- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിപിൻ വധക്കേസിൽ നിർണായക വഴിത്തിരിവ്; പോപ്പുലർഫ്രണ്ട് വനിതാ നേതാവ് അറസ്റ്റിൽ; രണ്ട് തവണ ബ്ലോക്ക് പഞ്ചായത്തിലേക്ക് എസ്ഡിപിഐ സ്ഥാനാർത്ഥിയായി മത്സരിച്ച ഷാഹിദക്ക് കൊലപാതക ഗൂഢാലോചനയിൽ പങ്കെന്ന് പൊലീസ്; ബിപിന് നേരെ മൂന്ന് തവണ വധശ്രമം നടത്തിയ ശേഷം സംഘം താമസിച്ചതും ഇവരുടെ വീട്ടിൽ; പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ടുകാരുടെ പൊലീസ് സ്‌റ്റേഷൻ ഉപരോധം
മലപ്പുറം: ആർഎസ്എസ് തൃപ്രങ്ങോട് മണ്ഡൽ ശാരീരിക് ശിക്ഷക് പ്രമുഖും കൊടിഞ്ഞി ഫൈസൽ വധക്കേസിലെ രണ്ടാം പ്രതിയുമായ ആലത്തിയൂർ കുണ്ടിൽ ബിപിൻ (24) കൊല്ലപ്പെട്ട കേസിൽ ഒരു പോപ്പുലർഫ്രണ്ട് വനിതാ നേതാവ് അറസ്റ്റിൽ. തൃശൂർ സ്വദേശിനിയും എടപ്പാൾ വട്ടംകുളം ലത്തീഫിന്റെ ഭാര്യയുമായ ഷാഹിദ (32)യാണ് അറസ്റ്റിലായത്. സംഭവത്തെ കുറിച്ച് ഷാഹിദയ്ക്ക് അറിയാമായിരുന്നെന്നും ഇത് മറച്ചുവെച്ചു എന്നതുമാണ് ഷാഹിദക്കെതിരെയുള്ള കുറ്റം. അതേസമയം നിരപരാധികളെ പൊലീസ് വേട്ടയാടുകയാണെന്ന് എസ്.ഡി.പി .ഐ ആരോപിച്ചു. ഷാഹിദയെ കസ്റ്റഡിയിൽ എടുത്തതിൽ പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പൊലീസ് സ്‌റ്റേഷൻ ഉപരോധിച്ചു. ഇന്നലെ രാത്രിയിൽ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്ത ഷാഹിദയെ പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു. ഭർത്താവ് ലത്തീഫിന്റെ നേതൃത്വത്തിൽ എടപ്പാളിലെ വീട്ടിൽ വെച്ച് പല തവണ ഗൂഢാലോചന നടത്തിയതായി പൊലീസ് കണ്ടെത്തി. കൊല്ലപ്പെടുന്നതിന് മുമ്പ് മൂന്ന് തവണ ബിപിന് നേരെ വധശ്രമം നടത്തിയ ശേഷം സംഘം താമസിച്ചതും എടപ്പാളിലെ ഇവരുടെ വീട്ടിലായിരുന്നു. ഇക്കാര
മലപ്പുറം: ആർഎസ്എസ് തൃപ്രങ്ങോട് മണ്ഡൽ ശാരീരിക് ശിക്ഷക് പ്രമുഖും കൊടിഞ്ഞി ഫൈസൽ വധക്കേസിലെ രണ്ടാം പ്രതിയുമായ ആലത്തിയൂർ കുണ്ടിൽ ബിപിൻ (24) കൊല്ലപ്പെട്ട കേസിൽ ഒരു പോപ്പുലർഫ്രണ്ട് വനിതാ നേതാവ് അറസ്റ്റിൽ. തൃശൂർ സ്വദേശിനിയും എടപ്പാൾ വട്ടംകുളം ലത്തീഫിന്റെ ഭാര്യയുമായ ഷാഹിദ (32)യാണ് അറസ്റ്റിലായത്.
സംഭവത്തെ കുറിച്ച് ഷാഹിദയ്ക്ക് അറിയാമായിരുന്നെന്നും ഇത് മറച്ചുവെച്ചു എന്നതുമാണ് ഷാഹിദക്കെതിരെയുള്ള കുറ്റം. അതേസമയം നിരപരാധികളെ പൊലീസ് വേട്ടയാടുകയാണെന്ന് എസ്.ഡി.പി .ഐ ആരോപിച്ചു. ഷാഹിദയെ കസ്റ്റഡിയിൽ എടുത്തതിൽ പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പൊലീസ് സ്‌റ്റേഷൻ ഉപരോധിച്ചു.
ഇന്നലെ രാത്രിയിൽ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്ത ഷാഹിദയെ പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു. ഭർത്താവ് ലത്തീഫിന്റെ നേതൃത്വത്തിൽ എടപ്പാളിലെ വീട്ടിൽ വെച്ച് പല തവണ ഗൂഢാലോചന നടത്തിയതായി പൊലീസ് കണ്ടെത്തി. കൊല്ലപ്പെടുന്നതിന് മുമ്പ് മൂന്ന് തവണ ബിപിന് നേരെ വധശ്രമം നടത്തിയ ശേഷം സംഘം താമസിച്ചതും എടപ്പാളിലെ ഇവരുടെ വീട്ടിലായിരുന്നു.
ഇക്കാര്യങ്ങളെല്ലാം ഷാഹിദക്ക് അറിയാമായിരുന്നെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ രണ്ട് തവണ ബ്ലോക്ക് പഞ്ചായത്തിലേക്ക് എസ്.ഡി.പി.ഐ സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുണ്ട് ഷാഹിദ. ഭർത്താവ് ലത്തീഫിനായി പൊലീസ് അന്വേഷണം ഊർജിതമാക്കിയെങ്കിലും പിടികൂടാനായിട്ടില്ല.
എന്നാൽ ഭർത്താവിനെ അന്വേഷിച്ചെത്തിയ പൊലീസ് ഭാര്യയെ കസ്റ്റഡിയിലെടുക്കുകയായിരുന്നെന്ന് എസ്.ഡി.പി.ഐ നേതാക്കൾ പറഞ്ഞു. ലത്തീഫ് എവിടെയുണ്ടെന്ന് പറഞ്ഞാൽ വിടുമെന്ന് പറഞ്ഞാണ് യുവതിയെ കസ്റ്റഡിയിലെടുത്തതെന്നും എന്നാൽ രാത്രി മുഴുവർ ഡിവൈഎസ്‌പി ഓഫീസിൽ പാർപ്പിക്കുകയായിന്നെന്നും നേതാക്കൾ ആരോപിച്ചു. ഷാഹിദയുടെ അറസ്റ്റിന്റെ പശ്ചാത്തലത്തിൽ നിരപരാധികളെ വേട്ടയാടുന്നുവെന്നാരോപിച്ച് എസ്.ഡി.പി.ഐ തിരൂർ ഡി.വൈ.എസ്‌പി ഓഫീസിലേക്ക് ഇന്ന് രാവിലെ മാർച്ച് നടത്തി.
ജോലിക്കായി ബൈക്കിൽ വീട്ടിൽ നിന്നിറങ്ങിയ ബിപിനെ ബി.പി അങ്ങാടി പുളിഞ്ചോട്ടിൽ വച്ച് കഴിഞ്ഞ മാസം 24 ന് രാവിലെ ഏഴരയോടെയാണ്
മൂന്നു ബൈക്കുകളിലെത്തി കാത്തിരുന്ന ആറംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഇതു വരെ സംഭവത്തിന്റെ ഗൂഢാലോചനയിൽ പങ്കെടുത്ത അഞ്ച് പേരെയും കൃത്യം നടത്തിയ ഒരാളെയുമാണ് അറസ്റ്റ് ചെയ്തത്.
വെട്ടാൻ ഉപയോഗിച്ച രണ്ട് വാളുകൾ രണ്ടാം പ്രതി സാബി നൂലിന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയിരുന്നു. ഗൂഢാലോചന നടത്തിയ ചങ്ങരം കുളത്തെ മുഹമ്മദ് ഹസ്സന്റെ ഉടമസ്ഥതയിലുള്ള ഷാ ടൂർസ് ആൻഡ് ട്രാവൽസ് അന്വേഷണ സംഘം സീൽ ചെയ്ത് പൂട്ടിയിരുന്നു. ഇനി കൃത്യം നടത്തിയ അഞ്ച് പേർ കൂടി പിടിയിലാകാനുണ്ട്.