- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ്.ഡി.പി.ഐ ബഹുജൻ മുന്നേറ്റ യാത്ര; തെക്കൻ മേഖലാ ജാഥയ്ക്ക് ഉജ്ജ്വല തുടക്കം
തിരുവനന്തപുരം: വർഗീയ വിഭജന രാഷ്ട്രീയത്തിനെതിരേ എസ്ഡിപിഐ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ബഹുജൻ മുന്നേറ്റയാത്രയുടെ തെക്കൻ മേഖലാ തല ജാഥയ്ക്ക് തിരുവനന്തപുരത്ത് ഉജ്ജ്വല തുടക്കം. എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുൽ മജീദ് ഫൈസി നയിക്കുന്ന ജാഥയുടെ ഉദ്ഘാടനം ബാലരാമപുരത്ത് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ.ഷറഫുദ്ദീൻ അഹമ്മദ് നിർവഹിച്ചു. രാജ്യത്ത് അരികുവൽക്കരിക്കപ്പെട്ട സമൂഹത്തിന്റെ ശബ്ദമായി മാറാൻ ചുരുങ്ങിയ കാലത്തിനുള്ളിൽ എസ്.ഡി.പി.ഐ ക്ക് സാധിച്ചതായി അദ്ദേഹം പറഞ്ഞു. എസ്.ഡി.പി.ഐ മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയത്തിന് മികച്ച പ്രതികരണമാണ് സാധാരണ ജനങ്ങൾക്കിടയിൽ ഉണ്ടാവുന്നത്. പാർട്ടിയുടെ നയനിലപാടുകളെ നേരിടാൻ സൈാദ്ധാന്തികമായോ ആദർശപരമായോ സാധിക്കാത്തതിനാലാണ് എസ്.ഡി.പിഐ ക്കുമേൽ വർഗീയതയും തീവ്രവാദവും ആരോപിക്കുന്നു. എന്തൊക്കെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചാലും പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗത്തിന്റെ മോചനത്തിനായി എസ്.ഡി.പി.ഐ സധൈര്യം പോരാടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്ത് നിലനിൽക്കുന്ന സവർണ നിയന്ത്ര
തിരുവനന്തപുരം: വർഗീയ വിഭജന രാഷ്ട്രീയത്തിനെതിരേ എസ്ഡിപിഐ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ബഹുജൻ മുന്നേറ്റയാത്രയുടെ തെക്കൻ മേഖലാ തല ജാഥയ്ക്ക് തിരുവനന്തപുരത്ത് ഉജ്ജ്വല തുടക്കം. എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുൽ മജീദ് ഫൈസി നയിക്കുന്ന ജാഥയുടെ ഉദ്ഘാടനം ബാലരാമപുരത്ത് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ.ഷറഫുദ്ദീൻ അഹമ്മദ് നിർവഹിച്ചു.
രാജ്യത്ത് അരികുവൽക്കരിക്കപ്പെട്ട സമൂഹത്തിന്റെ ശബ്ദമായി മാറാൻ ചുരുങ്ങിയ കാലത്തിനുള്ളിൽ എസ്.ഡി.പി.ഐ ക്ക് സാധിച്ചതായി അദ്ദേഹം പറഞ്ഞു. എസ്.ഡി.പി.ഐ മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയത്തിന് മികച്ച പ്രതികരണമാണ് സാധാരണ ജനങ്ങൾക്കിടയിൽ ഉണ്ടാവുന്നത്. പാർട്ടിയുടെ നയനിലപാടുകളെ നേരിടാൻ സൈാദ്ധാന്തികമായോ ആദർശപരമായോ സാധിക്കാത്തതിനാലാണ് എസ്.ഡി.പിഐ ക്കുമേൽ വർഗീയതയും തീവ്രവാദവും ആരോപിക്കുന്നു.
എന്തൊക്കെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചാലും പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗത്തിന്റെ മോചനത്തിനായി എസ്.ഡി.പി.ഐ സധൈര്യം പോരാടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്ത് നിലനിൽക്കുന്ന സവർണ നിയന്ത്രിത രാഷ്്ട്രീയത്തെ തകർത്ത് അടിസ്ഥാന ജനതയുടെ രാഷ്ട്രീയ മുന്നേറ്റമാണ് എസ്.ഡി.പി.ഐ ലക്ഷ്യം വയ്ക്കുന്നതെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി പറഞ്ഞു. ജനസംഖ്യയിലെ ഒരു ചെറിയ ന്യൂനപക്ഷം ഭൂരിപക്ഷം ജനതയെ ഭരിക്കുന്ന സ്ഥിതി വിശേഷമാണ് നിലനിൽക്കുന്നത്.
ഭൂരിപക്ഷം ഉൾക്കൊള്ളുന്ന അടിസ്ഥാന ജനവിഭാഗം ഇപ്പോഴും അധികാര കേന്ദ്രങ്ങൾക്ക് പുറത്താണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് പി അബ്ദുൽ മജീദ് ഫൈസി, സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ മനോജ് കുമാർ, തമിഴ്‌നാട് വൈസ് പ്രസിഡന്റ് നെല്ലൈ മുബാറക്ക്, സംസ്ഥാന സെക്രട്ടറിമാരായ റോയി അറയ്ക്കൽ, സംസ്ഥാന സമിതിയംഗങ്ങളായ എ കെ സലാഹുദ്ദീൻ, കെ കെ ഹുസൈർ, എം ഫാറൂക്ക്, പി.പി മൊയ്തീൻ കുഞ്ഞ്, അബ്ദുൽ മജീദ്, നവാസ്, സുമയ്യ റഹിം, വനജ ഭാരതി, അൻസാരി ഏനാത്ത്, അഷ്റഫ് പ്രാവച്ചമ്പലം, സിയാദ് കണ്ടല സംസാരിച്ചു.