കോഴിക്കോട് : ഒരേ ജോലി ചെയ്യുന്ന മുഴുവൻ തൊഴിലാളികൾക്കും തുല്ല്യവേതനത്തിന് അവകാശമുണ്ടെന്ന് സുപ്രീം കോടതി വിധി സ്വാഗതാർഹമാണെന്ന് സോഷ്യൽ ഡമോക്രാറ്റിക് ട്രേഡ് യൂണിയൻ (എസ്.ഡി.റ്റി.യു) സംസ്ഥാന കൗൺസിൽ യോഗം അഭിപ്രായപ്പെട്ടു.

സ്ഥിരം തൊഴിലാളികൾക്ക് പുറമെ കുറഞ്ഞ കൂലിക്ക് കരാർ അടിസ്ഥാനത്തിലും ദിവസക്കൂലിക്കും തൊഴിലാളികളെ ഉപയോഗപ്പെടുത്തുന്ന പ്രവണത പല തൊഴിൽ മേഖലയിലും കാണാൻ കഴിയും. ഇത്തരം തൊഴിലാളി ചൂഷണത്തിനെതിരെ കൃത്യമായ ഇടപെടൽ നടത്താൻ തൊഴിലാളി വർഗ്ഗ സംഘടനകൾ തയ്യാറാവണമെന്ന് യോഗം ആവശ്യപ്പെട്ടു.

സംസ്ഥാന പ്രസിഡന്റ് എ. വാസു അദ്ധ്യക്ഷത വഹിച്ചു. നൗഷാദ് മംഗലശ്ശേരി, പി.അബ്ദുൽ ഹമീദ്, സുൽഫീക്കർ അലി, ഇസ്മായിൽ കമ്മന, നിസാമുദ്ധീൻ തച്ചോണം, ബാബുമണി കരുവാരകുണ്ട്, അഡ്വ.എ.എ റഹീം എന്നിവർ പങ്കെടുത്തു.

കോഴിക്കോട് ഒരേ ജോലി ചെയ്യുന്ന മുഴുവൻ തൊഴിലാളികൾക്കും തുല്ല്യവേതനത്തിന് അവകാശമുണ്ടെന്ന് സുപ്രീം കോടതി വിധി സ്വാഗതാർഹമാണെന്ന് സോഷ്യൽ ഡമോക്രാറ്റിക് ട്രേഡ് യൂണിയൻ (എസ്.ഡി.റ്റി.യു) സംസ്ഥാന കൗൺസിൽ യോഗം അഭിപ്രായപ്പെട്ടു.