കോഴിക്കോട്: കള്ളപ്പണവും,വ്യാജകറൻസിയും തടയാനായി രാജ്യത്തെ ഏറ്റവും മൂല്യമുള്ള 500,1000 ത്തിന്റെയും നോട്ടുകൾ പിൻവലിച്ച സർക്കാർ നടപടി കള്ളപ്പണക്കാരെയും, കോർപ്പറേറ്റുകളെയും സഹായിക്കുവാനായിരുന്ന് എന്ന് അസാധുവാക്കിയ 15 ലക്ഷം കോടി രൂപയിൽ 14.95 ലക്ഷം കോടിയും തിരിച്ചെത്തിയതിലൂടെ ബോധ്യപ്പെട്ടിരിക്കുകയാണ്. 3,000 കോടി രൂപക്ക് വേണ്ടി 12,000 കോടി മുടക്കി പുതിയ കറൻസി അച്ചടിച്ച മോദി പറഞ്ഞ 50 ദിവസം കഴിഞ്ഞിട്ടും സാധാരണക്കാർ ദുരിതത്തിലും, ക്യൂവിലുമാണ്. പ്രതിസന്ധിക്ക് പരിഹാരം കണാതെ സാമ്പത്തിക അടിയന്തിരാവസ്ഥ സൃഷ്ടിച്ച് മുന്നോട്ട് പോകുന്ന സർക്കാർ നിലപാട് രാജ്യത്തെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് സോഷ്യൽ ഡമോക്രാറ്റിക് ട്രേഡ് യൂണിയൻ സംസ്ഥാന കൗൺസിൽ കുറ്റപ്പെടുത്തി.

250 പേരുടെ മരണത്തിനുപ്പോലും വഴിവച്ച നോട്ട് മാറ്റത്തിന്റെ ദുരിതം പേറുന്ന ജനങ്ങളുടെ മേൽ അടിക്കടി ഇന്ധന വില വർദ്ധിപ്പിക്കും ഇപ്പോൾ മോട്ടോർ വാഹന രജിഷ്ട്രേൻ ഫീസും, ലൈസൻസ് ഫീസുമടക്കം പത്തിരിട്ടിയായി വർദ്ധിപ്പിച്ച് കൊണ്ടു കൂടുതൽ ഭാരം അടിച്ചേൽപിക്കുകയാണ്. ഇതിനെതിരെ പരമ്പരാഗത രാഷ്ട്രീയ പ്രസ്ഥാനങ്ങളും, തൊഴിലാളി വർഗ്ഗ പ്രസ്ഥാനങ്ങളും വേണ്ട രീതിയിൽ പ്രതികരിക്കാതെ ഭയപ്പാടിന്റെ നിയലിലുമാണ്.

ലക്ഷക്കണക്കിന് തൊഴിലാളികളുടെ തൊഴിൽ നഷ്ടപ്പെടുത്തുകയും, തൊഴിലിടങ്ങളെ ഒന്നടങ്കം സ്തംഭാവനവസ്ഥയിലേക്കും തള്ളിവിടുന്ന ജനദ്രോഹ നടപടികൾക്കെതിരെ എസ്.ഡി.റ്റി.യു തുടങ്ങി സമരത്തിന്റെ ഭാഗമായി കേന്ദ്രസർക്കാർ ഓഫീസ് ഉപോധമടക്കം ശക്തമായ രണ്ടാംഘട്ട പ്രതിരോധ സമരം സംഘടിപ്പിക്കുവാൻ യോഗം തീരുമാനിച്ചു.സംസ്ഥാന പ്രസിഡന്റ് എ. വാസുഅദ്ധ്യക്ഷത വഹിച്ചു. നൗഷാദ് മംഗലശ്ശേരി, അഡ്വ. എ.എ റഹീം, ഇസ്മായിൽ കമ്മന, തച്ചോണം നിസ്സാമുദ്ദീൻ, ബാബുമണി കരുവാരകുണ്ട് തുടങ്ങിയവർ പങ്കെടുത്തു