- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ലീപ്പർ ടിക്കറ്റ് നിരോധനം റെയിൽവേ നടപടി ജനദ്രോഹം; എസ്ഡിപിഐ
കോഴിക്കോട്: സാധാരണക്കാർ യാത്രയ്ക്ക് ഏറെ ആശ്രയിക്കുന്ന തീവണ്ടി യാത്ര കൂടുതൽ ദുഷ്ക്കരമാക്കുന്ന നടപടിയാണ് പകൽ സ്ലീപ്പർ ടിക്കറ്റ് നിരോധനം കൊണ്ട് ഉണ്ടായിരിക്കുന്നതെന്നും ഇത് ജനദ്രോഹ നിലപാടാണെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെഎം അഷ്റഫ് പറഞ്ഞു. സമസ്ത മേഖലയെ സ്വകാര്യവൽക്കരിക്കാനും പൊതുമേഖലയെ കോർപ്പറേറ്റ്വൽക്കരിക്കാനു
കോഴിക്കോട്: സാധാരണക്കാർ യാത്രയ്ക്ക് ഏറെ ആശ്രയിക്കുന്ന തീവണ്ടി യാത്ര കൂടുതൽ ദുഷ്ക്കരമാക്കുന്ന നടപടിയാണ് പകൽ സ്ലീപ്പർ ടിക്കറ്റ് നിരോധനം കൊണ്ട് ഉണ്ടായിരിക്കുന്നതെന്നും ഇത് ജനദ്രോഹ നിലപാടാണെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെഎം അഷ്റഫ് പറഞ്ഞു.
സമസ്ത മേഖലയെ സ്വകാര്യവൽക്കരിക്കാനും പൊതുമേഖലയെ കോർപ്പറേറ്റ്വൽക്കരിക്കാനും ഉലകം ചുറ്റുന്ന പ്രധാനമന്ത്രിക്ക് കൈക്കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് നേരിടേണ്ടി വരുന്ന പ്രയാസങ്ങൾ മനസ്സിലാവണമെങ്കിൽ ജനപക്ഷ നിലപാട് അൽപ്പമെങ്കിലുമുണ്ടാവണം. നിലവിൽ ലോക്കൽ ടിക്കറ്റ് യാത്രക്കാർക്ക് ഇരിപ്പിടം പോയിട്ട് നിൽക്കാൻ ഇടമില്ലാത്ത കേരളത്തിലെ റെയിൽവെ സംവിധാനം കുറ്റമറ്റതാക്കാനുള്ള നടപടിയാണ് ആദ്യം കൈക്കൊള്ളേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തലതിരിഞ്ഞ തീരുമാനം പുനപ്പരിശോധിക്കണമെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് റെയിൽവേ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.