സാമ്പത്തികാടിയന്തിരാവസ്ഥ പൂർണ്ണമായും പിൻവലിക്കുക, ജീവിക്കാൻ അനുവദിക്കുക, മോട്ടോർ വാഹനങ്ങളുടെ ഫീസുകൾ പത്തിരട്ടിയായി വർദ്ധിപ്പിച്ച നിലപാട് തിരുത്തുക, ഇന്ധന വില നിയന്ത്രിക്കുക, തൊഴിലാളി വിരുദ്ധ നിലപാട് അവസാനിപ്പിക്കുക. എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട്  സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം ജില്ലാ കേന്ദ്രങ്ങൾ കേന്ദ്ര സർക്കാർ ഓഫീസിനു മുന്നിൽ നടന്ന ഉപരോധ സമരത്തിൽ സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരേ പ്രതിഷേധം ഇരമ്പി.

നൂറ് കണക്കിന് തൊഴിലാളികൾ പങ്കെടുത്ത ഉപരോധ സമരം പ്രകടനമായാണ് സമര വേദികയിൽ എത്തി ചേർന്നത്.എറണാകുളം പാലാരിവട്ടം ബി.എസ്.എൻ.എൽ ഓഫീസ് ഉപരോധം സംസ്ഥാന പ്രസിഡന്റ് എ.വാസു ഉൽഘാടനം ചെയ്തു. സംസ്ഥാന സമിതിയംഗം അനീഷ് മട്ടാഞ്ചേരി, ജില്ലാ നേതാക്കളായ ഫസലു റഹ്മാൻ, അബ്ദുൽ സലാം, ശിഹാബ്, ഹാരിസ് ഉമ്മർ, മനോജ് ടി മൈലൻ എന്നിവർ പ്രസംഗിച്ചു.

ആലപ്പുഴയിൽ സംസ്ഥാന ജനറൽ സെക്രട്ടറി നൗഷാദ് മംഗലശ്ശേരി ഉൽഘാടനം ചെയ്തു. സംസ്ഥാന സമിതിയംഗം നാസർ പുറക്കാട്, ജില്ലാ നേതാക്കളായ നജീബ് മുല്ല്യാത്ത്, മധു ശ്രീധർ, നവാസ് കായംകുളം, സുധീർ കല്ലുപാലം, അൻസിൽ ഫൈവ് സ്റ്റാർ, എസ്.ഡി.പി.ഐ ജില്ല ജനറൽ സെക്രട്ടറി എം. സാലിം, സിയാദ് മണ്ണാമുറി, എ.ബി ഉണ്ണി എന്നിവർ പ്രസംഗിച്ചു.

തിരുവനന്തപുരം സംസ്ഥാന വൈസ് പ്രസിഡന്റ് പി.അബ്ദുൽ ഹമീദ് ഉൽഘാടനം ചെയ്തു. ജില്ല നേതാക്കളായ ജലീൽ കരമന, സിയാദ് പരുത്തിക്കുഴി, പ്രാവച്ചമ്പലം അഷ്റഫ്, സലീം ചാല, മീരാൻ സബാജ്, സുബൈർ ബാലരാമപുരം, സജീവ് പുന്തൂറ, എസ്.ഡി.പി.ഐ ജില്ല പ്രസിഡന്റ് ഇബ്രാഹിം കുട്ടി, ഷബീർ ആസാദ്, സലാം തുടങ്ങിയവർ പ്രസംശിച്ചു.
കോട്ടയം സംസ്ഥാന വൈസ് പ്രസിഡന്റ് സുൽഫീക്കർ അലി ഉൽഘാടനം ചെയ്തു. ജില്ലാ നേതാക്കളായ നവാസ്, സാലി, മാമ്പളി ഷാജഹാൻ, ബാബു പാക്കിൻ, ഹനീഫ തെങ്കണ, എസ്.ഡി.പി.ഐ മണ്ഡലം പ്രസിഡന്റ് അൽത്താഫ് എന്നിവർ പ്രസംഗിച്ചു.

തൃശൂർ സംസ്ഥാന സെക്രട്ടറി ബാബുമണി കരുവാരകുണ്ട് ഉൽഘാടനം ചെയ്തു. ജില്ലാ നേതാക്കളായ ഷഫീർ, നാസർ, എസ്.ഡി.പി.ഐ ജില്ല ട്രഷറർ സുബ്രമണ്യൻ എന്നിവർ പ്രസംഗിച്ചു.

പത്തനംതിട്ട സംസ്ഥാന സമിതിയംഗം ദിലീഫ് തൃശൂർ ഉൽഘാടനം ചെയ്തു. സംസ്ഥാന സമിതിയംഗം അഷ്റഫ് ചുങ്കപ്പാറ, എസ്.ഡി.പി.ഐ ജില്ല പ്രസിഡന്റ് അൻസാരി ഏനാത്ത്, സിറാജ് കോട്ടക്കൽ, ഇല്ല്യാസ് തെയ്യംകാടി എന്നിവർ പ്രസംഗിച്ചു.

കൊല്ലം സംസ്ഥാന സെക്രട്ടറി നിസാമുദ്ദീൻ തച്ചോണം ഉൽഘാടനം ചെയ്തു. ജില്ലാ നേതാക്കളായ സുധീർ കടപ്പാക്കട, ലെനിൻ മാങ്ങാട്, രമേശ്, സജ്സേട്ട്, എസ്.ഡി.പി.ഐ ജില്ല ട്രഷറർ റസാഖ് അയത്തിൽ, റിയാസ് എന്നിവർ സംസാരിച്ചു.