എസ്.ഡി.പി.ഐ സംസ്ഥാന സമിതിയംഗമായിരുന്ന ഒ അലിയാർ സാഹിബിന്റെ നിര്യാണത്തിൽ സോഷ്യൽ ഡമോക്രാറ്റിക് ട്രേഡ് യൂണിയൻ സംസ്ഥാന കമ്മറ്റി അനുശോചനം രേഖപ്പെടുത്തി.

പൊതു പ്രവർത്തന രംഗത്തും, തൊഴിലാളി പ്രസ്ഥാന പ്രവർത്തന പാതയിലും സുത്യർഹമായ സേവന സമർപ്പണം നടത്തിയ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു ഒ അലിയാർ സാഹിബെന്ന് എസ്.ഡി.റ്റി.യു സംസ്ഥാന പ്രസിഡന്റ് എ.വാസു, ജനറൽ സെക്രട്ടറി നൗഷാദ് മംഗലശ്ശേരി സംയുക്ത വാർത്താ കുറിപ്പിലൂടെ അറിയിച്ചു.

എസ്.ഡി.റ്റി.യു രൂപീകരണ നാൾ മുതൽ യൂണിയന്റെ വളർച്ചക്കും വ്യാപനത്തിനു വേണ്ടി അഹോരാത്രം പ്രയഗ്‌നിക്കുകയും സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ അലങ്കരിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ വേർപാടിൽ കുടുബാംഗങ്ങൾക്കുള്ള വേദനയിൽ പങ്കുചേരുന്നു.