കോഴിക്കോട്: ഫലസ്തീനിനെതിരെ ഇസ്രയേലിനു ഊർജ്ജം പകരുന്ന അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ നടപടികൾക്കെതിരെ ഡിസംബർ 13ന് ന്യൂഡൽഹിയിൽ ആരംഭിച്ച പ്രതിഷേധ പരിപാടികളുടെ ഭാഗമായി എസ്.ഡി.പി.ഐ സംസ്ഥാന കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം കിഡ്സൺ കോർണറിൽ നടന്നു.

തേജസ് ചീഫ് എഡിറ്റർ എൻ.പി.ചെക്കുട്ടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് പി അബ്ദുൽ മജീദ് ഫൈസി അധ്യക്ഷത വഹിച്ചു. എ വാസു, നസറുദ്ദീൻ എളമരം, വിളയോടി ശിവൻകുട്ടി, എൻ.കെ.സുഹറാബി, പി.കെ.സലീം എന്നിവർ സംസാരിച്ചു.