- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അറവുമാട് പ്രതിസന്ധി സർക്കാർ ഇടപെടുക: എസ്.ഡി.പി.ഐ
കോഴിക്കോട്: സംഘപരിവാർ സംഘടനകളുടെ ഇടപെടലുകളെ തുർന്ന് തമിഴ്‌നാട്ടിൽ നിന്നുള്ള മാടുകളുടെ വരവുനിലച്ചതോടെ രൂപപ്പെട്ട പ്രതിസന്ധി പരിഹരിക്കാൻ കേരള സർക്കാർ അടയന്തിരമായി ഇടപെടണമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.അറവുമാടുകളുടെ വരവ് തടസ്സപ്പെടുത്തുന്നതിന് പിന്നിൽ ഹിന്ദുമക്കൾ കക്ഷി, ഹനുമാൻ സേന, ഹിന്ദുമുന്നണി തുടങ
കോഴിക്കോട്: സംഘപരിവാർ സംഘടനകളുടെ ഇടപെടലുകളെ തുർന്ന് തമിഴ്‌നാട്ടിൽ നിന്നുള്ള മാടുകളുടെ വരവുനിലച്ചതോടെ രൂപപ്പെട്ട പ്രതിസന്ധി പരിഹരിക്കാൻ കേരള സർക്കാർ അടയന്തിരമായി ഇടപെടണമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
അറവുമാടുകളുടെ വരവ് തടസ്സപ്പെടുത്തുന്നതിന് പിന്നിൽ ഹിന്ദുമക്കൾ കക്ഷി, ഹനുമാൻ സേന, ഹിന്ദുമുന്നണി തുടങ്ങിയ ഹിന്ദുത്വ സംഘടനകളും സ്വകാര്യ ഗോശാല അധികൃതരുമാണ്.
കേരളത്തിലേക്കുള്ള അറവുമാടുകളുടെ വരവ് പൂർണ്ണമായും തടയുകയാണ് ഇവരുടെ ലക്ഷ്യം. മിക്കപ്പോഴും വാഹനങ്ങൾ തടഞ്ഞ് അക്രമം അഴിച്ച് വിടുന്നതും പതിവാണ്. സംഘപരിവാർ സംഘടനകളുടെ നിർദ്ദേശാനുസരണം കന്നുകാലികളെ കസ്റ്റഡിയിലെടുത്ത് സ്വകാര്യ ഗോശാലകളിലേക്ക് അയക്കുകയാണ് തമിഴ്‌നാട് പൊലീസ് ചെയ്യുന്നത്. സ്വകാര്യ ഗോശാലകൾ ഈ മാടുകളെ മാട്ടിറച്ചി കയറ്റുമതി കേന്ദ്രങ്ങളിലേക്ക് കയറ്റി അയക്കുകയാണെന്നാണ് വാർത്തകളിൽ നിന്ന് മനസ്സിലാകുന്നത്. സംസ്ഥാനത്തേക്ക് ആവശ്യമായ അറവ് മാടുകളിൽ 90 ശതമാനവും ഇതര സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവയാണ്.
വരവ് നിലച്ചതോടെ കേരളത്തിൽ മാട്ടിറച്ചി ക്ഷാമം രൂക്ഷമാണ്. മാട്ടിറച്ചി വ്യവസായ അനുബന്ധ ജോലികളിൽ ഏർപ്പെട്ടിട്ടുള്ള ആയിരക്കണക്കിന് കുടുംബങ്ങളാണ് ഇതുമൂലം പ്രയാസം നേരിടുന്നത്. അതിനാൽ ഈ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനുവേണ്ടി വിഷയം തമിഴ്‌നാട് സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരികയും കന്നുകാലികളുടെ വരവ് സുഗമമാക്കുന്നതിന് വേണ്ടിയുള്ള നടപടി ക്രമങ്ങൾ ഏർപ്പെടുത്തുന്നതിനും സർക്കാർ മുന്നിട്ടിറങ്ങണമെന്നും സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു.
യോഗത്തിൽ പ്രസിഡന്റ് അഡ്വ കെ എം അഷ്‌റഫ് അദ്ധ്യക്ഷത വഹിച്ചു. സാംകുട്ടി ജേക്കബ്, യഹിയ തങ്ങൾ, തുളസീധരൻ പള്ളിക്കൽ, പി അബ്ദുൽ ഹമീദ്, എം.കെ.മനോജ്കുമാർ, എ കെ സലാഹുദ്ധീൻ, നാസറുദ്ദീൻ എളമരം, ജലീൽ നീലാമ്പ്ര, പി.കെ ഉസ്മാൻ എന്നിവർ സംസാരിച്ചു.