- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വന്തം പ്രവർത്തകരെ വധിക്കാനും സിപിഐ(എം) പരിശീലനം നൽകുന്നു; അഡ്വ. കെ.എം അഷ്റഫ്
കോഴിക്കോട്: സ്വന്തം പാർട്ടി പ്രവർത്തകരെ വധിക്കാനും സിപിഐ(എം) പരിശീലനം നൽകുന്നുവെന്നതിന്റെ തെളിവാണ് ഈരാറ്റുപേട്ടയിൽ മുൻ ബ്രാഞ്ച് സെക്രട്ടറി നസീറിന്റെ കൊലപാതകമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.എം അഷ്റഫ്. പൂഞ്ഞാറിൽ ഇടത് സ്ഥാനാർത്ഥിയുടെ തോൽവിക്ക് കാരണക്കാരായവർക്കെതിരെ നടപടി ആവശ്യപ്പെട്ട് സിപിഐ(എം) സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയതിന് സിപിഐ(എം) പ്രവർത്തകരുടെ മർദ്ദനത്താൽ കൊല്ലപ്പെട്ട നസീർ സിപിഐ(എം) ന്റെ സ്റ്റാലിനിസ്റ്റ് ഭീകരതയിൽ നിന്ന് പാർട്ടി പ്രവർത്തകർക്കു പോലും രക്ഷയില്ല എന്നാണ് വ്യക്തമാക്കുന്നത്. നസീറിനെ ക്രൂരമായി മർദ്ദിച്ചിട്ടും പ്രതികളെ സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ചത് പാർട്ടിയിലെ ഉന്നതരുടെ ഇടപെടൽ മൂലമാണ്. തൃശൂർ ജില്ലയിലെ പെരിഞ്ഞനത്തും സിപിഐ(എം) പ്രാദേശിക നേതൃത്വത്തിന്റെ ആക്രമണത്തിൽ പാർട്ടി പ്രവർത്തകനായ നവാസ് കൊല്ലപ്പെട്ടിട്ട് അധികമായിട്ടില്ല. തങ്ങളുടെ അക്രമ സ്വഭാവം മറച്ച് വെക്കാനാണ് സിപിഐ(എം) പലപ്പോഴും നവരാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്
കോഴിക്കോട്: സ്വന്തം പാർട്ടി പ്രവർത്തകരെ വധിക്കാനും സിപിഐ(എം) പരിശീലനം നൽകുന്നുവെന്നതിന്റെ തെളിവാണ് ഈരാറ്റുപേട്ടയിൽ മുൻ ബ്രാഞ്ച് സെക്രട്ടറി നസീറിന്റെ കൊലപാതകമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.എം അഷ്റഫ്.
പൂഞ്ഞാറിൽ ഇടത് സ്ഥാനാർത്ഥിയുടെ തോൽവിക്ക് കാരണക്കാരായവർക്കെതിരെ നടപടി ആവശ്യപ്പെട്ട് സിപിഐ(എം) സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയതിന് സിപിഐ(എം) പ്രവർത്തകരുടെ മർദ്ദനത്താൽ കൊല്ലപ്പെട്ട നസീർ സിപിഐ(എം) ന്റെ സ്റ്റാലിനിസ്റ്റ് ഭീകരതയിൽ നിന്ന് പാർട്ടി പ്രവർത്തകർക്കു പോലും രക്ഷയില്ല എന്നാണ് വ്യക്തമാക്കുന്നത്. നസീറിനെ ക്രൂരമായി മർദ്ദിച്ചിട്ടും പ്രതികളെ സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ചത് പാർട്ടിയിലെ ഉന്നതരുടെ ഇടപെടൽ മൂലമാണ്. തൃശൂർ ജില്ലയിലെ പെരിഞ്ഞനത്തും സിപിഐ(എം) പ്രാദേശിക നേതൃത്വത്തിന്റെ ആക്രമണത്തിൽ പാർട്ടി പ്രവർത്തകനായ നവാസ് കൊല്ലപ്പെട്ടിട്ട് അധികമായിട്ടില്ല. തങ്ങളുടെ അക്രമ സ്വഭാവം മറച്ച് വെക്കാനാണ് സിപിഐ(എം) പലപ്പോഴും നവരാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത്. സിപിഐ(എം) ഭരണത്തിൽ ആർക്കും രക്ഷയില്ലാത്ത സാഹചര്യമാണുള്ളത്. നസീറിന്റെ കൊലപാതകം നടത്തിയവർക്ക് ആരാണ് പരിശീലനം നൽകിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അഡ്വ. കെ.എം അഷ്റഫ് ആവശ്യപ്പെട്ടു.