- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ്.ഡി.പി.ഐ 20ന് നടത്താനിരുന്ന ചെക്ക് പോസ്റ്റ് ഉപരോധം മാറ്റിവച്ചു
തിരുവനന്തപുരം: അറവുമാടുകളെ കൊണ്ടുവരുന്നത് തടയുന്നതുമൂലം ഉണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതിന് സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 20ന് എസ്.ഡി.പി.ഐ പ്രഖ്യാപിച്ചിരുന്ന അതിർത്തി ചെക്ക് പോസ്റ്റ് ഉപരോധം മാറ്റിവച്ചതായി സംസ്ഥാന ജനറൽ സെക്രട്ടറി പി.അബ്ദുൽ ഹമീദ് വാർത്ത കുറിപ്പിലൂടെ അറിയിച്ചു. തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ നിന
തിരുവനന്തപുരം: അറവുമാടുകളെ കൊണ്ടുവരുന്നത് തടയുന്നതുമൂലം ഉണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതിന് സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 20ന് എസ്.ഡി.പി.ഐ പ്രഖ്യാപിച്ചിരുന്ന അതിർത്തി ചെക്ക് പോസ്റ്റ് ഉപരോധം മാറ്റിവച്ചതായി സംസ്ഥാന ജനറൽ സെക്രട്ടറി പി.അബ്ദുൽ ഹമീദ് വാർത്ത കുറിപ്പിലൂടെ അറിയിച്ചു.
തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നും വരുന്ന മാടുകളെ കേരള അതിർത്തിക്ക് മുമ്പ് വച്ച് തടഞ്ഞിരുന്നു. ഇത് മൂലം മാട് വ്യാപാരവും, മാംസവ്യാപാരവും കടുത്ത പ്രതിസന്ധിയിലായിരുന്നു. ഇത് പരിഹരിക്കുന്നതിന് സർക്കാറിന്റെ ഭാഗത്ത് നിന്ന് ഒരു ഇടപെടലും ഉണ്ടാകാത്ത സാഹചര്യത്തിലാണ് അറവുമാട് ഇറക്കുമതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ടു ഉപരോധം പ്രഖ്യാപിച്ചത്.
അറവുമാടുകളുടെ ഇറക്കുമതി പുനരാരംഭിച്ച പശ്ചാത്തലത്തിൽ ഉപരോധസമരം മാറ്റിവെക്കുകയാണ്. ഉപരോധത്തിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടന്ന കൺവെൻഷനുകളിൽ പങ്കെടുക്കുകയും ഉപരോധ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് രംഗത്ത് വരികയും ചെയ്ത മാട് മാംസ വ്യാപാരികൾക്കും, തൊഴിലാളികൾക്കും നന്ദി അറിയിക്കുകയും പ്രശ്‌നത്തിന് ശാശ്വത പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി രംഗത്തുവരുമെന്നും വാർത്താകുറിപ്പിലൂടെ അദ്ദേഹം അറിയിച്ചു.