- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലബാർ സിമന്റ്‌സ് അഴിമതിയിലും ബാർകോഴ കേസിലും സിബിഐ അന്വേഷണം വേണമെന്ന് എസ്ഡിപിഐ
കോഴിക്കോട്: സിപിഐ(എം) കേന്ദ്രകമ്മിറ്റി അംഗവും മുൻ വ്യവസായ മന്ത്രിയുമായ എളമരം കരീമിന് മലബാർ സിമിന്റ്‌സിലെ അഴിമതികളിലും ക്രമക്കേടുകളിലും വ്യക്തമായ പങ്കുണ്ടെന്ന മുൻ മാനേജിങ് ഡയറക്ടർ എം. സുന്ദരമൂർത്തിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാതലത്തിൽ മലബാർ സിമന്റ്‌സ് അഴിമതി, ബാർ കോഴ കേസ് തുടങ്ങി മുഴുവൻ അഴിമതികളെക്കുറിച്ചും സിബിഐ അന്വേഷണം നട
കോഴിക്കോട്: സിപിഐ(എം) കേന്ദ്രകമ്മിറ്റി അംഗവും മുൻ വ്യവസായ മന്ത്രിയുമായ എളമരം കരീമിന് മലബാർ സിമിന്റ്‌സിലെ അഴിമതികളിലും ക്രമക്കേടുകളിലും വ്യക്തമായ പങ്കുണ്ടെന്ന മുൻ മാനേജിങ് ഡയറക്ടർ എം. സുന്ദരമൂർത്തിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാതലത്തിൽ മലബാർ സിമന്റ്‌സ് അഴിമതി, ബാർ കോഴ കേസ് തുടങ്ങി മുഴുവൻ അഴിമതികളെക്കുറിച്ചും സിബിഐ അന്വേഷണം നടത്തണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.എം അഷ്‌റഫ് ആവശ്യപ്പെട്ടു.
അഴിമിതി ആരോപണം നേരിടുന്നവരെ രക്ഷപെടുത്താനും സഹായിക്കാനും ഇടത്-വലത് മുന്നണികൾ ഐക്യപ്പെടുന്ന കാഴ്ചയാണ് കാണാനാവുന്നത്. കഴിഞ്ഞ ഇടത് സർക്കാരിന്റെ കാലത്ത് നടന്ന അഴിമതിയെകുറിച്ചും, ഇപ്പോഴത്തെ യുഡിഎഫ് സർക്കാരിന്റെ സമയത്ത് നടന്ന അഴിമതികളെ കുറിച്ചും പുതിയ വെളിപ്പെടുത്തലുകൾ വന്നുകൊണ്ടിരിക്കുന്നു. അഴിമതി വ്യാപകമാണെന്ന് മുതിർന്ന കോൺഗ്രാസ് നേതാക്കൾ തന്നെ വെളിപ്പെടുത്തുമ്പോഴും അഴിമതിക്കാരെ സംരക്ഷിക്കുന്ന സമീപനമാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്.
മലബാർ സിമന്റ്‌സ് കേസ്, എളമരം കരീമിന്റെ പങ്കിനെക്കുറിച്ച് സിബിഐ അന്വേഷിക്കണം വേണമെന്ന കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ ആവശ്യം അഴിമതിക്കെതിരെയുള്ള നിലപാടിന്റെ ഭാഗമാണെങ്കിൽ യു.ഡി.എഫ് സർക്കാരിനെതിരെ ഉയർന്നുവന്ന അഴിമതി ആരോപണങ്ങളും സിബിഐ യെകൊണ്ട് അന്വേഷിപ്പിക്കുകയാണ് വേണ്ടതെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് ചുണ്ടിക്കാട്ടി.