തിരുവനന്തപുരം: പാചകവാതക വില വീണ്ടും വർദ്ധിപ്പിച്ച് നരേന്ദ്ര മോദി സർക്കാർ ജനദ്രോഹ നടപടികൾ തുടരുകയാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ.മനോജ് കുമാർ. നോട്ട് നിരോധനത്തിലൂടെയും അടിക്കടിയുള്ള വില വർദ്ധനവിലൂടെയും ജനജീവിതം ദുരിതത്തിലാക്കുന്ന മോദി നല്ല ദിനങ്ങൾ വരുന്നതിനെ കുറിച്ച് വാചാലനാകുന്നത് പരിഹാസ്യമാണ്. കോർപ്പറേറ്റുകളോടുള്ള ബിജെപിയുടെ അമിത വിധേയത്വമാണ് ജനങ്ങളുടെ പ്രയാസങ്ങളെ ബോധപൂർവ്വം അവഗണിക്കുന്നതിനു കാരണമാകുന്നത്. 

പാചക വാതക വില വർധനയിൽ പ്രതിഷേധിച്ചും അരിയുൾപ്പെടെയുള്ള അവശ്യസാധനങ്ങളുടെ വില വർദ്ധന നിയന്ത്രിക്കാൻ നടപടി സ്വീകരിക്കാത്ത സംസ്ഥാന സർക്കാരിനെതിരെയും ഇന്ന് (2017 മാർച്ച് 3-വെള്ളി) പ്രതിഷേധ ദിനമാചരിക്കുമെന്നും എം.കെ മനോജ്കുമാർ പ്രസ്താവനയിലൂടെ അറിയിച്ചു.