- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൊഴിൽ മേഖലകളെ തകർക്കുന്ന സർക്കാർ നയം തിരുത്തണം: എസ്.ഡി.റ്റി.യു
കോഴിക്കോട്: രാജ്യത്തെ ജനങ്ങൾക്കിടയിൽ വർഗ്ഗീയമായി ചേരിതിരിവ് സൃഷ്ടിച്ച് അരാജകത്വം സൃഷ്ടിച്ച് കൊണ്ടിരിക്കുന്ന മോദി സർക്കാർ അധ്വാനിക്കുന്ന വർഗ്ഗത്തെ കരാർ തൊഴിലാളികളാക്കി മാറ്റി തൊഴിലാളികളുടെ സംഘടിക്കുവാനുള്ള അവകാശം പോലും നിഷേധിക്കപ്പെടുന്ന കോർപ്പറേറ്റു വൽകരമാണ് മോദി സർക്കാർ തൊഴിൽ മേഖലയിലാകമാനം നടത്തി കൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായ മോട്ടോർ മേഖലയും പ്രതിസന്ധി നേരിട്ടു കൊണ്ടിരിക്കുകയാണ്. ദിനേന പെട്രോൾ, ഡീസൽ വില ക്രമാതീതമായി വർദ്ധിപ്പിച്ചും പുതിയ മിറ്ററിന് 1500 രൂപ മാത്രം വിലയുള്ളപ്പോൾ മീറ്റർ സീൽ ചെയ്യാൻ ഒരു ദിവസം വൈകിയാൽ 2000 രൂപയാണ് പിഴ ഈടാക്കുന്നത്. ഇൻഷ്യൂറൻസ് പ്രീമിയം നാലിരട്ടിയാണ് വർദ്ധിപ്പിച്ചത്. പുതിയ റോഡ് സേഫ്റ്റി നിയമം ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കുന്നതുമാണ്. തൊഴിൽ മേഖലകളെ തകർത്ത് തൊഴിലാളികളെ പട്ടിണിയിലേക്കും, അടിമത്വത്തിലേക്കും നയിക്കുന്ന തെറ്റായ നിലപാടുകൾ തിരുത്തണമെന്ന് സോഷ്യൽ ഡമോക്രാറ്റിക് ട്രേഡ് യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് എ. വാസു അദ
കോഴിക്കോട്: രാജ്യത്തെ ജനങ്ങൾക്കിടയിൽ വർഗ്ഗീയമായി ചേരിതിരിവ് സൃഷ്ടിച്ച് അരാജകത്വം സൃഷ്ടിച്ച് കൊണ്ടിരിക്കുന്ന മോദി സർക്കാർ അധ്വാനിക്കുന്ന വർഗ്ഗത്തെ കരാർ തൊഴിലാളികളാക്കി മാറ്റി തൊഴിലാളികളുടെ സംഘടിക്കുവാനുള്ള അവകാശം പോലും നിഷേധിക്കപ്പെടുന്ന കോർപ്പറേറ്റു വൽകരമാണ് മോദി സർക്കാർ തൊഴിൽ മേഖലയിലാകമാനം നടത്തി കൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായ മോട്ടോർ മേഖലയും പ്രതിസന്ധി നേരിട്ടു കൊണ്ടിരിക്കുകയാണ്.
ദിനേന പെട്രോൾ, ഡീസൽ വില ക്രമാതീതമായി വർദ്ധിപ്പിച്ചും പുതിയ മിറ്ററിന് 1500 രൂപ മാത്രം വിലയുള്ളപ്പോൾ മീറ്റർ സീൽ ചെയ്യാൻ ഒരു ദിവസം വൈകിയാൽ 2000 രൂപയാണ് പിഴ ഈടാക്കുന്നത്. ഇൻഷ്യൂറൻസ് പ്രീമിയം നാലിരട്ടിയാണ് വർദ്ധിപ്പിച്ചത്. പുതിയ റോഡ് സേഫ്റ്റി നിയമം ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കുന്നതുമാണ്. തൊഴിൽ മേഖലകളെ തകർത്ത് തൊഴിലാളികളെ പട്ടിണിയിലേക്കും, അടിമത്വത്തിലേക്കും നയിക്കുന്ന തെറ്റായ നിലപാടുകൾ തിരുത്തണമെന്ന് സോഷ്യൽ ഡമോക്രാറ്റിക് ട്രേഡ് യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് എ. വാസു അദ്ധ്യക്ഷത വഹിച്ചു. പി. അബ്ദുൽ ഹമീദ്, നൗഷാദ് മംഗലശ്ശേരി, തച്ചോണം നിസാമുദ്ദീൻ, ഇസ്മായിൽ കമ്മന, ബാബുമണി കരുവാരകുണ്ട്, അഡ്വ.എ.എ റഹീം തുടങ്ങിയവർ സംസാരിച്ചു.