- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ് ഡി പി ഐ പ്രചരണ ജാഥയിലെ മുദ്രാവാക്യങ്ങളിൽ തുടങ്ങിയ തർക്കം; പൊലീസ് കാവലിൽ ഇരുപക്ഷവും നടത്തിയ പ്രകടന ശേഷം വീണ്ടും പ്രകോപനം; നന്ദു കൃഷ്ണയുടെ ജീവനെടുത്തത് തലയ്ക്ക് പിന്നിലേറ്റ വെട്ട്; ആർ എസ് എസ് മുഖ്യ ശിക്ഷകിന്റെ കൈ അറുത്ത് മാറ്റി പ്രതികാരം; നാഗംകുളങ്ങരയിൽ ഉണ്ടായത് കൂട്ടത്തല്ല്; ആലപ്പുഴയിൽ ഇന്ന് ബിജെപി ഹർത്താൽ
ആലപ്പുഴ: ചേർത്തല വയലാറിൽ ഇരു വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ടു സംഭത്തിൽ ആറു എസ് ഡി പി ഐ പ്രവർത്തകർ അറസ്റ്റിൽ. വയലാർ തട്ടാംപറമ്പ് നന്ദു കൃഷ്ണ(22)യാണ് വെട്ടേറ്റു മരിച്ചത്. പ്രദേശത്ത് ആർഎസ്എസ് എസ്ഡിപിഐ സംഘർഷത്തിനിടെയാണു നന്ദു മരിച്ചത്.
മൂന്ന് ആർഎസ്എസ് പ്രവർത്തകർക്കും മൂന്ന് എസ്ഡിപിഐ പ്രവർത്തകർക്കും പരുക്കേറ്റു. വയലാറിൽ പൊലീസിനെ വിന്യസിച്ചു. പ്രതിഷേധസൂചകമായി വ്യാഴാഴ്ച ആലപ്പുഴയിൽ ബിജെപി ഹർത്താൽ പ്രഖ്യാപിച്ചു. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ. ഇന്നലെ രാത്രി എട്ട് മണിയോടെ നാഗംകുളങ്ങര കവലയിലായിരുന്നു സംഭവം.
ഇവിടെ ഉച്ചയ്ക്ക് എസ്ഡിപിഐയുടെ വാഹനപ്രചരണജാഥ വന്നിരുന്നു. അതിലെ പ്രസംഗ പരാമർശം സംബന്ധിച്ച് ഇരുകൂട്ടരും തമ്മിൽ തർക്കമുണ്ടായി. വൈകിട്ട് ഇരുകൂട്ടരും പ്രകടനം നടത്തി. ഇതേ തുടർന്ന് ഏറ്റുമുട്ടലിനിടെ നന്ദു വെട്ടേറ്റു മരിച്ചു. ആർഎസ്എസ് ശാഖാ ഗട നായകനായിരുന്നു നന്ദു. ചേർത്തല വയലാർ നാഗം കുളങ്ങര ശാഖ ഗഡ നായകായിരുന്നു നന്ദു.
മുഖ്യശിക്ഷക് നന്ദു (22) വിനെ കൈയറ്റ നിലയിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുറത്ത് നിന്ന് എത്തിയ എസ്ഡിപിഐ പ്രവർത്തകർ ആർഎസ്എസ് മണ്ഡൽ ശാരീരിക് ശിക്ഷൺ പ്രമുഖിന്റെ വീടിന് നേരെ അക്രമം നടത്തിയത്. സംഭവം അറിഞ്ഞെത്തിയ ആർഎസ്എസ് പ്രവർത്തകർക്ക് നേരെ മാരകായുധങ്ങൾ ഉപയോഗിച്ച് മത തീവ്രവാദ സംഘം അക്രമം അഴിച്ചു വിടുകയായിരുന്നുവെന്ന് ആർഎസ്എസ് ആരോപിച്ചു.
രണ്ടുദിവസമായി പ്രദേശത്ത് ഇരുപക്ഷവും തമ്മിൽ തർക്കം നിലനിന്നിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് എസ്.ഡി.പി.ഐ. നടത്തിയ പ്രചാരണജാഥയിലെ പ്രസംഗത്തിലെ പരാമർശങ്ങളുടെ പേരിൽ ഇരുവിഭാഗവും തമ്മിൽ തർക്കവും വാക്കേറ്റവുമുണ്ടായി. അതിന്റെ തുടർച്ചയായി സന്ധ്യയോടെ ഇരുപക്ഷവും പ്രകടനം നടത്തി. പൊലീസ് കാവലിലായിരുന്ന പ്രകടനങ്ങൾ. അതിനുശേഷം പിരിഞ്ഞുപോയ പ്രവർത്തകർതമ്മിൽ അപ്രതീക്ഷിത സംഘർഷമുണ്ടാവുകയായിരുന്നു. കല്ലേറും കൂട്ടത്തല്ലുമുണ്ടായതായാണ് വിവരം. അതിനിടെയാണ് ഇരുവർക്കും വെട്ടേറ്റതെന്ന് പൊലീസ് പറയുന്നു.
മരിച്ച നന്ദുകൃഷ്ണയുടെ തലയ്ക്കുപിന്നിലാണ് വെട്ടേറ്റത്. കെ.എസ്.നന്ദുവിന്റെ വലതുകൈയാണ് അറ്റുപോയത്. ഇരുവരെയും ഉടൻ ചേർത്തല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും നന്ദുകൃഷ്ണ രാത്രി 8.30-ഓടെ മരിച്ചു. സംഘർഷസാധ്യതകണക്കിലെടുത്ത് വയലാറിലും പരിസരത്തും വൻപൊലീസ് സന്നാഹത്തെ വിന്യസിച്ചിരിക്കുകയാണ്.
മറുനാടന് മലയാളി ബ്യൂറോ