കോഴിക്കോട്: അധികാരം നിലനിർത്താൻ കോർപ്പറേറ്റുകളിൽ നിന്നും കോടികണക്കിന് രൂപ കൈപ്പറ്റി വില നിയന്ത്രണാധികാരം എണ്ണ കമ്പനികൾക്ക് തീറെഴുതിയ മോദി സർക്കാരിന്റെ നിലപാട് പ്രതിഷേധാർഹമാണ്. ചരിത്രത്തിൽ തുല്ല്യതയില്ലാത്ത വിധം കുതിച്ചുയരുന്ന ഇന്ധന വില വർദ്ധനവിനെതിരെ സോഷ്യൽ ഡെമോക്രാറ്റിക് ട്രേഡ് യൂണിയൻ സംസ്ഥാന വ്യാപകമായി ഈമാസം 29ന് കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിക്കുവാൻ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു.

ലോക വിപണിയിൽ ക്രൂഡോയിൽ ബാരലിന് 100 ഡോളർ വില ഉണ്ടായിരുന്നപ്പോൾ 71 രൂപ മാത്രിമായിരുന്നു പെട്രോൾ വില ഇന്ന് ക്രൂഡോയിൽ ബാരലിന് 68 ഡോളർ വില ഉള്ളപ്പോൾ 83 രൂപ പെട്രോളിന് വില കൊടുക്കേണ്ടി വരുന്നത് എണ്ണ കമ്പനികളും കേന്ദ്ര സർക്കാരും തമ്മിലുള്ള ഒത്തുകളി മൂലമാണ്. തങ്ങൾ അധികാരത്തിൽ വന്നാൽ 30 രൂപക്ക് പെട്രോൾ നൽകുമെന്ന് പറഞ്ഞ് മോദി പെട്രോൾ ഉൽപന്നങ്ങൾ ജി.എസ്.ടിയിൽ ഉൾപ്പെടുത്തി അധിക നികുതി ഒഴുവാക്കി വില നിയന്ത്രണാധികാരം സർക്കാർ ഏറ്റെടുക്കാൻ തയ്യാറാവണമെന്ന് യോഗം ആവശ്യപ്പെട്ടു.

സംസ്ഥാന പ്രസിഡന്റ് എ.വാസു അദ്ധ്യക്ഷത വഹിച്ചു. പി.അബ്ദുൽ ഹമീദ്, നൗഷാദ് മംഗലശ്ശേരി, തച്ചോണം നിസാമുദ്ദീൻ, ബാബുമണി കരുവാരകുണ്ട്, ഇസ്മായിൽ കമ്മന, സലീം കാരാടി എന്നിവർ സംസാരിച്ചു.