- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിലവിലെ തൊഴിലാളി യൂണിയനുകൾ മുതലാളി സംസ്ക്കാരമുള്ളവർ എസ്.ടി.റ്റി.യു
കൊല്ലം: തൊഴിലാളി വർഗ്ഗത്തിന്റെ മനുഷ്യാവകാശങ്ങൾ പരിഗണിക്കാത്ത തൊഴിൽ മേഖലകളും മുതലാളി സംസ്ക്കാരം സ്വീകരിച്ച തൊഴിലാളി നേതാക്കളുമാണ് ഇന്നത്തെ ഇന്ത്യൻ തൊഴിലാളി സമൂഹത്തിന്റെ ശത്രുക്കളെന്ന് എം.കെ.മനോജ്കുമാർ. 1925ൽ ജവഹർലാൽനെഹ്റു അലഹബാദ് കൗൺസിൽ അംഗമായിരുന്ന കാലത്ത് നേതൃത്വം നൽകിയ യൂണിയൻ കാഴ്ചപ്പാടുകൾ ഇന്ന് തുടച്ച് നീക്കപ്പെട്ടിരിക്കുന്നു.മഹാത്മാഗാന്ധിയടക്കം തൊഴിലാളി സമൂഹത്തിലൂടെയാണ് സ്വാതന്ത്ര്വ സമരത്തെ ശക്തിപ്പെടുത്തിയത്. എന്നാൽ ഇന്ന് കാര്യങ്ങൾ നേരെ മറിഞ്ഞിരിക്കുന്നു. വർഗ്ഗീയതയുടെ സംഘാടകരായിപ്പോലും ഇന്ത്യൻ തെരുവുകളിൽ തൊഴിലാളികളെ കാണേണ്ടി വരുന്നു. അധ്വാനിക്കുന്ന തൊഴിലാളി വർഗ്ഗ സംരക്ഷകരായി ചമയുന്നവർ തൊഴിലാളിവർഗ്ഗ ചൂഷകരായി അധ:പതിച്ചിരിക്കുന്ന കാലത്താണ് 'ചൂഷണമില്ലാത്ത ലോകം ചൂഷകരില്ലാത്ത തൊഴിലിടം' സൃഷ്ടിക്കുന്നതിനായി രൂപം നല്കിയ എസ്.ടി.ററി.യുവിന് ചുരുങ്ങിയ കാലത്തിനുള്ളിൽ തൊഴിലാളികൾക്കിടയിൽ സ്വാധീനം ചെലുത്തുവാൻ സാധിച്ചു ഇതിന്റെ വ്യക്തമായ തെളിവാണ് ആയിരങ്ങൾ അണി നിരന്ന പ്രകടനവും സമ്മേളനവും സാക്ഷ്യപ്പെടു
കൊല്ലം: തൊഴിലാളി വർഗ്ഗത്തിന്റെ മനുഷ്യാവകാശങ്ങൾ പരിഗണിക്കാത്ത തൊഴിൽ മേഖലകളും മുതലാളി സംസ്ക്കാരം സ്വീകരിച്ച തൊഴിലാളി നേതാക്കളുമാണ് ഇന്നത്തെ ഇന്ത്യൻ തൊഴിലാളി സമൂഹത്തിന്റെ ശത്രുക്കളെന്ന് എം.കെ.മനോജ്കുമാർ.
1925ൽ ജവഹർലാൽനെഹ്റു അലഹബാദ് കൗൺസിൽ അംഗമായിരുന്ന കാലത്ത് നേതൃത്വം നൽകിയ യൂണിയൻ കാഴ്ചപ്പാടുകൾ ഇന്ന് തുടച്ച് നീക്കപ്പെട്ടിരിക്കുന്നു.മഹാത്മാഗാന്ധിയടക്കം തൊഴിലാളി സമൂഹത്തിലൂടെയാണ് സ്വാതന്ത്ര്വ സമരത്തെ ശക്തിപ്പെടുത്തിയത്. എന്നാൽ ഇന്ന് കാര്യങ്ങൾ നേരെ മറിഞ്ഞിരിക്കുന്നു. വർഗ്ഗീയതയുടെ സംഘാടകരായിപ്പോലും ഇന്ത്യൻ തെരുവുകളിൽ തൊഴിലാളികളെ കാണേണ്ടി വരുന്നു.
അധ്വാനിക്കുന്ന തൊഴിലാളി വർഗ്ഗ സംരക്ഷകരായി ചമയുന്നവർ തൊഴിലാളിവർഗ്ഗ ചൂഷകരായി അധ:പതിച്ചിരിക്കുന്ന കാലത്താണ് 'ചൂഷണമില്ലാത്ത ലോകം ചൂഷകരില്ലാത്ത തൊഴിലിടം' സൃഷ്ടിക്കുന്നതിനായി രൂപം നല്കിയ എസ്.ടി.ററി.യുവിന് ചുരുങ്ങിയ കാലത്തിനുള്ളിൽ തൊഴിലാളികൾക്കിടയിൽ സ്വാധീനം ചെലുത്തുവാൻ സാധിച്ചു ഇതിന്റെ വ്യക്തമായ തെളിവാണ് ആയിരങ്ങൾ അണി നിരന്ന പ്രകടനവും സമ്മേളനവും സാക്ഷ്യപ്പെടുത്തുന്നതെന്ന് കൊല്ലം ചിന്നക്കടയിൽ സംഘടിപ്പിച്ച മെയ്ദിനറാലിയും സമ്മേളനവും ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.
എസ്.ടി.ററി.യു സംസ്ഥാന ജനറൽ സെക്രട്ടറി നൗഷാദ് മംഗലശ്ശേരി അധ്യക്ഷത വഹിച്ചു.സംസ്ഥന ജനറൽ സെക്രട്ടറി തച്ചോണം നിസ്സാമുദ്ദീൻ സ്വാഗതപ്രസംഗം നടത്തി. ഏ.കെ.അബ്ദുൽമജീദ്, സുൽഫിക്കർ അലി,ഏ.എസ്.അജിത്കുമാർ,ഏ.കെ.സലാഹുദ്ദീൻ,അഷ്റഫ് ചുങ്കപ്പാറ,നാസർ പുറക്കാട്,അനിഷ് മട്ടാഞ്ചേരി,സുധീർ കടപ്പാക്കട,ഏ.നിസ്സാർ(കോർപ്പറേഷൻ കൗൺസിലർ)എന്നിവർ സംസാരിച്ചു.
വൈകുന്നേരം നാലുമണിക്ക് കെ.എസ്.ആർ.ററി.സി ബസ് സ്ററാൻഡ് പരിസരത്ത് നിന്നും ആരംഭിച്ച മെയ്ദിന റാലിയിൽ ആയിരങ്ങൾ അണിനിരന്നു. ഹോസ്പ്പിററൽ ജംഗ്ഷൻ ചാമക്കട,മെയിൻ റോഡ് വഴി ചിന്നക്കട ബസ് വേയിൽ പ്രകടനം സമാപിച്ചു. ലെനിൻ മങ്ങാട്, എം.എ.ജലീൽ കരമന,ഏ.അൻസാരി,നവാസ്,അബ്ദുൽ ജലീൽ,ഫസൽ റഹ്മാൻ, നജീം മുല്ലത്ത്, അയത്തിൽ റസ്സാഖ്,എന്നിവർ പ്രകടത്തിന് നേതൃത്വം നൽകി.