- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്രപ്രവർത്തകർക്ക് സുരക്ഷ ഉറപ്പാക്കണം; അബ്ദുൽ മജീദ് ഫൈസി
തിരുവനന്തപുരം: പ്രമുഖ മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷ് വെടിയേറ്റ് കൊല്ലപ്പെട്ടതിൽ എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുൽ മജീദ് ഫൈസി അതിയായ ദുഃഖവും പ്രതിഷേധവും രേഖപ്പെടുത്തി. ഫാഷിസ്റ്റ് വിരുദ്ധ നിലപാടുയർത്തി പിടിച്ച ഒരു മാധ്യമ പ്രവർത്തക കൂടി ക്രൂരമായി കൊല ചെയ്യപ്പെട്ടത് ഞെട്ടലുളവാക്കുന്ന സംഭവമാണ്. നിഷ്പക്ഷ മാധ്യമ പ്രവർത്തനത്തിനും ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനും നേരെയുള്ള കടുത്ത വെല്ലുവിളിയാണിത്. സംഘ് പരിവാറിൽ നിന്ന് ഭീഷണിയുണ്ടെന്ന് ഗൗരി ലങ്കേഷ് തന്നെ വെളിപ്പെടുത്തിയിരുന്നതിനാൽ അവരുടെ കൊലക്കുത്തരവാദി ആരെന്ന കാര്യത്തിൽ സംശയമില്ല. ആർ.എസ്.എസിനെയും കേന്ദ്ര സർക്കാർ നയങ്ങളെയും വിമർശിക്കുന്ന ജേർണലിസ്റ്റുകൾക്കും പത്രങ്ങൾക്കും പൊലീസ് സുരക്ഷ ഉറപ്പാക്കണം. ബിജെപിയുടെ അതിര് വിട്ട അസഹിഷ്ണുതക്കെതിരെ ശക്തമായ ജനരോഷം ഉയർന്ന് വരണമെന്നും നിർഭയ പത്രപ്രവർത്തനത്തിന് കാവലൊരുക്കാൻ ജനങ്ങൾ സംഘടിക്കണമെന്നും അബ്ദുൽ മജീദ് ഫൈസി ആവശ്യപ്പെട്ടു.
തിരുവനന്തപുരം: പ്രമുഖ മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷ് വെടിയേറ്റ് കൊല്ലപ്പെട്ടതിൽ എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുൽ മജീദ് ഫൈസി അതിയായ ദുഃഖവും പ്രതിഷേധവും രേഖപ്പെടുത്തി. ഫാഷിസ്റ്റ് വിരുദ്ധ നിലപാടുയർത്തി പിടിച്ച ഒരു മാധ്യമ പ്രവർത്തക കൂടി ക്രൂരമായി കൊല ചെയ്യപ്പെട്ടത് ഞെട്ടലുളവാക്കുന്ന സംഭവമാണ്. നിഷ്പക്ഷ മാധ്യമ പ്രവർത്തനത്തിനും ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനും നേരെയുള്ള കടുത്ത വെല്ലുവിളിയാണിത്. സംഘ് പരിവാറിൽ നിന്ന് ഭീഷണിയുണ്ടെന്ന് ഗൗരി ലങ്കേഷ് തന്നെ വെളിപ്പെടുത്തിയിരുന്നതിനാൽ അവരുടെ കൊലക്കുത്തരവാദി ആരെന്ന കാര്യത്തിൽ സംശയമില്ല. ആർ.എസ്.എസിനെയും കേന്ദ്ര സർക്കാർ നയങ്ങളെയും വിമർശിക്കുന്ന ജേർണലിസ്റ്റുകൾക്കും പത്രങ്ങൾക്കും പൊലീസ് സുരക്ഷ ഉറപ്പാക്കണം.
ബിജെപിയുടെ അതിര് വിട്ട അസഹിഷ്ണുതക്കെതിരെ ശക്തമായ ജനരോഷം ഉയർന്ന് വരണമെന്നും നിർഭയ പത്രപ്രവർത്തനത്തിന് കാവലൊരുക്കാൻ ജനങ്ങൾ സംഘടിക്കണമെന്നും അബ്ദുൽ മജീദ് ഫൈസി ആവശ്യപ്പെട്ടു.