തിരുവനന്തപുരം: അന്താരാഷ്ട്ര ഡോക്യുമെന്ററി- ഹ്രസ്സ് ചലച്ചിത്ര മേഖലയിൽ മനുഷ്യവകാശങ്ങളെയും പൗര സ്വതന്ത്ര്യത്തെയും പ്രതിപാധിക്കുന്ന ചിത്രങ്ങൾക്ക് പ്രദർശന അനുമതി നിഷേധിച്ചിട്ടുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം അങ്ങേയറ്റം അപലപനീയമാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി മനോജ്കുമാർ പ്രസ്താവിച്ചു.

സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ വർത്തമാന കാലത്ത് നടന്നു കൊണ്ടിരിക്കുന്ന യാഥാർത്ഥ്യങ്ങളെ ചിത്രീകരിച്ചിട്ടുള്ള മൂന്ന് ചിത്രങ്ങൾക്കാണ് വിലക്കേർപ്പെടുത്തിയുട്ടള്ളത്. In The Shade Of The Fallen Chinar, March March March, The Unbearable Being Of Lightness എന്നിവയാണ് ചിത്രങ്ങൾ. സവർണ്ണ ഫാഷിസത്തിന്റെ നെറുകേടുകൾക്കെതിരേയുള്ള വിഷയങ്ങളാണ് മേൽപറഞ്ഞ മൂന്ന് സിനിമകളും കൈകാര്യം ചെയ്തത്.
ഭരണഘടന പൗരന്മാർക്ക് അനുവദിച്ചു നൽകിയ അവകാശ അധികാരങ്ങളെ ഒന്നൊന്നായി ഇല്ലായ്മ ചെയ്യാനുള്ള മോദി സർക്കാരിന്റെ തീരുമാനങ്ങൾ അഭിപ്രായ സ്വാതന്ത്യത്തിനു മേലുള്ള കടന്നു കയറ്റമാണോ?. പൗരന്മാരുടെ ഭക്ഷണ ശീലങ്ങളിൽ നിന്നും തുടക്കമിട്ട ഫാഷിസ്റ്റ് സമീപനം ഭൗതിക മേഖലകളിലേക്കും വ്യാപിപ്പിച്ച് ആധിപത്യം ഏർപ്പെടുത്താനുള്ള സംഘപരിവാർ സംഘടനകളുടെ കുൽസിത നീക്കങ്ങൾ എന്തു വിലകൊടുത്തും ചെറുത്തു തോൽപിക്കേണ്ടതാണെന്ന് എസ്ഡിപിഐ പ്ര,സ്താവനയിൽ വ്യക്തമാക്കി.