കോഴിക്കോട്: വർഗ്ഗീയ വിഭജന രാഷ്ട്രീയത്തിനെതിരെ എസ്.ഡി.പി.ഐ സംസ്ഥാന കമ്മിറ്റി രണ്ട് മേഖലകളിലായി സംഘടിപ്പിക്കുന്ന ബഹുജൻ മുന്നേറ്റ യാത്രയുടെ ഉദ്ഘാടനം ഇന്ന് നടക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി അജ്മൽ ഇസ്മായിൽ അറിയിച്ചു.

സംസ്ഥാന പ്രസിഡന്റ് അബ്ദുൽ മജീദ് ഫൈസി നയിക്കുന്ന തെക്കൻ മേഖല ജാഥയുടെ ഉദ്ഘാടനം ദേശീയ വൈസ് പ്രസിഡന്റ് അഡ്വ.ശറഫുദ്ദീൻ അഹമ്മദ് നിർവഹിക്കും. വൈകീട്ട് 3.30 ന് തിരുവനന്തപുരം- ബാലരാമപുരത്ത് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി അദ്ധ്യക്ഷത വഹിക്കും. തമിഴ്‌നാട് വൈസ് പ്രസിഡന്റ് നെല്ലൈ മുബാറക്, സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ മനോജ്കുമാർ, സെക്രട്ടറിമാരായ റോയ് അറക്കൽ, കെ.കെ റൈഹാനത്ത്, സംസ്ഥാന സമിതിയംഗങ്ങളായ എം.ഫാറൂഖ്, കെ.കെ ഹുസൈർ, എ.കെ സലാഹുദ്ദീൻ, വി എം ഫഹദ്, വനജാ ഭാരതി, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടല, നൗഷാദ് മംഗലശ്ശേരി, വിമൺ ഇന്ത്യ മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് സുമയ്യ റഹീം തുടങ്ങിയവർ സംബന്ധിക്കും.

സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരൻ പള്ളിക്കൽ നയിക്കുന്ന വടക്കൻ മേഖല ജാഥയുടെ ഉദ്ഘാടനം ദേശീയ ജനറൽ സെക്രട്ടറി മുഹമ്മദ് ഇല്ല്യാസ് തുമ്പൈ നിർവഹിക്കും. വൈകീട്ട് 04.00 ന് ഉപ്പളയിൽ നടക്കുന്ന സമ്മേളനത്തിൽ ദേശീയ സെക്രട്ടറിയേറ്റംഗം അഡ്വ. കെ.എം. അഷ്റഫ് അധ്യക്ഷത വഹിക്കും.

സംസ്ഥാന ജനറൽ സെക്രട്ടറി അജ്മൽ ഇസ്മായിൽ, സെക്രട്ടറി പി.കെ ഉസ്മാൻ, കർണ്ണാടക സംസ്ഥാന സെക്രട്ടറി അൽഫോൻസോ ഫ്രാങ്കോ, കർണ്ണാടക സംസ്ഥാന സമിതിയംഗം ഹനീഫ്ഖാൻ കൊടാജെ, സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളായ പി.അബ്ദുൽ ഹമീദ്, യഹ്യ തങ്ങൾ, കെ.കെ അബ്ദുൽ ജബ്ബാർ, സംസ്ഥാന സമിതിയംഗങ്ങളായ ഇ.എസ് ഖാജാ ഹുസൈൻ, പി.ആർ കൃഷ്ണൻ കുട്ടി, കാസർഗോഡ് ജില്ലാ പ്രസിഡന്റ് എൻ.യു അബ്ദുൽ സലാം, വിമൺ ഇന്ത്യ മൂവ്മെന്റ് സംസ്ഥാന ട്രഷറർ കെ.പി സുഫീറ, മഞ്ജുഷ മാവിലാടം തുടങ്ങിയവർ സംബന്ധിക്കും.
രണ്ട് ജാഥകളും നവംബർ 24 ന് ബഹുജന റാലിയും പൊതു സമ്മേളനത്തോടും കൂടി ആലപ്പുഴയിലാണ് സമാപിക്കുന്നത്.