- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ്.ഡി.പി.ഐ സംസ്ഥാന നേതാവിനെ വെട്ടിപ്പരിക്കേൽപിച്ചു; ആക്രമിക്കപ്പെട്ടത് സംസ്ഥാന സെക്രട്ടറി അഡ്വ. കെ എസ് ഷാൻ; ഷാന്റെ ബൈക്കിന്റെ പിന്നിൽ കാർ ഇടിച്ചു വീഴ്ത്തി നാലോളം പേർ വളഞ്ഞു വെട്ടി; കൈകാലുകൾക്കും വയറിനും തലക്കും വെട്ടേറ്റ നേതാവ് എറണാകുളത്ത് ചികിത്സയിൽ
മണ്ണഞ്ചേരി: എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിക്ക് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം. സ്കൂട്ടറിൽ പോകുകയായിരുന്ന എസ്.ഡി.പി.ഐ നേതാവിനെ കാറിടിപ്പിച്ച് തെറിപ്പിച്ച ശേഷം വെട്ടിപ്പരിക്കേൽപിക്കുകയായിരുന്നു. സംസ്ഥാന സെക്രട്ടറി പൊന്നാട് അൽഷാ ഹൗസിൽ അഡ്വ. കെ.എസ്. ഷാനാണ് (38) വെട്ടേറ്റത്. ശനിയാഴ്ച രാത്രി ഏഴരയോടെ മണ്ണഞ്ചേരി-പൊന്നാട് റോഡിൽ കുപ്പേഴം ജങ്ഷനിൽ ആയിരുന്നു സംഭവം.
വീട്ടിലേക്ക് സ്കൂട്ടറിൽ പോകുകയായിരുന്ന ഷാന്റെ പിന്നിൽ കാർ ഇടിപ്പിക്കുകയും റോഡിൽ വീണ ഇയാളെ കാറിൽ നിന്നിറങ്ങിയ നാലോളം പേർ വെട്ടുകയുമായിരുന്നു. അക്രമി സംഘം ആ കാറിൽ തന്നെ കടന്നുകളഞ്ഞു. നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. അടുത്ത വീട്ടിലെ സി.സി ടി.വിയിൽ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.
കൈകാലുകൾക്കും വയറിനും തലക്കും വെട്ടേറ്റിട്ടുണ്ട്. ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷാനെ പിന്നീട് അടിയന്തര ശസ്ത്രക്രിയക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ആലപ്പുഴ ഡി.വൈ.എസ്പി എം. ജയരാജ്, നോർത്ത് സിഐ കെ.പി. വിനോദ്, മണ്ണഞ്ചേരി എസ്ഐ കെ.ആർ. ബിജു, മാരാരിക്കുളം എസ്ഐ സിസിൽ ക്രിസ്ത്യൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ