- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുമരംപുത്തൂർ മുഹമ്മദ് മുസ്ലിയാർ മഹാപ്രതിഭ : മൂവാറ്റുപുഴ അഷ്റഫ് മൗലവി
കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ അധ്യക്ഷൻ കുമരം പുത്തൂർ മുഹമ്മദ് മുസ്ലിയാർ സമുദായത്തിന് മാർഗദർശനം നൽകാൻ കഠിനാധ്വാനം നടത്തിയ മഹാപ്രതിഭ യായിരുന്നുവെന്നും അദ്ദേഹത്തിന്റെ വേർപാട് സമൂഹത്തിന് നികത്താനാവാത്ത നഷ്ടമാണെന്നും എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി അനുശോചന സന്ദേശത്തിൽ അറിയിച്ചു. വിദ്യാഭ്യാസ, സാമൂഹിക മേഖലകളിൽ നിരന്തരം ഇടപെട്ടിരുന്ന മുഹമ്മദ് മുസ്ലിയാർ ഒട്ടനവധി പണ്ഡിതന്മാരുടെ ഗുരുവര്യനായിരുന്നു. കേരളീയ പൊതുസമൂഹത്തിന്റെ സൗഹൃദവും മുസ്്ലിം സംഘടനകളുടെ ഐക്യവും ആഗ്രഹിക്കുകയും അതിനുവേണ്ടി വിട്ടുവീഴ്ചകൾ ചെയ്യുകയും ചെയ്തിരുന്നു. സമസ്തയുടെ അധ്യക്ഷൻ, ഉപാധ്യക്ഷൻ എന്നീ സ്ഥാനങ്ങൾ വഹിച്ച അദ്ദേഹം സൗഹൃദത്തിന്റേയും ആർജവത്തിന്റേയും നിലപാടിലൂടെ നയിച്ച പ്രസ്ഥാനത്തിന് അതിനെ പിന്തുടരാൻ സാധ്യമാകട്ടെയെന്നും അദ്ദേഹത്തിന്റെ വേർപാടിൽ പ്രസ്ഥാന പ്രവർത്തകർക്കും കുടുംബത്തിനുമുണ്ടായ ദുഃഖത്തിൽ പങ്കുചേരുന്നതായും വാർത്താക്കുറിപ്പിലൂടെ മൂവാറ്റുപുഴ അഷ്റഫ് മൗലവി അറിയിച്ചു.
കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ അധ്യക്ഷൻ കുമരം പുത്തൂർ മുഹമ്മദ് മുസ്ലിയാർ സമുദായത്തിന് മാർഗദർശനം നൽകാൻ കഠിനാധ്വാനം നടത്തിയ മഹാപ്രതിഭ യായിരുന്നുവെന്നും അദ്ദേഹത്തിന്റെ വേർപാട് സമൂഹത്തിന് നികത്താനാവാത്ത നഷ്ടമാണെന്നും എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി അനുശോചന സന്ദേശത്തിൽ അറിയിച്ചു.
വിദ്യാഭ്യാസ, സാമൂഹിക മേഖലകളിൽ നിരന്തരം ഇടപെട്ടിരുന്ന മുഹമ്മദ് മുസ്ലിയാർ ഒട്ടനവധി പണ്ഡിതന്മാരുടെ ഗുരുവര്യനായിരുന്നു. കേരളീയ പൊതുസമൂഹത്തിന്റെ സൗഹൃദവും മുസ്്ലിം സംഘടനകളുടെ ഐക്യവും ആഗ്രഹിക്കുകയും അതിനുവേണ്ടി വിട്ടുവീഴ്ചകൾ ചെയ്യുകയും ചെയ്തിരുന്നു.
സമസ്തയുടെ അധ്യക്ഷൻ, ഉപാധ്യക്ഷൻ എന്നീ സ്ഥാനങ്ങൾ വഹിച്ച അദ്ദേഹം സൗഹൃദത്തിന്റേയും ആർജവത്തിന്റേയും നിലപാടിലൂടെ നയിച്ച പ്രസ്ഥാനത്തിന് അതിനെ പിന്തുടരാൻ സാധ്യമാകട്ടെയെന്നും അദ്ദേഹത്തിന്റെ വേർപാടിൽ പ്രസ്ഥാന പ്രവർത്തകർക്കും കുടുംബത്തിനുമുണ്ടായ ദുഃഖത്തിൽ പങ്കുചേരുന്നതായും വാർത്താക്കുറിപ്പിലൂടെ മൂവാറ്റുപുഴ അഷ്റഫ് മൗലവി അറിയിച്ചു.