- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ധന വില വർദ്ധനവ്- എസ്.ഡി.റ്റി.യു ബഹുജന മാർച്ച് സംഘടിപ്പിച്ചു
കോഴിക്കോട് : അനുദിനം കുതിച്ചുയരുന്ന പെട്രോൾ- ഡീസൽ വില വർദ്ധനവിനെതിരേ പെട്രോൾ- ഡീസൽ ജി.എസ്.ടിയിൽ ഉൾപ്പെടുത്തുക, അധിക നികുതി ഒഴിവാക്കുക, വില നിയന്ത്രണാധികാരം സർക്കാർ ഏറ്റെടുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് സോഷ്യൽ ഡമോക്രാറ്റിക് ട്രേഡ് യൂണിയൻ കേന്ദ്ര സർക്കാർ ഓഫീസിലേക്ക് മാർച്ച് നടത്തി. രാഷ്ട്രീയാധികാരം ഉറപ്പിക്കുന്നതിന് വേണ്ടി കോടിക്കണക്കിന് രൂപ പിൻവാതിലിലൂടെ കൈപ്പറ്റുന്ന മോദി സർക്കാർ ഇന്ധന വില ഓരോ ദിവസവും വർദ്ധിക്കുമ്പോൾ കണ്ണടച്ച് ഇരുട്ടാകുന്ന നിലപാട് പ്രതിഷേധാർഹമാണെന്നും രാഷ്ട്രീയ ലാഭത്തിന് വേണ്ടി എണ്ണ കമ്പനി മുതലാളിമാരും സർക്കാരും തമ്മിലുള്ള ഒത്തുകളി അവസാനിപ്പിക്കണമെന്നും ആലപ്പുഴ ബി.എസ്.എൻ.എൽ ഓഫീസിലേക്ക് നടന്ന മാർച്ച് ഉൽഘാടനം ചെയ്തു കൊണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി നൗഷാദ് മംഗലശ്ശേരി പറഞ്ഞു. രാജ്യത്ത് മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാരന്റെ ജീവിക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെടുന്ന കേന്ദ്ര സർക്കാരിന്റെ നിലപാടുകൾക്കെതിരേ പ്രതികരണ ശേഷി നഷ്ടപ്പെട്ട് നിശബ്ദരായി മാറുന്ന പരമ്പരാഗത ട്രേഡ്
കോഴിക്കോട് : അനുദിനം കുതിച്ചുയരുന്ന പെട്രോൾ- ഡീസൽ വില വർദ്ധനവിനെതിരേ പെട്രോൾ- ഡീസൽ ജി.എസ്.ടിയിൽ ഉൾപ്പെടുത്തുക, അധിക നികുതി ഒഴിവാക്കുക, വില നിയന്ത്രണാധികാരം സർക്കാർ ഏറ്റെടുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് സോഷ്യൽ ഡമോക്രാറ്റിക് ട്രേഡ് യൂണിയൻ കേന്ദ്ര സർക്കാർ ഓഫീസിലേക്ക് മാർച്ച് നടത്തി.
രാഷ്ട്രീയാധികാരം ഉറപ്പിക്കുന്നതിന് വേണ്ടി കോടിക്കണക്കിന് രൂപ പിൻവാതിലിലൂടെ കൈപ്പറ്റുന്ന മോദി സർക്കാർ ഇന്ധന വില ഓരോ ദിവസവും വർദ്ധിക്കുമ്പോൾ കണ്ണടച്ച് ഇരുട്ടാകുന്ന നിലപാട് പ്രതിഷേധാർഹമാണെന്നും രാഷ്ട്രീയ ലാഭത്തിന് വേണ്ടി എണ്ണ കമ്പനി മുതലാളിമാരും സർക്കാരും തമ്മിലുള്ള ഒത്തുകളി അവസാനിപ്പിക്കണമെന്നും ആലപ്പുഴ ബി.എസ്.എൻ.എൽ ഓഫീസിലേക്ക് നടന്ന മാർച്ച് ഉൽഘാടനം ചെയ്തു കൊണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി നൗഷാദ് മംഗലശ്ശേരി പറഞ്ഞു.
രാജ്യത്ത് മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാരന്റെ ജീവിക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെടുന്ന കേന്ദ്ര സർക്കാരിന്റെ നിലപാടുകൾക്കെതിരേ പ്രതികരണ ശേഷി നഷ്ടപ്പെട്ട് നിശബ്ദരായി മാറുന്ന പരമ്പരാഗത ട്രേഡ് യൂണിയനുകൾ മൗനം വെടിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നവാസ് കായംകുളം, നജീം മുല്ലാത്ത്, മധുശ്രീധർ, ഷമീർ തോട്ടപ്പള്ളി എന്നിവർ അഭിവാദ്യം അർപ്പിച്ചു. സുനീർ കക്കാഴം, ജിനാസ് ആലപ്പുഴ, സത്താർ വണ്ടാനം തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.
കൊല്ലം റെയിൽവേ സ്റ്റേഷനിലേക്ക് നടന്ന മാർച്ച് സംസ്ഥാന സെക്രട്ടറി നിസാമുദ്ദീൻ തച്ചോണം ഉൽഘാടനം ചെയ്തു. എസ്.ഡി.പി.ഐ ജില്ലാ സെക്രട്ടറി സിയാദ്കുട്ടി, എ.കെ ഷരീഫ്, ഷാജഹാൻ കുന്നംപുറം, ലെനിൻ മാങ്ങാട് തുടങ്ങിയവർ പ്രസംഗിച്ചു. നിസ്സാം, സനോജ്സേട്ട്, നൗഷാദ് അഞ്ച്മുക്ക്, സുധീർ കടപ്പാക്കട, കണ്ണൻ, നസീർ അഞ്ഞൂറാൻ എന്നിവർ മാർച്ചിന് നേതൃത്വം നൽകി.
പാലക്കാട് ഹെഡ് പോസ്റ്റാഫിസിലേക്ക് നടന്ന മാർച്ച് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയേറ്റംഗം ഇ.എസ് ഖാജാ ഹുസൈൻ ഉൽഘാടനം ചെയ്തു. എസ്.ഡി.റ്റി.യു ജില്ലാ പ്രസിഡന്റ് സക്കീർ ഹുസൈൻ, ബാബു, ഖലീൽ, സഹീർ ബാബു, ജമാൽ വടവന്നൂർ സംസാരിച്ചു.
തൃശൂർ കൊടുങ്ങല്ലൂർ ബി.എസ്.എൻ.എൽ ഓഫീസിലേക്ക് നടന്ന മാർച്ച് സംസ്ഥാന സമിതിയംഗം നാസർ പുറക്കാട് ഉൽഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷഫീർ, സുബ്രമണ്യൻ, മജീദ്, അഫ്സൽ, ഹസൻ മരോട്ടിക്കൻ തുടങ്ങിയവർ അഭിവാദ്യമർപ്പിച്ചു.