- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
251 കോടി കേന്ദ്ര വിഹിതം അനാസ്ഥകാണിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണം: എസ് ഡി പി ഐ
തിരുവനന്തപുരം: 2013-2014 സാമ്പത്തിക വർഷം കർഷക ആത്മഹത്യ തടയുന്നതിന് കേന്ദ്രം അനുവദിച്ച തുകയിൽ 251.32 കോടി രൂപ ഉപയോഗപ്പെടുത്താതെ തിരിച്ചടക്കേണ്ടിവന്നതിന് കാരണക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ മനോജ്കുമാർ. കേരളത്തിലെ കർഷകർ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധികളാണ് നേരിട്ടു
തിരുവനന്തപുരം: 2013-2014 സാമ്പത്തിക വർഷം കർഷക ആത്മഹത്യ തടയുന്നതിന് കേന്ദ്രം അനുവദിച്ച തുകയിൽ 251.32 കോടി രൂപ ഉപയോഗപ്പെടുത്താതെ തിരിച്ചടക്കേണ്ടിവന്നതിന് കാരണക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ മനോജ്കുമാർ.
കേരളത്തിലെ കർഷകർ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധികളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഇതിന് പരിഹാരം കാണാനുള്ള ക്രിയാത്മകമായ നടപടികൾ സക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നില്ലെന്ന് മാത്രമല്ല, കേന്ദ്രം നൽകിയ തുക പോലും കൃത്യമായി വിനിയോഗിക്കാനും സംസ്ഥാന സർക്കാറിന് സാധിച്ചിട്ടില്ല.
2013-2014 ൽ 668.95 കോടി രൂപ അനുവദിച്ച കേന്ദ്രം 201516 സാമ്പത്തിക വർഷം 192 കോടി രൂപ മാത്രമാണ്‌വകയിരുത്തിയിട്ടുള്ളത്. മുൻവർഷത്തെ അപേക്ഷിച്ച് കേന്ദ്രവിഹിതം ഗണ്യമായി കുറയാൻ ഇടയാക്കിയത് കേരള സർക്കാരിന്റെ ഉദാസീന സമീപനം കൊണ്ടാണ്. അതുകൊണ്ട് കേന്ദ്രവിഹിതം നഷ്ടപ്പെടുന്നതിന് ഇടയാക്കിയ ഉദ്യോഗസ്ഥന്മാർക്കെതിരെ വകുപ്പ്തല അന്വേഷണം നടത്തുകയും കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും എം.കെ മനോജ് കുമാർ പ്രസ്താവനയിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു.