- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ്.ഡി.റ്റി.യു മെയ്ദിന റാലിയും സമ്മേളനവും കേരളത്തിലെ 8 കേന്ദ്രങ്ങളിൽ
കോഴിക്കോട്: ലോക തൊഴിലാളി വർഗ്ഗ ദിനമായ മെയ് ഒന്നിന് സോഷ്യൽ ഡമോക്രാറ്റിക് ട്രേഡ് യൂണിയൻ (എസ്.ഡി.റ്റി.യു) ചൂഷകരില്ലാത്ത ലോകം - ചൂഷണമില്ലാത്ത തൊഴിലിടം എന്ന സന്ദേശം ഉയർത്തിക്കൊണ്ട് കേരളത്തിൽ ഗാന്ധിപാർക്ക് (തിരുവനന്തപുരം), കൊല്ലം (ചിന്നക്കട), കാഞ്ഞിരപ്പള്ളി (കോട്ടയം), മന്നാർ (ആലപ്പുഴ), മട്ടാഞ്ചേരി (എറണാകുളം), പട്ടാമ്പി (പാലക്കാട്), വടകര (കോഴിക്കോട്), കണ്ണൂർ എന്നീ 8 കേന്ദ്രങ്ങളിൽ മെയ്ദിന റാലിയും സമ്മേളനവും സംഘടിപ്പിക്കും. പട്ടാമ്പിയിൽ സംസ്ഥാന പ്രസിഡന്റ് എ.വാസുവും, കാഞ്ഞിരപ്പള്ളി നൗഷാദ് മംഗലശ്ശേരി (സംസ്ഥാന ജനറൽ സെക്രട്ടറി), മന്നാർ പി.അബ്ദുൽ ഹമീദ് (സംസ്ഥാന വൈസ് പ്രസിഡന്റ്), മട്ടാഞ്ചേരി നിസാമുദ്ദീൻ തച്ചോണം (സംസ്ഥാന സെക്രട്ടറി), ഗാന്ധിപാർക്ക് ഇസ്മായിൽ കമ്മന (സംസ്ഥാന സെക്രട്ടറി), വടകര, കണ്ണൂർ അഡ്വ.എ.എ റഹീം എന്നിവർ ഉൽഘാടനം ചെയ്യും. ലോക തൊഴിലാളി വർഗ്ഗം രക്ത രൂക്ഷിതമായ പോരാട്ടത്തിലൂടെ നേടിയെടുത്ത 8 മണിക്കൂർ ജോലി, 8 മണിക്കൂർ വിനോദം, 8 മണിക്കൂർ വിശ്രമം എന്നീ മഹത്തായ നേട്ടങ്ങളുടെ ഓർമ്മയാണ് മെയ്ദിനം. എന്നാ
കോഴിക്കോട്: ലോക തൊഴിലാളി വർഗ്ഗ ദിനമായ മെയ് ഒന്നിന് സോഷ്യൽ ഡമോക്രാറ്റിക് ട്രേഡ് യൂണിയൻ (എസ്.ഡി.റ്റി.യു) ചൂഷകരില്ലാത്ത ലോകം - ചൂഷണമില്ലാത്ത തൊഴിലിടം എന്ന സന്ദേശം ഉയർത്തിക്കൊണ്ട് കേരളത്തിൽ ഗാന്ധിപാർക്ക് (തിരുവനന്തപുരം), കൊല്ലം (ചിന്നക്കട), കാഞ്ഞിരപ്പള്ളി (കോട്ടയം), മന്നാർ (ആലപ്പുഴ), മട്ടാഞ്ചേരി (എറണാകുളം), പട്ടാമ്പി (പാലക്കാട്), വടകര (കോഴിക്കോട്), കണ്ണൂർ എന്നീ 8 കേന്ദ്രങ്ങളിൽ മെയ്ദിന റാലിയും സമ്മേളനവും സംഘടിപ്പിക്കും.
പട്ടാമ്പിയിൽ സംസ്ഥാന പ്രസിഡന്റ് എ.വാസുവും, കാഞ്ഞിരപ്പള്ളി നൗഷാദ് മംഗലശ്ശേരി (സംസ്ഥാന ജനറൽ സെക്രട്ടറി), മന്നാർ പി.അബ്ദുൽ ഹമീദ് (സംസ്ഥാന വൈസ് പ്രസിഡന്റ്), മട്ടാഞ്ചേരി നിസാമുദ്ദീൻ തച്ചോണം (സംസ്ഥാന സെക്രട്ടറി), ഗാന്ധിപാർക്ക് ഇസ്മായിൽ കമ്മന (സംസ്ഥാന സെക്രട്ടറി), വടകര, കണ്ണൂർ അഡ്വ.എ.എ റഹീം എന്നിവർ ഉൽഘാടനം ചെയ്യും.
ലോക തൊഴിലാളി വർഗ്ഗം രക്ത രൂക്ഷിതമായ പോരാട്ടത്തിലൂടെ നേടിയെടുത്ത 8 മണിക്കൂർ ജോലി, 8 മണിക്കൂർ വിനോദം, 8 മണിക്കൂർ വിശ്രമം എന്നീ മഹത്തായ നേട്ടങ്ങളുടെ ഓർമ്മയാണ് മെയ്ദിനം. എന്നാൽ ഈ മഹത്തായ നേട്ടം പോലും ഇന്ത്യൻ തൊഴിലാളി വർഗ്ഗത്തിന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. സുപ്രധാനവും പ്രാഥമികവുമായ തൊഴിൽ സ്ഥിരതയെന്ന ഡിമാന്റു പോലും കീറിയെറിയപ്പെട്ടിരിക്കുന്നു. തൊഴിലാളി വിരുദ്ധ നയവും ജനവിരുദ്ധ നയങ്ങളുമാണ് ബിജെപി ഭരണകൂടം നടപ്പിലാക്കുന്നത്.
അവകാശങ്ങൾ ചോദിക്കാൻ വയ്യാത്ത വിധം നിശബ്ദമായ അടിയന്തരാവസ്ഥ തൊഴിലിടങ്ങളിൽ നടപ്പിലാക്കികൊണ്ടിരിക്കുന്ന കേന്ദ്ര സർക്കാരിന്റെ ഭരണകൂട ഭീകരതക്കെതിരെ അദ്ധ്വാനിക്കുന്ന തൊഴിലാളി വർഗ്ഗത്തിന്റെ വിപ്ലവ വീര്യത്തെ ഊതിക്കത്തിക്കുകയും സമര പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുകയുമാണ് ഈ മെയ്ദിന റാലിയിലൂടെയും സമ്മേളനത്തിലൂടെയും എസ്.ഡി.റ്റി.യു ലക്ഷ്യം വെക്കുന്നത്.