- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുസ്ലിം സമുദായത്തിനെതിരേയുള്ള പരാമർശം: സെൻകുമാറിനെതിരേ കോടതിയെ സമീപിക്കുമെന്ന് എസ്.ഡി.പി.ഐ
കോഴിക്കോട്: മുസ്ലിം സമുദായത്തെ ഒന്നടങ്കം ആക്ഷേപിച്ചു മതസ്പർദ്ദ ഉണ്ടാക്കുന്ന പരാമർശം നടത്തിയ സെൻകുമാറിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് കോടതിയെ സമീപിക്കുമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി അജ്മൽ ഇസ്മായിൽ. ആർ.എസ്.എസ് സംഘ് പരിവാർ നേതാക്കളുടെ ഭാഷയിലാണ് മുൻ പൊലീസ് മേധാവി സംസാരിക്കുന്നത്. കേരളത്തിൽ ഏറ്റവും കൂടുതൽ യു.എ.പി.എ കേസുകൾ രജിസ്റ്റർ ചെയ്തത് സെൻകുമാറിന്റെ കാലയളവിലാണ് എന്നത് കൂടുതൽ ദുരൂഹമാണ്. ഇന്റലിജൻസ് മേധാവിയായിരുന്നപ്പോഴാണ് തേജസ് ദിനപത്രത്തിനെതിരേ സത്യവിരുദ്ധമായ റിപ്പോർട്ട് കേന്ദ്രത്തിന് നൽകി പത്രത്തെ തകർക്കാൻ നോക്കിയത്. മാത്രമല്ല വിവാദമുണ്ടാക്കിയതിന് ശേഷവും ആർ.എസ്.എസ് മുഖപത്രമായ ജന്മഭൂമിയുടെ പരിപാടിയിൽ പങ്കെടുത്ത് പ്രസ്താവനയിൽ ഉറച്ച് നിൽക്കുന്നു എന്ന് പറഞ്ഞതിലൂടെ താൻ ആർ.എസ്.എസ് പാളയത്തിലാണ് എന്ന് പൊതുസമൂഹത്തിന് വ്യക്തമായിരിക്കുകയാണ്. കേരളത്തിന്റെ മതസൗഹാർദ്ദം തകർക്കാൻ ശ്രമിച്ചതിന് 153 അപ്രകാരം ക്രിമിനൽ കേസെടുക്കാൻ മുഖ്യമന്ത്രി ആർജവം കാട്ടണം. സെൻകുമാറിന്റെ കാ
കോഴിക്കോട്: മുസ്ലിം സമുദായത്തെ ഒന്നടങ്കം ആക്ഷേപിച്ചു മതസ്പർദ്ദ ഉണ്ടാക്കുന്ന പരാമർശം നടത്തിയ സെൻകുമാറിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് കോടതിയെ സമീപിക്കുമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി അജ്മൽ ഇസ്മായിൽ.
ആർ.എസ്.എസ് സംഘ് പരിവാർ നേതാക്കളുടെ ഭാഷയിലാണ് മുൻ പൊലീസ് മേധാവി സംസാരിക്കുന്നത്. കേരളത്തിൽ ഏറ്റവും കൂടുതൽ യു.എ.പി.എ കേസുകൾ രജിസ്റ്റർ ചെയ്തത് സെൻകുമാറിന്റെ കാലയളവിലാണ് എന്നത് കൂടുതൽ ദുരൂഹമാണ്. ഇന്റലിജൻസ് മേധാവിയായിരുന്നപ്പോഴാണ് തേജസ് ദിനപത്രത്തിനെതിരേ സത്യവിരുദ്ധമായ റിപ്പോർട്ട് കേന്ദ്രത്തിന് നൽകി പത്രത്തെ തകർക്കാൻ നോക്കിയത്. മാത്രമല്ല വിവാദമുണ്ടാക്കിയതിന് ശേഷവും ആർ.എസ്.എസ് മുഖപത്രമായ ജന്മഭൂമിയുടെ പരിപാടിയിൽ പങ്കെടുത്ത് പ്രസ്താവനയിൽ ഉറച്ച് നിൽക്കുന്നു എന്ന് പറഞ്ഞതിലൂടെ താൻ ആർ.എസ്.എസ് പാളയത്തിലാണ് എന്ന് പൊതുസമൂഹത്തിന് വ്യക്തമായിരിക്കുകയാണ്.
കേരളത്തിന്റെ മതസൗഹാർദ്ദം തകർക്കാൻ ശ്രമിച്ചതിന് 153 അപ്രകാരം ക്രിമിനൽ കേസെടുക്കാൻ മുഖ്യമന്ത്രി ആർജവം കാട്ടണം. സെൻകുമാറിന്റെ കാലത്ത് രജിസ്റ്റർ ചെയ്ത മുഴുവൻ യു.എ.പി.എ കേസുകളും പുനപരിശോധിക്കാൻ ഇടതുപക്ഷ സർക്കാർ തയ്യാറാവണമെന്നും അജ്മൽ ഇസ്മായിൽ ആവശ്യപ്പെട്ടു.