കോഴിക്കോട് : കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ ജനദ്രോഹ നടപടികൾക്കെതിരെ ജനവരി 8,9 തിയതികളിൽ നടക്കുന്ന 48 മണിക്കൂർ ദേശീയ പണിമുടക്കിൽ സോഷ്യൽ ഡമോക്രാറ്റിക് ട്രേഡ് യൂണിയൻ (എസ്.ഡി.റ്റി.യു) പങ്കാളിയാകുമെന്ന് സംസ്ഥാന കൗൺസിൽ യോഗം അറിയിച്ചു.

നോട്ട് നിരോധനവും, ജി.എസ്സ്.ടി യും മൂലം ചെറുകിട വ്യവസായങ്ങൾ അടച്ചു പൂട്ടുകയും ലക്ഷക്കണക്കിന് തൊഴിലാളികളുടെ തൊഴിൽ നഷ്ടപ്പെടുത്തുകയും, രാജ്യത്തിന്റെ സമ്പദ്ഘടനയെപ്പോലും തകർത്ത മോദി സർക്കാർ തൊഴിലിടങ്ങളെ പുർണ്ണമായി കോർപ്പറേറ്റ് വൽക്കരിക്കുകയും തൊഴിലാളികളുടെ സംഘടിക്കുവാനും സമരം ചെയ്യുവാനുമുള്ള അവകാശം പോലും ഇല്ലാതാക്കുന്ന തൊഴിൽ നിയമ ഭേദഗതി നടപ്പിലാക്കുകയാണ്.
കാർഷിക വിളകളുടെ വിലയിടവ് മൂലം ആത്മഹത്യയിലേക്ക് നീങ്ങുന്ന കർഷകരുടെ നിലനിൽപ്പിന് കാർഷിക കടങ്ങൾ എഴുതിത്തളാൻ തയ്യാറാക്കാത്ത സർക്കാർ അധാനി അംബാനിമാരെപ്പോലുള്ള വൻകിടക്കാരുടെ ലക്ഷം കോടികൾ കിട്ടാക്കടമായി എഴുതി തള്ളുകയാണ് മോദി സർക്കാർ ചെയ്യുന്നത്.

ഇതേ നിലപാടുകൾ തന്നെയാണ് തൊഴിലാളികളുടെ സർക്കാരെന്ന് അവകാശപ്പെടുന്ന കേരളത്തിലെ ഇടത് പക്ഷ സർക്കാരും സ്വീകരിച്ചു പോരുന്നത്. സംസ്ഥാനത്തെ തൊഴിലിടങ്ങളിലെ തൊഴിലാളി നിയമനം തൊഴിലുടമകൾക്ക് തീറെഴുതിയ സർക്കാർ തോട്ടം മേഖലയിൽ കാലകളായി പണിയെടുക്കുന്ന തൊട്ടം തൊഴിലാളികളുടെ സംരഷക വേഷം കെട്ടുകയും തൊഴിലാളികൾക്ക് യാതൊരു തൊഴിൽ സുരക്ഷിതത്വവും നൽക്കാതെ മാനേജുമെന്റിനും ട്രേഡ് യൂണിയൻ നേതാക്കൾക്കും തൊഴിലാളികളെ ചൂഷണത്തിന് വിധേയമാക്കാനുള്ള സഹചര്യം സൃഷ്ടിക്കുകയാണ് സർക്കാർ ചെയ്യുന്നത്.

ഇത്തരം സഹചര്യത്തിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന അദ്ധ്വാനിക്കുന്ന തൊഴിലാളി വർഗ്ഗത്തിന്റെ അവകാശകൾ തിരിച്ചുപ്പിടിക്കുന്നതിനു വേണ്ടിയുള്ള പോരാട്ടം ഭരണകൂട രാഷ്ടിയതിനതീതമായി ഉയർന്ന് വരണമെന്നും യോഗം ആവശ്യപ്പെട്ടു.

സംസ്ഥാന പ്രസിഡന്റ് എ.വാസു അദ്ധ്വക്ഷത വഹിച്ചു.നൗഷാദ് മംഗലശ്ശേരി, നിസാമുദ്ധീൻ തച്ചോണം, ഇസ്മയിൽ കമന, ബാബു മണി കരുവാരക്കുണ്ട്, പി.പി മൊയ്തീൻകുഞ്ഞ് ,സലിം കരാടി, അഷറഫ് ചുങ്കപ്പാറ തുടങ്ങിയവർ പ്രസംഗിച്ചു