരയിലെ മുഴുവൻ വോട്ടർമാർക്കും സംസ്ഥാന സെക്രട്ടറിയേറ്റ് നന്ദി രേഖപ്പെടുത്തി.
സംസ്ഥാന പ്രസിഡന്റ് മജീദ് ഫൈസി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ മൂവ്വാറ്റുപുഴ അഷ്റഫ് മൗലവി, തുളസീധരൻ പള്ളിക്കൽ, ജനറൽ സെക്രട്ടറിമാരായ എം.കെ. മനോജ്കുമാർ, അജ്മൽ ഇസ്്മായിൽ, സെക്രട്ടറിമാരായ പി.കെ.ഉസ്മാൻ, റോയ് അറയ്ക്കൽ, കെ.കെ. അബ്ദുൽ ജബ്ബാർ എന്നിവർ സംസാരിച്ചു.