- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരത്ത് കോൺഗ്രസ്-ബിജെപി- എസ്ഡിപിഐ സഖ്യം; വെമ്പായം പഞ്ചായത്തിലെ ഇടതുഭരണത്തിന് അനസാനമായി; കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ പിന്തുണക്കാൻ ബദ്ധവൈരികൾ ഒരുമിച്ചു
തിരുവനന്തപുരത്ത്: തിരുവനന്തപുരം വെമ്പായം പഞ്ചായത്തിൽ ബദ്ധ വൈരികൾ ഒരുമിച്ചപ്പോൾ ഇടതു ഭരണം വീണു. കോൺഗ്രസ്-ബിജെപി-എസ്ഡിപിഐ കൂട്ടുകെട്ടാണ് പഞ്ചായത്തിലെ ഇടതു ഭരണം അവസാനിപ്പിച്ചത്. പഞ്ചായത്തിൽ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസത്തെ ബിജെപിയും, എസ്ഡിപിഐയും പിന്തുണക്കുകയായിരുന്നു. പ്രസിഡന്റ് സിപിഐഎമ്മിലെ ബി.എസ് ചിത്രലേഖയ്ക്കും വൈസ് പ്രസിഡന്റ് സിപിഐയിലെ സീനത്ത് ബീവിക്കും എതിരെയാണ് കോൺഗ്രസ് അംഗങ്ങൾ അവിശ്വാസം കൊണ്ടുവന്നത്. ഇടതുമുന്നണിയിൽ സിപിഐഎം ആറും സിപിഐ മൂന്നും ഒരു സ്വതന്ത്രനും ചേർന്നാണ് ഭരണം നടത്തിക്കൊണ്ടിരുന്നത്. കോൺഗ്രസിന് എട്ട് അംഗങ്ങളാണ് ഉണ്ടായിരുന്നത്. ബിജെപിക്ക് രണ്ടംഗങ്ങളും എസ്ഡിപിഐഎക്ക് ഒരംഗവും വെമ്പായം പഞ്ചായത്തിലുണ്ട്. ഇതിൽ ബിജെപിയും എസ്ഡിപിഐയും അവിശ്വസപ്രമേയത്തിന് അനുകൂലമായി കോൺഗ്രസിനൊപ്പം ചേർന്ന് വോട്ട് ചെയ്യുകയായിരുന്നു. അങ്ങനെ പത്തിനെതിരെ പതിനൊന്ന് വോട്ടുകൾക്ക് പ്രസിഡന്റിനെതിരെയുള്ള അവിശ്വാസം പാസായി. പഞ്ചായത്തംഗങ്ങളായ യുഡിഎഫിലെ തേക്കട അനിൽകുമാറിന്റെയും കണക്കോട് ഭുവനേന്ദ്രന്റെയും നേതൃത്വത
തിരുവനന്തപുരത്ത്: തിരുവനന്തപുരം വെമ്പായം പഞ്ചായത്തിൽ ബദ്ധ വൈരികൾ ഒരുമിച്ചപ്പോൾ ഇടതു ഭരണം വീണു. കോൺഗ്രസ്-ബിജെപി-എസ്ഡിപിഐ കൂട്ടുകെട്ടാണ് പഞ്ചായത്തിലെ ഇടതു ഭരണം അവസാനിപ്പിച്ചത്. പഞ്ചായത്തിൽ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസത്തെ ബിജെപിയും, എസ്ഡിപിഐയും പിന്തുണക്കുകയായിരുന്നു.
പ്രസിഡന്റ് സിപിഐഎമ്മിലെ ബി.എസ് ചിത്രലേഖയ്ക്കും വൈസ് പ്രസിഡന്റ് സിപിഐയിലെ സീനത്ത് ബീവിക്കും എതിരെയാണ് കോൺഗ്രസ് അംഗങ്ങൾ അവിശ്വാസം കൊണ്ടുവന്നത്.
ഇടതുമുന്നണിയിൽ സിപിഐഎം ആറും സിപിഐ മൂന്നും ഒരു സ്വതന്ത്രനും ചേർന്നാണ് ഭരണം നടത്തിക്കൊണ്ടിരുന്നത്. കോൺഗ്രസിന് എട്ട് അംഗങ്ങളാണ് ഉണ്ടായിരുന്നത്. ബിജെപിക്ക് രണ്ടംഗങ്ങളും എസ്ഡിപിഐഎക്ക് ഒരംഗവും വെമ്പായം പഞ്ചായത്തിലുണ്ട്. ഇതിൽ ബിജെപിയും എസ്ഡിപിഐയും അവിശ്വസപ്രമേയത്തിന് അനുകൂലമായി കോൺഗ്രസിനൊപ്പം ചേർന്ന് വോട്ട് ചെയ്യുകയായിരുന്നു. അങ്ങനെ പത്തിനെതിരെ പതിനൊന്ന് വോട്ടുകൾക്ക് പ്രസിഡന്റിനെതിരെയുള്ള അവിശ്വാസം പാസായി.
പഞ്ചായത്തംഗങ്ങളായ യുഡിഎഫിലെ തേക്കട അനിൽകുമാറിന്റെയും കണക്കോട് ഭുവനേന്ദ്രന്റെയും നേതൃത്വത്തിൽ കോൺഗ്രസിലെ എട്ടംഗങ്ങളും ഒപ്പിട്ട അവിശ്വാസ പ്രമേയത്തിനുള്ള നോട്ടിസ് കഴിഞ്ഞദിവസം നെടുമങ്ങാട് ബ്ലോക്ക് സെക്രട്ടറിക്കു നൽകിയിരുന്നു. പദ്ധതിത്തുകകൾ കാര്യക്ഷമമായി വിനിയോഗിക്കാതെ നഷ്ടപ്പെടുന്ന സാഹചര്യമാണെന്നും ഇതുവരെ അൻപതുലക്ഷം പദ്ധതിത്തുകയാണു പഞ്ചായത്തിനു നഷ്ടമായതെന്നും നോട്ടീസിൽ ചൂണ്ടിക്കാണിച്ചിരുന്നു. വികസനപ്രവർത്തനങ്ങൾ ഒന്നും നടക്കുന്നില്ലെന്നും നോട്ടിസിൽ പറയുന്നു. കെട്ടിടനികുതി ലക്ഷക്കണക്കിനു കുടിശികയുള്ളതു പിരിച്ചെടുത്തിട്ടില്ലെന്നും കോൺഗ്രസ് ആരോപണം ഉന്നയിച്ചിരുന്നു.