- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗോപാൽ മേനോന്റെ വെളിപ്പെടുത്തൽ: മുഖ്യമന്ത്രി ഹാദിയയെ സന്ദർശിക്കണമെന്ന് എസ്ഡിപിഐ
കോഴിക്കോട്: രക്ഷിതാക്കളുടെയും സംഘ് പരിവാർ നേതാക്കളുടെയും കടുത്ത സമ്മർദ്ദങ്ങൾ ക്കൊടുവിലും വിശ്വസിച്ച മതത്തിൽ നിന്ന് പിന്മാറാൻ കൂട്ടാക്കാത്ത ഡോ.ഹാദിയയെ മരുന്ന് നൽകി മയക്കി കിടത്തിയിരിക്കുകയാണെന്ന ഗോപാൽ മേനോന്റെ വെളിപ്പെടുത്തൽ ഗൗരവമായി കാണണമെന്നും ഹാദിയയെ നേരിട്ട് സന്ദർശിച്ച് നിജസ്ഥിതി അറിയണമെന്നും എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി അജ്മൽ ഇസ്മായിൽ ആവശ്യപ്പെട്ടു. ഹാദിയയെ കുറിച്ചുള്ള ഡോക്യുമെന്ററി നിർമ്മാണത്തിന്റെ ഭാഗമായി രാഹുൽ ഈശ്വറിനെ സമീപിച്ചപ്പോഴാണ് ഇക്കാര്യം മനസിലാക്കിയതെന്നും തന്റെ ജീവൻ അപകടത്തിലാണെന്ന് ഹാദിയ തന്നെ പറയുന്ന ഓഡിയോ രാഹുൽ ഈശ്വറിന്റെ കൈവശമുണ്ടെന്നും ഗോപാൽ മേനോൻ വ്യക്തമാക്കിയിട്ടുള്ളതാണ്. ഹാദിയയുടെ പിതാവ് അശോകനെ പ്രതിക്കൂട്ടിലാക്കുന്നതെന്തോ രാഹുൽ ഈശ്വറിന്റെ കൈവശമുള്ളതുകൊണ്ടാണ് പൊലീസിനെ ഉപയോഗിച്ച് അദ്ദേഹത്തെ വിരട്ടാനും കേസെടുക്കാനുമുള്ള നീക്കം നടക്കുന്നത്. രാഹുലിന്റെ കൈവശമുള്ള ഓഡിയോ ,വീഡിയോ സി ഡികൾ പിടിച്ചെടുത്ത് അന്വേഷണം നടത്തുവാനും പൊലീസ് തയ്യാറാകണം. മതപരമായ സ്വാതന്ത്ര്യം വീട്
കോഴിക്കോട്: രക്ഷിതാക്കളുടെയും സംഘ് പരിവാർ നേതാക്കളുടെയും കടുത്ത സമ്മർദ്ദങ്ങൾ ക്കൊടുവിലും വിശ്വസിച്ച മതത്തിൽ നിന്ന് പിന്മാറാൻ കൂട്ടാക്കാത്ത ഡോ.ഹാദിയയെ മരുന്ന് നൽകി മയക്കി കിടത്തിയിരിക്കുകയാണെന്ന ഗോപാൽ മേനോന്റെ വെളിപ്പെടുത്തൽ ഗൗരവമായി കാണണമെന്നും ഹാദിയയെ നേരിട്ട് സന്ദർശിച്ച് നിജസ്ഥിതി അറിയണമെന്നും എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി അജ്മൽ ഇസ്മായിൽ ആവശ്യപ്പെട്ടു.
ഹാദിയയെ കുറിച്ചുള്ള ഡോക്യുമെന്ററി നിർമ്മാണത്തിന്റെ ഭാഗമായി രാഹുൽ ഈശ്വറിനെ സമീപിച്ചപ്പോഴാണ് ഇക്കാര്യം മനസിലാക്കിയതെന്നും തന്റെ ജീവൻ അപകടത്തിലാണെന്ന് ഹാദിയ തന്നെ പറയുന്ന ഓഡിയോ രാഹുൽ ഈശ്വറിന്റെ കൈവശമുണ്ടെന്നും ഗോപാൽ മേനോൻ വ്യക്തമാക്കിയിട്ടുള്ളതാണ്. ഹാദിയയുടെ പിതാവ് അശോകനെ പ്രതിക്കൂട്ടിലാക്കുന്നതെന്തോ രാഹുൽ ഈശ്വറിന്റെ കൈവശമുള്ളതുകൊണ്ടാണ് പൊലീസിനെ ഉപയോഗിച്ച് അദ്ദേഹത്തെ വിരട്ടാനും കേസെടുക്കാനുമുള്ള നീക്കം നടക്കുന്നത്. രാഹുലിന്റെ കൈവശമുള്ള ഓഡിയോ ,വീഡിയോ സി ഡികൾ പിടിച്ചെടുത്ത് അന്വേഷണം നടത്തുവാനും പൊലീസ് തയ്യാറാകണം.
മതപരമായ സ്വാതന്ത്ര്യം വീട്ടിൽ അനുവദിക്കുമെന്നും രക്ഷിതാവിന്റെ റോൾ ഉത്തരവാദിത്ത ത്തോടെ നിർവ്വഹിക്കുമെന്നും സത്യവാങ്മൂലം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഹാദിയയെ പിതാവിനെ ഏൽപ്പിച്ചത്. ഇത് ലംഘിക്കപ്പെടുന്നുവെന്നതിന്റെ നിരവധി സൂചനകൾ പുറത്ത് വന്നിട്ടും മുഖ്യമന്ത്രി പിണറായി വിജയന്റെ അനങ്ങാപ്പാറ നയം അപലപനീയമാണ്. മുപ്പതോളം പൊലീസുകാരുടെ സുരക്ഷ ഒരുക്കിയിട്ടുള്ള വീട്ടിലാണ് ഹാദിയ പീഡനത്തിനരയാകുന്നതിന്റെ വാർത്തകൾ പുറത്ത് വരുന്നത്. അതിന് സമാധാനം പറയേണ്ടത് ആഭ്യന്തര വകുപ്പും എൽ ഡി എഫുമാണ്.
മതസ്വാതന്ത്ര്യത്തിന്റെ പ്രതീകമായി മാറിയ ഹാദിയയുടെ ജീവനോ ആരോഗ്യമോ അപകടത്തിലായാൽ കേരളത്തിൽ ഇടത് പക്ഷം ഉയർത്തിപ്പിടിക്കുന്ന മത നിരപേക്ഷതയുടെയും വർഗീയ വിരുദ്ധതയുടെയും അവകാശവാദങ്ങൾ തകർന്ന് വീഴും. കേരളത്തിന്റെ മത സൗഹാർദ്ദവും സമാധാനാന്തരീക്ഷവും തകർന്ന് കാണാനാഗ്രഹിക്കുന്ന സംഘ് പരിവാർ സംഘങ്ങൾക്കെതിരെ നിയമം പ്രയോഗിക്കാൻ മടിച്ച് നിൽക്കുന്നത് സി പി എമ്മിന്റെ ആർ.എസ്.എസ് വിരോധത്തിൽ സംശയങ്ങളുയർത്തുന്നുവെന്നും അജ്മൽ ഇസ്മായിൽ പ്രസ്താവിച്ചു.