- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജെപി ഹർത്താൽ സംഘർഷം വ്യാപിപ്പിക്കാനുള്ള നീക്കം: അബ്ദുൽ മജീദ് ഫൈസി
കോഴിക്കോട്: കണ്ണൂർ ജില്ലയിലുണ്ടായ കൊലപാതകത്തിന്റെ പേരിൽ സംസ്ഥാന ഹർത്താൽ നടത്തുന്നത് സംഘർഷം വ്യാപിപ്പിച്ച് കലങ്ങിയ വെള്ളത്തിൽ മീൻ പിടിക്കാനുള്ള ബിജെപി നീക്കത്തിന്റെ ഭാഗമാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുൽ മജീദ് ഫൈസി പ്രസ്താവിച്ചു. ആർ.എസ്.എസിന്റെ ശത്രുസംഹാര സിദ്ധാന്തത്തിന്റെ കേരളത്തിലെ പരീക്ഷണ ശാലയായി കണ്ണൂരിനെ മാറ്റിയിരിക്കുകയാണ്. സാധാരണ പ്രവർത്തകരെ കൊലക്ക് കൊടുത്ത് അതിൽ നിന്നും രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ബിജെപിയുടെ ദുഷ്ടലാക്കാണ് കണ്ണൂരിനെ കാലാപ ഭൂമിയാക്കുന്നതിന്റെ പ്രധാന കാരണം. സിപിഐ(എം) ഭരണത്തിലും പാർട്ടി സഖാക്കൾക്ക് ബിജെപിയുടെ കൊലപാതക രാഷ്ട്രീയത്തെ ചെറുക്കാൻ സ്വയം ആയുധമെടുക്കേണ്ടിവരുന്നത് അത്യന്തം ഗുരുതരമാണ്. പൊലീസ് സംവിധാനം നോക്കുകുത്തിയാകുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. കണ്ണൂരിൽ കൊമ്പുകോർക്കുമ്പോഴും കേരളത്തിൽ വേരുരപ്പിക്കുന്നിതിനുള്ള ബിജെപി അജണ്ടയെ സഹായിക്കുന്ന നിലപാട് സിപിഎമ്മിന്റെ ഭരണതലത്തിൽ നിന്ന് പോകുന്നത് വിചിത്രകരമാണ്. തെരഞ്ഞെടുപ്പ് ലാഭം ലാക്കാക്കി ചില രാഷ്ട്
കോഴിക്കോട്: കണ്ണൂർ ജില്ലയിലുണ്ടായ കൊലപാതകത്തിന്റെ പേരിൽ സംസ്ഥാന ഹർത്താൽ നടത്തുന്നത് സംഘർഷം വ്യാപിപ്പിച്ച് കലങ്ങിയ വെള്ളത്തിൽ മീൻ പിടിക്കാനുള്ള ബിജെപി നീക്കത്തിന്റെ ഭാഗമാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുൽ മജീദ് ഫൈസി പ്രസ്താവിച്ചു.
ആർ.എസ്.എസിന്റെ ശത്രുസംഹാര സിദ്ധാന്തത്തിന്റെ കേരളത്തിലെ പരീക്ഷണ ശാലയായി കണ്ണൂരിനെ മാറ്റിയിരിക്കുകയാണ്. സാധാരണ പ്രവർത്തകരെ കൊലക്ക് കൊടുത്ത് അതിൽ നിന്നും രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ബിജെപിയുടെ ദുഷ്ടലാക്കാണ് കണ്ണൂരിനെ കാലാപ ഭൂമിയാക്കുന്നതിന്റെ പ്രധാന കാരണം. സിപിഐ(എം) ഭരണത്തിലും പാർട്ടി സഖാക്കൾക്ക് ബിജെപിയുടെ കൊലപാതക രാഷ്ട്രീയത്തെ ചെറുക്കാൻ സ്വയം ആയുധമെടുക്കേണ്ടിവരുന്നത് അത്യന്തം ഗുരുതരമാണ്. പൊലീസ് സംവിധാനം നോക്കുകുത്തിയാകുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. കണ്ണൂരിൽ കൊമ്പുകോർക്കുമ്പോഴും കേരളത്തിൽ വേരുരപ്പിക്കുന്നിതിനുള്ള ബിജെപി അജണ്ടയെ സഹായിക്കുന്ന നിലപാട് സിപിഎമ്മിന്റെ ഭരണതലത്തിൽ നിന്ന് പോകുന്നത് വിചിത്രകരമാണ്. തെരഞ്ഞെടുപ്പ് ലാഭം ലാക്കാക്കി ചില രാഷ്ട്രീയ കേന്ദ്രങ്ങൾ സ്വീകരിച്ചുവരുന്ന രഹസ്യ ബിജെപി ബാന്ധവവും രക്തസാക്ഷികളെ സൃഷ്ടിച്ച് നേട്ടം കൊയ്യാനുള്ള ബിജെപി ഗുഡാലോചനയെ സഹായിക്കുകയാണെന്നും മജിദ് ഫൈസി കൂട്ടിച്ചേർത്തു.