- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരേ എസ് ഡി റ്റി യു നടത്തുന്ന കേന്ദ്ര സർക്കാർ ഓഫീസുകളിലേക്കുള്ള ഉപരോധം ഫെബ്രുവരി 6 ന്
കോഴിക്കോട്: രാജ്യത്തെ തൊഴിൽ നിയമങ്ങൾ അട്ടിമറിച്ചു കൊണ്ട് മഹാഭൂരിപക്ഷം വരുന്ന അദ്ധ്വാനിക്കുന്ന തൊഴിലാളി വർഗ്ഗത്തെ ദുഃഖത്തിലായ്ത്തിയ മോദി സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരേ സാമ്പത്തികയടിയന്തിരാവസ്ഥ പിൻവലിക്കുക, മോട്ടോർ വാഹനങ്ങളുടെ ലൈസൻസ്, രജിസ്ട്രേഷൻ ഫീസുകൾ പത്തിരട്ടിയായി വർദ്ധിപ്പിച്ചത് പിൻവലിക്കുക. എന്നീ ആവശ്യങ്ങളുന്നയിച്ച് കൊണ്ട് സോഷ്യൽ ഡമോക്രാറ്റിക് ട്രേഡ് യൂണിയൻ ജില്ലാ കേന്ദ്രങ്ങളിൽ ഫെബ്രുവരി 6-ാം തിയ്യതി 11 മണിക്ക് കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ ഉപരോധ സമരം സംഘടിപ്പിക്കും. നല്ല ദിനങ്ങൾ വാഗ്ദാനം ചെയ്ത മോദിയുടെ ഭരണത്തിൽ നോട്ട് നിരോദനത്തിലൂടെ തൊഴിൽ മേഖലകളിൽ ലക്ഷക്കണക്കിന് തൊഴിലാളികളുടെ തൊഴിൽ നഷ്ടപ്പെട്ടു. കൃഷിക്കാർ ഉത്പന്നങ്ങൾ വിൽക്കാൻ കഴിയാത്തതിനാൽ നശിപ്പിക്കാൻ നിർബദ്ധിതാരാവുകയാണ്. പണം ഉപയോഗിച്ച് ഇടപാട് നടത്തുന്ന പാവപ്പെട്ട ജനങ്ങൾ ഒന്നടങ്കം പ്രതിസന്ധിയിലാണ്. ഇതിനെതിരെ അദ്ധ്വാനിക്കുന്ന എല്ലാ വിഭാഗം തൊഴിലാളികളും ഐക്യപ്പെടേണ്ടതും വർഗ്ഗ സമരം ഉയർന്നു വരേണ്ടതും അനിവാര്യമാണെന്ന് സംസ്ഥാ
കോഴിക്കോട്: രാജ്യത്തെ തൊഴിൽ നിയമങ്ങൾ അട്ടിമറിച്ചു കൊണ്ട് മഹാഭൂരിപക്ഷം വരുന്ന അദ്ധ്വാനിക്കുന്ന തൊഴിലാളി വർഗ്ഗത്തെ ദുഃഖത്തിലായ്ത്തിയ മോദി സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരേ സാമ്പത്തികയടിയന്തിരാവസ്ഥ പിൻവലിക്കുക, മോട്ടോർ വാഹനങ്ങളുടെ ലൈസൻസ്, രജിസ്ട്രേഷൻ ഫീസുകൾ പത്തിരട്ടിയായി വർദ്ധിപ്പിച്ചത് പിൻവലിക്കുക. എന്നീ ആവശ്യങ്ങളുന്നയിച്ച് കൊണ്ട് സോഷ്യൽ ഡമോക്രാറ്റിക് ട്രേഡ് യൂണിയൻ ജില്ലാ കേന്ദ്രങ്ങളിൽ ഫെബ്രുവരി 6-ാം തിയ്യതി 11 മണിക്ക് കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ ഉപരോധ സമരം സംഘടിപ്പിക്കും.
നല്ല ദിനങ്ങൾ വാഗ്ദാനം ചെയ്ത മോദിയുടെ ഭരണത്തിൽ നോട്ട് നിരോദനത്തിലൂടെ തൊഴിൽ മേഖലകളിൽ ലക്ഷക്കണക്കിന് തൊഴിലാളികളുടെ തൊഴിൽ നഷ്ടപ്പെട്ടു. കൃഷിക്കാർ ഉത്പന്നങ്ങൾ വിൽക്കാൻ കഴിയാത്തതിനാൽ നശിപ്പിക്കാൻ നിർബദ്ധിതാരാവുകയാണ്. പണം ഉപയോഗിച്ച് ഇടപാട് നടത്തുന്ന പാവപ്പെട്ട ജനങ്ങൾ ഒന്നടങ്കം പ്രതിസന്ധിയിലാണ്.
ഇതിനെതിരെ അദ്ധ്വാനിക്കുന്ന എല്ലാ വിഭാഗം തൊഴിലാളികളും ഐക്യപ്പെടേണ്ടതും വർഗ്ഗ സമരം ഉയർന്നു വരേണ്ടതും അനിവാര്യമാണെന്ന് സംസ്ഥാന കമ്മറ്റി അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് എ. വാസു അദ്ധ്യക്ഷത വഹിച്ചു. പി. അബ്ദുൽ ഹമീദ്, നൗഷാദ് മംഗലശ്ശേരി, ഇസ്മായിൽ കമ്മന, തച്ചോണം നിസാമുദ്ദീൻ, ബാബുമണി കരുവാരകുണ്ട്, നാസർ പുറക്കാട് എന്നിവർ പ്രസംഗിച്ചു.