- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനകീയമായ സമരങ്ങളെ തീവ്രവാദമാരോപിച്ച് തകർക്കാനുള്ള സി.പി.എം ശ്രമം അല്പത്തം: എസ്.ഡി.പി.ഐ
കോഴിക്കോട്: കേരളത്തിൽ നടക്കുന്ന ജനകീയ സമരങ്ങളെ തീവ്രവാദമാരോപിച്ച് തകർക്കാനുള്ള സി.പി.എം ശ്രമം തികഞ്ഞ അല്പത്തമാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ മനോജ്കുമാർ. കേരളത്തിന്റെ ഊർജ വികസന രംഗത്ത് വലിയ സംഭാവനകൾ നൽകാൻ കഴിയുന്ന വ്യവസായ വികസന പദ്ധതിയാണ് ഗെയിൽ എന്നത് പിണറായി സർക്കാർ അധികാരമേറ്റതിനു ശേഷം മാത്രമാണോ ബോധ്യം വന്നത് എന്ന് വ്യക്തമാക്കാൻ സി.പി.എം തയ്യാറാകണം. സി.പി.എം ഉൾപ്പെടാത്ത മുഴുവൻ സമരങ്ങളിലും തീവ്രവാദം ആരോപിക്കുക എന്നത് ഒരു പതിവ് ശൈലിയായി സ്വീകരിച്ചിരിക്കുകയാണ്. വീടും സ്ഥലവും നഷ്ടപ്പെടുന്ന സാധാരണ ജനങ്ങൾ നടത്തുന്ന അതിജീവന സമരത്തെ പൊലീസിനെ ഉപയോഗിച്ച് ക്രൂരമായി അടിച്ചമർത്തിയതിനെ ന്യായീകരിക്കുന്നതിനു വേണ്ടിയാണ്. ഇത്തരം വില കുറഞ്ഞ ആരോപണങ്ങളുമായി സി.പി.എം രംഗത്ത് വരുന്നത്. ഒരു പ്രസ്ഥാനം തീവ്രവാദ പ്രസ്ഥാനമാണോ അല്ലയോ എന്ന് തീരുമാനിക്കുന്നതിനുള്ള ഏജൻസിയായി സിപിഎമ്മിനെ ആരും ചുമതലപ്പെടുത്തിയിട്ടില്ല. ഇത്തരം വില കുറഞ്ഞ പ്രസ്താവനകൾ നടത്തി സ്വയം അപഹാസ്യരാവാതിരിക്കാനെങ്കിലും സി.പി.എം തയ്
കോഴിക്കോട്: കേരളത്തിൽ നടക്കുന്ന ജനകീയ സമരങ്ങളെ തീവ്രവാദമാരോപിച്ച് തകർക്കാനുള്ള സി.പി.എം ശ്രമം തികഞ്ഞ അല്പത്തമാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ മനോജ്കുമാർ.
കേരളത്തിന്റെ ഊർജ വികസന രംഗത്ത് വലിയ സംഭാവനകൾ നൽകാൻ കഴിയുന്ന വ്യവസായ വികസന പദ്ധതിയാണ് ഗെയിൽ എന്നത് പിണറായി സർക്കാർ അധികാരമേറ്റതിനു ശേഷം മാത്രമാണോ ബോധ്യം വന്നത് എന്ന് വ്യക്തമാക്കാൻ സി.പി.എം തയ്യാറാകണം. സി.പി.എം ഉൾപ്പെടാത്ത മുഴുവൻ സമരങ്ങളിലും തീവ്രവാദം ആരോപിക്കുക എന്നത് ഒരു പതിവ് ശൈലിയായി സ്വീകരിച്ചിരിക്കുകയാണ്. വീടും സ്ഥലവും നഷ്ടപ്പെടുന്ന സാധാരണ ജനങ്ങൾ നടത്തുന്ന അതിജീവന സമരത്തെ പൊലീസിനെ ഉപയോഗിച്ച് ക്രൂരമായി അടിച്ചമർത്തിയതിനെ ന്യായീകരിക്കുന്നതിനു വേണ്ടിയാണ്. ഇത്തരം വില കുറഞ്ഞ ആരോപണങ്ങളുമായി സി.പി.എം രംഗത്ത് വരുന്നത്. ഒരു പ്രസ്ഥാനം തീവ്രവാദ പ്രസ്ഥാനമാണോ അല്ലയോ എന്ന് തീരുമാനിക്കുന്നതിനുള്ള ഏജൻസിയായി സിപിഎമ്മിനെ ആരും ചുമതലപ്പെടുത്തിയിട്ടില്ല. ഇത്തരം വില കുറഞ്ഞ പ്രസ്താവനകൾ നടത്തി സ്വയം അപഹാസ്യരാവാതിരിക്കാനെങ്കിലും സി.പി.എം തയ്യാറാകാണം.
ഗെയിൽ കരാറുകാരിൽ നിന്ന് കമ്മീഷൻ പറ്റിയതിന്റെ നന്ദി സൂചകമായി സമരത്തെ തകർക്കാൻ സി.പി.എം ആണ് സമരക്കാർക്കിടയിൽ കയറികൂടി ആക്രമങ്ങൾ അഴിച്ചു വിട്ടതെന്ന് ന്യായമായും സംശയിക്കാവുന്നതാണ്. മുമ്പും സി.പി.എം പ്രവർത്തകർ പ്രതികളായ ടി.പി ചന്ദ്രശേഖരൻ വധം ഉൾപ്പെടെയുള്ള കേസുകളിൽ തീവ്രവാദികളാണ് കൃത്യം ചെയ്തെന്ന് പറഞ്ഞ് അന്വേഷണത്തെ വഴിതിരിച്ചു വിടാൻ സി.പി.എം ശ്രമിച്ചിട്ടുണ്ട്. ഇങ്ങിനെയുള്ള കുറ്റ കൃത്യങ്ങളെ നിന്ന് സിപിഎമ്മിന് രക്ഷപ്പെടാനുള്ള ഒന്നായി മുസ്ലിം തീവ്രവാദത്തെ ഉയർത്തികാട്ടുന്ന സിപിഎമ്മിന്റ പതിവു ശൈലി കേരള ജനത തിരിച്ചറിയുമെന്നും പൊലീസിന്റെ നരനായാട്ടിനെതിരെ മുഴുവൻ മനുഷ്യസ്നേഹികളും രംഗത്ത് വരണമെന്നും എം.കെ മനോജ്കുമാർ അഭ്യർത്ഥിച്ചു.