- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കന്നുകാലികളുടെ അറുവും വിൽപനയും നിരോദിച്ച കേന്ദ്ര സർക്കാർ നിലപാട് രാജ്യത്ത് അരാജകത്വം സൃഷ്ടിക്കും: എ.വാസു
കോഴിക്കോട്: രാജ്യത്ത് കന്നുകാലികളുടെ അറുവും, വിൽപനയും നിരോദിച്ച കേന്ദ്ര സർക്കാർ നിലപാട് ഭരണഘടന പൗരന് നൽകുന്ന ഭക്ഷണ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റവും, ഈ മേഖലയിൽ പണിയെടുക്കുന്ന പതിനായിരകണക്കിന് തൊഴിലാളികളുടെ തൊഴിൽ നഷ്ടപ്പെടുത്തുന്നതും, അതിലൂടെ ജീവിതം നിലനിർത്തിപ്പോകുന്ന ലക്ഷകണക്കിന് കുടുംബങ്ങളെ പട്ടിണിയിലേക്ക് തള്ളിവിട്ടു കൊണ്ട് രാജ്യത്ത് അരാജകത്വം സൃഷ്ടിക്കപ്പെടുന്നതാണെന്ന് സോഷ്യൽ ഡമോക്രാറ്റിക് ട്രേഡ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് എ.വാസു പറഞ്ഞു. ഈ മേഖലയിൽ വിവിധ തൊഴിലുകളിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്നത് മുസ്ലിം-ദലിത് വിഭാഗങ്ങൾ ആണെന്നതുകൊണ്ട് തന്നെ മനുസ്മൃതിയിൽ അധിഷ്ടിതമായ സവർണാധിപത്യത്തിന്റെ ഹിജൻ അജണ്ട നടപ്പിലാക്കുന്ന ആർ.എസ്.എസ് ചാരനായ പ്രധാനമന്ത്രി മാറിയെന്നതിന്റെ അവസാന ഉദാഹരണമാണ് മേൽ നിരോദനമെന്ന് തിരിച്ചറിയേണ്ടതാണ്. ഇതിനെതിരേ ജനാധിപത്യ ശക്തികളും അധ്വാനിക്കുന്ന തൊഴിലാളി വർഗ്ഗവും ഉണരേണ്ടതും ജനകീയ പോരാട്ടത്തിന് തയ്യാറാവാണ്ടതും കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് അദ്ദേഹം വാർത്താകുറിപ്പിലൂടെ ആ
കോഴിക്കോട്: രാജ്യത്ത് കന്നുകാലികളുടെ അറുവും, വിൽപനയും നിരോദിച്ച കേന്ദ്ര സർക്കാർ നിലപാട് ഭരണഘടന പൗരന് നൽകുന്ന ഭക്ഷണ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റവും, ഈ മേഖലയിൽ പണിയെടുക്കുന്ന പതിനായിരകണക്കിന് തൊഴിലാളികളുടെ തൊഴിൽ നഷ്ടപ്പെടുത്തുന്നതും, അതിലൂടെ ജീവിതം നിലനിർത്തിപ്പോകുന്ന ലക്ഷകണക്കിന് കുടുംബങ്ങളെ പട്ടിണിയിലേക്ക് തള്ളിവിട്ടു കൊണ്ട് രാജ്യത്ത് അരാജകത്വം സൃഷ്ടിക്കപ്പെടുന്നതാണെന്ന് സോഷ്യൽ ഡമോക്രാറ്റിക് ട്രേഡ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് എ.വാസു പറഞ്ഞു.
ഈ മേഖലയിൽ വിവിധ തൊഴിലുകളിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്നത് മുസ്ലിം-ദലിത് വിഭാഗങ്ങൾ ആണെന്നതുകൊണ്ട് തന്നെ മനുസ്മൃതിയിൽ അധിഷ്ടിതമായ സവർണാധിപത്യത്തിന്റെ ഹിജൻ അജണ്ട നടപ്പിലാക്കുന്ന ആർ.എസ്.എസ് ചാരനായ പ്രധാനമന്ത്രി മാറിയെന്നതിന്റെ അവസാന ഉദാഹരണമാണ് മേൽ നിരോദനമെന്ന് തിരിച്ചറിയേണ്ടതാണ്. ഇതിനെതിരേ ജനാധിപത്യ ശക്തികളും അധ്വാനിക്കുന്ന തൊഴിലാളി വർഗ്ഗവും ഉണരേണ്ടതും ജനകീയ പോരാട്ടത്തിന് തയ്യാറാവാണ്ടതും കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് അദ്ദേഹം വാർത്താകുറിപ്പിലൂടെ ആവശ്യപ്പെട്ടു.