- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ധന വില വർദ്ധനവിനെതിരെ 24 ന് നടക്കുന്ന വാഹന പണിമുടക്കിനെ പിന്തുണക്കും: എസ്.ഡി.റ്റി.യു
കോഴിക്കോട്: പെട്രോളിയം കമ്പനികൾക്ക് കൊള്ളലാഭം ഉണ്ടാക്കാൻ കേന്ദ്ര സർക്കാർ വഴിവിട്ട് ഒത്താശ ചെയ്യുന്നതു മൂലം അടിക്കടി ഉണ്ടാകുന്ന പെട്രോൾ, ഡീസൽ വില വർദ്ധനവിനെതിരെ 24 ന് സംസ്ഥാന വ്യാപകമായി നടക്കുന്ന വാഹന പണിമുടക്കിന് സോഷ്യൽ ഡമോക്രാറ്റിക് ട്രേഡ് യൂണിയൻ പിന്തുണക്കും. റോഡ് ഗതാഗത മേഖല ഒന്നാകെ കുത്തക വൽകരിക്കാനും ദശ ലക്ഷകണക്കിന് മോട്ടോർ തൊഴിലാളികളെയും, തൊഴിൽ ഉടമകളെയും വഴിയാധാരമാക്കാൻ ഇടയാക്കുന്ന മോട്ടോർ വാഹന നിയമ ഭേതഗതിയുൾപ്പെടെ 54 ഓളം തൊഴിൽ നിയമങ്ങൾ പൊളിച്ചെഴുതി തൊഴിലിടങ്ങളെ കോർപ്പറേറ്റ് വൽകരിക്കപ്പെടുന്ന മോദി സർക്കാരിന്റെ മൂട് താങ്ങിയായി മാറുന്ന ബി.എം.എസ്സിന്റെ കപട തൊഴിലാളി വർഗ്ഗ സ്നേഹം തിരിച്ചറിയപ്പെടേണ്ടതാണ്. തൊഴിലാളി വർഗ്ഗ സമര പോരാട്ടത്തിലൂടെയും, സംഘടിത ശക്തിയിലൂടെയും കരുത്താർജിക്കുകയും, അധികാരത്തിലെത്തുകയും ചെയ്ത ഇടത് സർക്കാർ 2017 ഒക്ടോബർ മാസത്തിൽ കേരളത്തിലെ വ്യവസായ മേഖലയിലെ തൊഴിൽ നിയമനം മുതലാളിമാർക്ക് പതിച്ച് നൽകികൊണ്ട് നിലവിലെ തൊഴിൽ നിയമത്തിൽ കൂട്ടി ചേർക്കപ്പെട്ട 9എ, 9ബി ഓർഡിനൻസ് പിൻവലി
കോഴിക്കോട്: പെട്രോളിയം കമ്പനികൾക്ക് കൊള്ളലാഭം ഉണ്ടാക്കാൻ കേന്ദ്ര സർക്കാർ വഴിവിട്ട് ഒത്താശ ചെയ്യുന്നതു മൂലം അടിക്കടി ഉണ്ടാകുന്ന പെട്രോൾ, ഡീസൽ വില വർദ്ധനവിനെതിരെ 24 ന് സംസ്ഥാന വ്യാപകമായി നടക്കുന്ന വാഹന പണിമുടക്കിന് സോഷ്യൽ ഡമോക്രാറ്റിക് ട്രേഡ് യൂണിയൻ പിന്തുണക്കും.
റോഡ് ഗതാഗത മേഖല ഒന്നാകെ കുത്തക വൽകരിക്കാനും ദശ ലക്ഷകണക്കിന് മോട്ടോർ തൊഴിലാളികളെയും, തൊഴിൽ ഉടമകളെയും വഴിയാധാരമാക്കാൻ ഇടയാക്കുന്ന മോട്ടോർ വാഹന നിയമ ഭേതഗതിയുൾപ്പെടെ 54 ഓളം തൊഴിൽ നിയമങ്ങൾ പൊളിച്ചെഴുതി തൊഴിലിടങ്ങളെ കോർപ്പറേറ്റ് വൽകരിക്കപ്പെടുന്ന മോദി സർക്കാരിന്റെ മൂട് താങ്ങിയായി മാറുന്ന ബി.എം.എസ്സിന്റെ കപട തൊഴിലാളി വർഗ്ഗ സ്നേഹം തിരിച്ചറിയപ്പെടേണ്ടതാണ്.
തൊഴിലാളി വർഗ്ഗ സമര പോരാട്ടത്തിലൂടെയും, സംഘടിത ശക്തിയിലൂടെയും കരുത്താർജിക്കുകയും, അധികാരത്തിലെത്തുകയും ചെയ്ത ഇടത് സർക്കാർ 2017 ഒക്ടോബർ മാസത്തിൽ കേരളത്തിലെ വ്യവസായ മേഖലയിലെ തൊഴിൽ നിയമനം മുതലാളിമാർക്ക് പതിച്ച് നൽകികൊണ്ട് നിലവിലെ തൊഴിൽ നിയമത്തിൽ കൂട്ടി ചേർക്കപ്പെട്ട 9എ, 9ബി ഓർഡിനൻസ് പിൻവലിക്കപ്പെടണമെന്നും എസ്.ഡി.റ്റി.യു സംസ്ഥാന പ്രസിഡന്റ് എ.വാസു, ജനറൽ സെക്രട്ടറി നൗഷാദ് മംഗലശ്ശേരി സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.