കോഴിക്കോട്: വൻകിട കോർപ്പറേറ്റുകൾക്ക് അടിമകളായി മാറിക്കൊണ്ടിരിക്കുന്ന സാമ്പ്രദായിക രാഷ്ട്രീയ പാർട്ടികൾക്ക് ഇന്ത്യയിലെ മഹാഭൂരിപക്ഷം വരുന്ന അധ്വാനിക്കുന്ന തൊഴിലാളി വർഗത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കാൻ കഴിയില്ലെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.എം അഷ്‌റഫ് പറഞ്ഞു.

കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ തൊഴിലാളി വിരുദ്ധ നിലപാടുകൾ തിരുത്തണമെന്നാവശ്യ പ്പെട്ടുകൊണ്ട് സോഷ്യൽ ഡമോക്രാറ്റിക് ട്രേഡ് യൂണിയൻ സംസ്ഥാന കമ്മിറ്റി നടത്തുന്ന സമരജാഥക്ക് ആവേഷകരമായ തുടക്കം കുറിച്ച് മഞ്ചേശ്വരം ഹോസംങ്കടിയിൽ ജാഥ ക്യാപ്റ്റൻ എ.വാസുവിന് പതാക കൈമാറി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്വാതന്ത്ര്യസമര സേനാനി നാരായണപിള്ള, ചാലിയാർ സമരനായകൻ മോയിൻബാപ്പു, മനുഷ്യാവകാശ പ്രവർത്തകൻ കുഞ്ഞിക്കോയ എന്നിവരുടെ സാന്നിധ്യം ശ്രദ്ധേയമായി. എസ്ഡിറ്റിയു സംസ്ഥാനാ ജനറൽ സെക്രട്ടറി അധ്യക്ഷതവഹിച്ചു. സെക്രട്ടറിമാരായ നൗഷാദ് മംഗലശ്ശേരി, അഡ്വ.എ.എ റഹീം, ട്രഷറർ കമ്മന ഇസ്മായിൽ, എൻ.യു അബ്ദുൽ സലാം (എസ്ഡിപിഐ കാസർഗോഡ് ജില്ലാ പ്രസിഡന്റ്), സാലിഹ് വാളാഞ്ചേരി, സലീം കാരാടി, ഇഖ്ബാൽ മഞ്ചേശ്വരം എന്നിവർ സംസാരിച്ചു. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം കുനിയയിൽ സമാപിച്ചു.

മെയ് 2ന് കണ്ണൂർ ജില്ലയിലെ പുതിയതെരുവ്, സ്റ്റേഡിയം, കൂത്തുപാറമ്പ്, തലശ്ശേരി, ധർമടം, മട്ടന്നൂർ. ഇരിട്ടി എന്നീ കേന്ദ്രങ്ങളിൽ നൽകിയ സ്വീകരണ പരിപാടികളിൽ കെ.കെ അബ്ദുൽ ജബ്ബാർ, ടി.സി നിബ്രാസ്, ഷഫീഖ് മട്ടന്നൂർ തുടങ്ങിയവർ സംസാരിച്ചു.