- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്ഷേമനിധി ബോർഡിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുക - എസ്.ഡി.റ്റി.യു
കോഴിക്കോട്: ഓട്ടോറിക്ഷ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ പ്രവർത്തനം കാര്യക്ഷമ മാക്കണമെന്നും അർഹതപ്പെട്ട ആനുകൂല്യങ്ങൾ യഥാസമയത്ത് ലഭ്യമാകുന്ന തിനുള്ള നടപടികൾ കൈകൊള്ളണമെന്നും മുഴുവൻ തൊഴിലാളികളെയും ക്ഷേമനിധിയിൽ ഉൾപ്പെടുത്തണമെന്നും സോഷ്യൽ ഡമോക്രാറ്റിക് ട്രേഡ് യൂണിയൻ (എസ്.ഡി.റ്റി.യു) സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു. സംസ്ഥാന ഓട്ടോ തൊഴിലാളി ക്ഷേമനിധി ബോർഡിൽ കോടിക്കണക്കിന് രൂപ കെട്ടി കിടക്കുമ്പോഴും തൊഴിലാളികൾക്ക് അർഹതപ്പെട്ട ആനുകൂല്യങ്ങൾ ലഭ്യമാകാത്ത അവസ്ഥയാണ് നിലനിൽക്കുന്നത്. നിരവധി പേരാണ് ചികിൽസ സഹായം ഉൾപ്പെടെ വിവിധ ആവ്യശ്യങ്ങൾക്കായി അപേക്ഷ നൽകി കാത്തിരിക്കുന്നത്. പരമ്പരാഗത അധികാര രാഷ്ട്രീയ പാർട്ടികളാൽ നിയന്ത്രിക്കുന്ന ട്രേഡ് യൂണിയൻ പ്രതിനി ധികളാണ് ക്ഷേമനിധി ബോർഡ് ഭരിക്കുന്നത്. കാൽ നൂറ്റാണ്ട് കഴിഞ്ഞിട്ടും തൊഴിലാളി ക്ഷേമമെന്ന നിലയിൽ എത്താനായിട്ടില്ലായെന്നത് പ്രതിഷേധാർഹമാണ്. ഇതിനെതിരെ അദ്ധ്വാനിക്കുന്ന തൊഴിലാളി വർഗ്ഗത്തിന്റെ അവകാശങ്ങൾ നേടിയെടുക്കുന്നതിനു വേണ്ടി ശക്തമായ സമരം സംഘടിപ്പിക്കുവാൻ
കോഴിക്കോട്: ഓട്ടോറിക്ഷ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ പ്രവർത്തനം കാര്യക്ഷമ മാക്കണമെന്നും അർഹതപ്പെട്ട ആനുകൂല്യങ്ങൾ യഥാസമയത്ത് ലഭ്യമാകുന്ന തിനുള്ള നടപടികൾ കൈകൊള്ളണമെന്നും മുഴുവൻ തൊഴിലാളികളെയും ക്ഷേമനിധിയിൽ ഉൾപ്പെടുത്തണമെന്നും സോഷ്യൽ ഡമോക്രാറ്റിക് ട്രേഡ് യൂണിയൻ (എസ്.ഡി.റ്റി.യു) സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന ഓട്ടോ തൊഴിലാളി ക്ഷേമനിധി ബോർഡിൽ കോടിക്കണക്കിന് രൂപ കെട്ടി കിടക്കുമ്പോഴും തൊഴിലാളികൾക്ക് അർഹതപ്പെട്ട ആനുകൂല്യങ്ങൾ ലഭ്യമാകാത്ത അവസ്ഥയാണ് നിലനിൽക്കുന്നത്. നിരവധി പേരാണ് ചികിൽസ സഹായം ഉൾപ്പെടെ വിവിധ ആവ്യശ്യങ്ങൾക്കായി അപേക്ഷ നൽകി കാത്തിരിക്കുന്നത്.
പരമ്പരാഗത അധികാര രാഷ്ട്രീയ പാർട്ടികളാൽ നിയന്ത്രിക്കുന്ന ട്രേഡ് യൂണിയൻ പ്രതിനി ധികളാണ് ക്ഷേമനിധി ബോർഡ് ഭരിക്കുന്നത്. കാൽ നൂറ്റാണ്ട് കഴിഞ്ഞിട്ടും തൊഴിലാളി ക്ഷേമമെന്ന നിലയിൽ എത്താനായിട്ടില്ലായെന്നത് പ്രതിഷേധാർഹമാണ്. ഇതിനെതിരെ അദ്ധ്വാനിക്കുന്ന തൊഴിലാളി വർഗ്ഗത്തിന്റെ അവകാശങ്ങൾ നേടിയെടുക്കുന്നതിനു വേണ്ടി ശക്തമായ സമരം സംഘടിപ്പിക്കുവാൻ യോഗം തീരുമാനിച്ചു.
സംസ്ഥാന പ്രസിഡന്റ് എ. വാസു, അദ്ധ്യക്ഷത വഹിച്ചു. നൗഷാദ് മംഗലശ്ശേരി, പി.അബ്ദുൽ ഹമീദ് മാസ്റ്റർ, ഇസ്മായിൽ കമ്മന, നിസ്സാമുദ്ദീൻ തച്ചോണം, ബാബുമണി കരുവാരകുണ്ട്, അഡ്വ. എ.എ റഹീം സംബന്ധിച്ചു.