നിലവിലുള്ള പരീരാഗത ട്രേഡ് യൂണിയനുകൾ അദ്ധ്വാനിക്കുന്ന തൊഴിലാളി വർഗത്തിന്റെ അറിവില്ലായ്മയെ ചൂഷണം ചെയ്തു കൊണ്ടിരിക്കുമ്പോൾ തങ്ങൾ പണിയെടുക്കുന്ന തൊഴിൽ മേഖലയെ കുറി ച്ച് തൊഴിലാളികളെ ബോധവാന്മമാരാക്കിവരുന്ന സോഷ്യൽ ഡമോക്രാറ്റിക് ട്രേഡ് യൂണിയന്റെ പ്രവർത്തനം മറ്റുള്ളവർ മാതൃകയാക്കണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ മനോജ്കുമാർ പറഞ്ഞു.

എസ്.ഡി.റ്റി.യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വ ത്തിൽ ആല പ്പുഴ, കോഴിക്കോട് എന്നീ മേഖലകളിൽ സംസ്ഥാന, ജില്ലാ നേതൃത്വക്യാമ്പിന്റെ ഭാഗമായി കോഴിക്കോട് നടന്ന ക്യാമ്പ് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയൻ സംസ്ഥാന പ്രസിഡന്റ് എ.വാ
സു അദ്ധ്യക്ഷത വഹിച്ചു. എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ് മുസ്തഫകൊമ്മേരി ആശംസകളർപ്പി ച്ചു.

തുടർന്ന് നടന്ന വിവിധ സെക്ഷനുകളിൽ മുൻ ലേബർ ഓഫീസർവി.വി.കെ നായർ, ഡോ. സി.ടി സുലൈമാൻ എന്നിവർ ക്ലാസ്സെടു ത്തു. നൗഷാദ് മംഗലശ്ശേരി, അഡ്വ.എ.എറഹീം വിവിധ വിഷയങ്ങൾഅവതരി പ്പി ച്ചു. പി. അബ്ദുൽ ഹമീദ് സമാപന പ്രസംഗം നട ത്തി.ഇസ്മായിൽ കമ്മന, തച്ചോണം നിസ്സാമുദ്ദീൻ, ബാബുമണി കരുവാരകുണ്ട് സലീം കാരാടി, ദിലീഫ് തൃശൂർ, സ്വാലിഹ്
വളാഞ്ചേരി എന്നിവർ സംസാരി ച്ചു.