- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാമ്പത്തിക സംവരണം എതിർക്കപ്പെടേണ്ടതാണ്: എസ്.ഡി.പി.ഐ
കോഴിക്കോട്: മുന്നാക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് വേണ്ടി സംസ്ഥാന സർക്കാർ ഏർപ്പെടുത്താൻ തീരുമാനിച്ചിട്ടുള്ള സാമ്പത്തിക സംവരണം എതിർക്കപ്പെടേണ്ടതു തന്നെയെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ മനോജ്കുമാർ അഭിപ്രായപ്പെട്ടു. എസ്.ഡി.പി.ഐ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം കേരളത്തിലെ എല്ലാ കളക്റ്റ്രേറ്റുകൾക്ക് മുന്നിലും സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണയുടെ ഭാഗമായി കോഴിക്കോട് സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നൂറ്റാണ്ടുകളായി രാജ്യത്ത് നിലനിൽക്കുന്ന ജാതി കേന്ദ്രീകൃത വ്യവസ്ഥയുടെ ഭാഗമായി സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് കടന്നു വരാൻ കഴിയാതെ പോയ ജാതി വിഭാഗങ്ങൾക്കു വേണ്ടി ഭരണഘടന അനുവദിച്ചു നൽകിയിട്ടുള്ള നിയമ പ്രകാരമുള്ള പരിരക്ഷയാണ് സംവരണം. എങ്ങനെയൊക്കെ വ്യാഖ്യാനിച്ചാലും വാദിച്ചാലും സംവരണത്തിന്റെ അടിസ്ഥാനം ജാതി അടിസ്ഥാനമാണ്. സാമ്പത്തിക പിന്നാക്കവസ്ഥ വിദ്യാഭ്യാസ ഉദ്ദ്യോഗ നിയമനങ്ങളിൽ പരിഗണനാർഹമല്ല. സാമ്പത്തികവും ജാതീയവുമായ പിന്നാക്കവസ്ഥയുള്ള
കോഴിക്കോട്: മുന്നാക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് വേണ്ടി സംസ്ഥാന സർക്കാർ ഏർപ്പെടുത്താൻ തീരുമാനിച്ചിട്ടുള്ള സാമ്പത്തിക സംവരണം എതിർക്കപ്പെടേണ്ടതു തന്നെയെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ മനോജ്കുമാർ അഭിപ്രായപ്പെട്ടു. എസ്.ഡി.പി.ഐ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം കേരളത്തിലെ എല്ലാ കളക്റ്റ്രേറ്റുകൾക്ക് മുന്നിലും സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണയുടെ ഭാഗമായി കോഴിക്കോട് സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നൂറ്റാണ്ടുകളായി രാജ്യത്ത് നിലനിൽക്കുന്ന ജാതി കേന്ദ്രീകൃത വ്യവസ്ഥയുടെ ഭാഗമായി സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് കടന്നു വരാൻ കഴിയാതെ പോയ ജാതി വിഭാഗങ്ങൾക്കു വേണ്ടി ഭരണഘടന അനുവദിച്ചു നൽകിയിട്ടുള്ള നിയമ പ്രകാരമുള്ള പരിരക്ഷയാണ് സംവരണം.
എങ്ങനെയൊക്കെ വ്യാഖ്യാനിച്ചാലും വാദിച്ചാലും സംവരണത്തിന്റെ അടിസ്ഥാനം ജാതി അടിസ്ഥാനമാണ്. സാമ്പത്തിക പിന്നാക്കവസ്ഥ വിദ്യാഭ്യാസ ഉദ്ദ്യോഗ നിയമനങ്ങളിൽ പരിഗണനാർഹമല്ല. സാമ്പത്തികവും ജാതീയവുമായ പിന്നാക്കവസ്ഥയുള്ള കാരണങ്ങൾ വ്യത്യസ്ഥമാണ്. സാമ്പത്തിക പിന്നാക്കാവസ്ഥ താൽകാലികം മാത്രമാണ്. ജാതീയതാകട്ടെ ശാശ്വതവുമാണ്. അതുകൊണ്ടാണ് ജാതീയതയെ ഉന്മൂലം ചെയ്യാനുള്ള പരിഹാരമെന്ന നിലയിൽ സംവരണം ഭരണഘടനയിലുൾപ്പെടുത്തിയത്. സംവരണം അട്ടിമറിച്ച് സംഘ്പരിവാർ രാഷ്ട്രീയത്തിന് വേണ്ടി വീടുപണി ചെയ്യുന്ന രീതിയിലുള്ള നീക്കമാണ് പിണറായി സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളത്. എതിർക്കപ്പെടേണ്ടതു തന്നെയാണ്. ധർണ്ണയുടെ മുന്നോടിയായി 100 കണക്കിനാളുകൾ പങ്കെടുത്ത കളക്ടറേറ്റു മാർച്ചിൽ ജില്ലാ ഭാരവാഹികൾ നേതൃത്വം നൽകി.
ധർണ്ണയിൽ കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി അധ്യക്ഷത വഹിച്ചു. അംബേദ്ക്കർ ധർമ പരിപാലന സംഘം (എ.ഡി.പി. എസ്) സംസ്ഥാന ജനറൽ സിക്രട്ടറി ജോൺസൺ നെല്ലിക്കുന്ന്, പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ല പ്രസിഡന്റ് കെ.കെ.കബീർ, സോഷ്യൽ ഡമോക്രാറ്റിക് ട്രേഡ് യൂണിയൻ (എസ്.ഡി.ടി.യു) ജില്ലാ പ്രസിഡന്റ് കബീർ തിക്കോടി, വിമൺ ഇന്ത്യ മൂവ്മെന്റ് ജില്ലാ ജനറൽ സിക്രട്ടറി കെ.കെ.ഫൗസിയ, കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ല കമ്മറ്റി അംഗം യാസിം മുഹമ്മദ്, എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി, ജനറൽ സിക്രട്ടറി നജീബ് അത്തോളി, വൈസ് പ്രസിഡന്റ് എഞ്ചിനിയർ എം.എ സലീം, ജില്ലാ കമ്മറ്റി അംഗം റസാഖ് കാരന്തൂർ എന്നിവർ സംസാരിച്ചു. പ്രതിഷേധ മാർച്ചിന് ജില്ലാ സെക്രട്ടറി സലീം കാരാടി, ജില്ലാ കമ്മറ്റി അംഗങ്ങളായ എം.അഹമ്മദ് മാസ്റ്റർ, ഇ.നാസർ, ഫിർഷാദ് കമ്പിളിപറമ്പ്, വി.എ.മജീദ്, ഇ.കെ.മുഹമ്മദ്, അബ്ദുൽ ഖയ്യൂം, വി.കുഞ്ഞമ്മദ്, മാകൂൽ റസാഖ്, റഫീഖ് മാസ്റ്റർ മത്തത്ത്, റഊഫ് കുറ്റിച്ചിറ, സാദിഖ് കല്ലട കണ്ടി, വാഹിദ് ചെറുവറ്റ, എൻ.അബ്ദുള്ള മാസ്റ്റർ, ഗഫൂർ വെള്ളയിൽ, കെ.ജലീൽ സഖാഫി, റഷീദ് പൊറ്റമ്മൽ, ഹുസൈൻ മണക്കടവ് തുടങ്ങിയവർ നേതൃത്വം നൽകി.