- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജില്ലാകോടതി -എസ്.ഡി.വി. റോഡ് ഉടൻ നന്നാക്കണം; ബിജെപി
ആലപ്പുഴ ജില്ലാകോടതിക്ക് പടിഞ്ഞാറോട്ടുള്ള എസ്.ഡി.വി. സ്‌കൂൾ റോഡ് ഉടൻ നന്നാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. റോഡ് പൊട്ടിപ്പൊളിഞ്ഞു ഗർത്തമായികിടന്ന് നിത്യവും അപകടങ്ങൾ ഉണ്ടായിട്ടും അധികാരികൾ കണ്ണുതുറക്കാത്തതിൽബിജെപി. ആലപ്പുഴ നിയോജകമണ്ഡലം പ്രസിഡന്റ് ജി.വിനോദ് കുമാർ പ്രതിഷേധംരേഖപ്പെടുത്തി. നഗരത്തിലെ ഏറ്റവും ജനത്തിരക്കേറിയ ഈ റോഡിൽ നാലോളം സ്‌കൂളുകളുംജില്ലാകോടതിയും, താലൂക്ക് ഓഫിസുമടക്കം നിരവധി സർക്കാർ ഓഫീസിലേക്കുമുള്ളആയിരക്കണക്കിന് ആളുകളും വാഹനങ്ങളും നിത്യേന സഞ്ചരിക്കുന്നു. എന്നിട്ടും നഗരസഭയും സ്ഥലം എംഎൽഎ യും ഈ റോഡ് കണ്ടില്ലെന്ന് നടിക്കുകയാണ്.രാത്രികാലങ്ങളിൽ ബൈക്കിൽ വരുന്നവർ ഈ കുഴികളിൽ വീണ് അപകടമുണ്ടാകുന്നത്‌നിത്യസംഭവമാണ്. സ്‌കൂൾ തുറന്നു കഴിഞ്ഞാൽ കുട്ടികൾ അപകടത്തിൽ പെടാൻ സാദ്ധ്യതകൾ ഏറെയാണ്. മിണ്ടാപ്രാണികളെ കൊന്ന് ബീഫ് ഫെസ്റ്റും നടത്തി നടക്കുന്ന അധികാര വർഗം ഇതിന്ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ ജനങ്ങളുമായി ചേർന്ന് ബിജെപി. ശക്തമായസമരപരിപാടികളുമായി മുന്നോട്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു.യോഗത്തിൽ ആശ്രമം മേഖലാ
ആലപ്പുഴ ജില്ലാകോടതിക്ക് പടിഞ്ഞാറോട്ടുള്ള എസ്.ഡി.വി. സ്‌കൂൾ റോഡ് ഉടൻ നന്നാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. റോഡ് പൊട്ടിപ്പൊളിഞ്ഞു ഗർത്തമായികിടന്ന് നിത്യവും അപകടങ്ങൾ ഉണ്ടായിട്ടും അധികാരികൾ കണ്ണുതുറക്കാത്തതിൽബിജെപി. ആലപ്പുഴ നിയോജകമണ്ഡലം പ്രസിഡന്റ് ജി.വിനോദ് കുമാർ പ്രതിഷേധംരേഖപ്പെടുത്തി.
നഗരത്തിലെ ഏറ്റവും ജനത്തിരക്കേറിയ ഈ റോഡിൽ നാലോളം സ്‌കൂളുകളുംജില്ലാകോടതിയും, താലൂക്ക് ഓഫിസുമടക്കം നിരവധി സർക്കാർ ഓഫീസിലേക്കുമുള്ളആയിരക്കണക്കിന് ആളുകളും വാഹനങ്ങളും നിത്യേന സഞ്ചരിക്കുന്നു. എന്നിട്ടും നഗരസഭയും സ്ഥലം എംഎൽഎ യും ഈ റോഡ് കണ്ടില്ലെന്ന് നടിക്കുകയാണ്.രാത്രികാലങ്ങളിൽ ബൈക്കിൽ വരുന്നവർ ഈ കുഴികളിൽ വീണ് അപകടമുണ്ടാകുന്നത്‌നിത്യസംഭവമാണ്.
സ്‌കൂൾ തുറന്നു കഴിഞ്ഞാൽ കുട്ടികൾ അപകടത്തിൽ പെടാൻ സാദ്ധ്യതകൾ ഏറെയാണ്. മിണ്ടാപ്രാണികളെ കൊന്ന് ബീഫ് ഫെസ്റ്റും നടത്തി നടക്കുന്ന അധികാര വർഗം ഇതിന്ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ ജനങ്ങളുമായി ചേർന്ന് ബിജെപി. ശക്തമായസമരപരിപാടികളുമായി മുന്നോട്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു.യോഗത്തിൽ ആശ്രമം മേഖലാ പ്രസിഡന്റ് അനിൽ കുമാർ ഒ.സി അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം സെക്രട്ടറി സുരേഷ് കുമാർ കെ.പി, രാജശേഖരകുറുപ്പ്, കുഞ്ഞുമോൻ, രാജേഷ്എന്നിവർ സംസാരിച്ചു.